ആക്ടിവ 'പടമാകും'? അങ്കത്തട്ടിലേക്ക് ഹീറോയുടെ 'സൂം'

സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ഹോണ്ട ആക്ടിവയുടെ കുത്തക തകര്‍ക്കാന്‍ പുത്തന്‍ ചാട്ടുളി പുറത്തെടുത്ത് ഹീറോ മോട്ടോര്‍കോര്‍പ്പ്. 68,599 രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലക്കാണ് ഏറെ നാളായി കാത്തിരിക്കുന്ന ഹീറോ സൂം വിപണിയില്‍ എത്തിയത്. LX,VX,ZX മൂന്ന് വേരിയന്റുകളിലാണ് ഹീറോ സൂം വാങ്ങാന്‍ സാധിക്കുക.

സൂം VX വേരിയന്റിന് 71,799 രൂപയും (എക്‌സ്‌ഷോറൂം) ടോപ് സ്‌പെക് ZX വേരിയന്റിന് 76,699 രൂപയുമാണ് (എക്‌സ്‌ഷേറൂം) വില. മാറ്റ് അബ്രാക്‌സ് ഓറഞ്ച്, ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ്, പോള്‍സ്റ്റാര്‍ ബ്ലൂ, പേള്‍ സില്‍വര്‍ വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഹീറോ സൂം വാങ്ങാന്‍ സാധിക്കും. സ്പ്ലെന്‍ഡര്‍, എച്ച്എഫ് ഡീലക്സ് തുടങ്ങിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളുടെ ബലത്തില്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും വലിയ കമ്പനിയായി ഏറെ നാളായി വിലസുകയാണ് ഹീറോ.

ആക്ടിവ പടമാകും? അങ്കത്തട്ടിലേക്ക് ഹീറോയുടെ സൂം

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബൈക്കുകളുടെ കൂട്ടത്തില്‍ 50 ശതമാനത്തിലധികം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നത് ഹീറോയുടെ ഈ രണ്ട് മോഡലുകളാണ്. പ്ലെഷര്‍, ഡെസ്റ്റിനി, മാസ്‌ട്രോ എഡ്ജ് തുടങ്ങിയ സ്‌കൂട്ടര്‍ മോഡലുകള്‍ ഹീറോ പുറത്തിറക്കിയെങ്കിലും സാധാരണയായി ഹോണ്ട ആക്ടിവ, സുസുക്കി ആക്‌സസ്, ടിവിഎസ് ജുപ്പിറ്റര്‍, ടിവിഎസ് എന്‍ടോര്‍ക്ക്, ഹോണ്ട ഡിയോ എന്നിവയുടെ പിറകിലേക്ക് പിന്തള്ളപ്പെടാനായിരുന്നു അവയുടെ വിധി. ഈ ചീത്തപ്പേര് മായ്ക്കാനാണ് ഹീറോ സ്‌പോര്‍ട്ടി രൂപഭാവത്തില്‍ പുതിയ 110 സിസി സ്‌കൂട്ടര്‍ കളത്തിലറക്കിയത്.

ഡിസൈനും ഫീച്ചറുകളും

പുതിയ സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ സവിശേഷതകള്‍ മറ്റ് ഹീറോ സ്‌കൂട്ടറുകളുടേതിന് സമാനമായതിനാല്‍ വണ്ടിയെ കൂടുതല്‍ മൊഞ്ചാക്കാനായി ഡിസൈനിലാണ് കമ്പനി ശ്രദ്ധ പതിപ്പിച്ചത്. ചില ഹൈടെക് ഫീച്ചറുകളോടെയാണ് ഇത് വരുന്നത്. ഒപ്പം 'X' ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ് പോലുള്ള സ്പോര്‍ട്ടി സ്‌റ്റൈലിംഗും നല്‍കിയിരിക്കുന്നു. ഷാര്‍പ്പ് പാനലിംഗുള്ള ഒരു സ്‌കള്‍പ്‌ചേര്‍ഡ് പ്രൊഫൈലുള്ള ഫ്രണ്ട് ആപ്രോണിലാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. ഹാന്‍ഡില്‍ബാര്‍ കൗളിന് 'V' ആകൃതിയിലുള്ള ഡിസൈനും ഒതുക്കമുള്ള വിന്‍ഡ്സ്‌ക്രീനും ഉണ്ട്. ഹീറോ സൂം 110-ല്‍ ട്രപസോയ്ഡല്‍ ടേണ്‍ സിഗ്‌നലുകളും ട്രെന്‍ഡി റിയര്‍ വ്യൂ മിററുകളും കാണാം.

ആക്ടിവ പടമാകും? അങ്കത്തട്ടിലേക്ക് ഹീറോയുടെ സൂം

എല്‍ഇഡി ബള്‍ബുകളല്ല, മറിച്ച് ടേണ്‍ സിഗ്‌നലുകളില്‍ സാധാരണ ഹാലൊജന്‍ യൂണിറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഹെഡ്ലാമ്പിനെ പോലെ അല്ലാതെ വ്യത്യസ്ത ഡിസൈനില്‍ ഒരു 'X' ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റ് ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. കാറുകളില്‍ കാണപ്പെടുന്ന പോലെ എല്‍ഇഡി ഹെഡ്ലൈറ്റ് കോര്‍ണറിംഗ് ലൈറ്റിനൊപ്പം വരുന്നു. സൂമിന് അതിന്റെ വശങ്ങളില്‍ സ്പോര്‍ട്ടി ബോഡി പാനലിംഗ് നല്‍കി അലങ്കരിച്ചിട്ടുണ്ട്. സ്‌കൂട്ടറിന്റെ വീതിയേറിയതും പരന്നതുമായ സീറ്റ് മുന്നിലും പിന്നിലുമായി യാത്ര ചെയ്യുന്ന രണ്ട് റൈഡര്‍മാര്‍ക്കും സുഖകരമായ യാത്ര ഉറപ്പാക്കും. മറ്റ് ഹീറോ സ്‌കൂട്ടറുകളെപ്പോലെ സൂമിനും വിശാലമായ ഫ്‌ലോര്‍ബോര്‍ഡ് ഏരിയ ഉണ്ടായിരിക്കും.

ഫീച്ചറുകള്‍

ഫസ്റ്റ് ഇന്‍ സെഗ്‌മെന്റ് കോര്‍ണര്‍ ബെന്‍ഡ് ലാമ്പ്, സ്മാര്‍ട്‌ഫോണ്‍ കണക്ടിവിറ്റി, റിയല്‍ ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍, ഫോണ്‍ ബാറ്ററി സ്റ്റാറ്റസ്, കോള്‍/എസ്എംഎസ് അലര്‍ക്ക് തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍ക്കൊളളുന്നു. ബ്ലൂടൂത്ത് പിന്തുണയുള്ള ഒരു ഫുള്‍ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ ഇതിന്റെ സുപ്രധാന ടെക് ഫീച്ചറുകളില്‍ ഒന്നാണ്. കണക്റ്റഡ് ഫീച്ചറുകളുടെ സമഗ്രമായ ശ്രേണി വാഗ്ദാനം ചെയ്യുന്ന ഹീറോ കണക്ട് പ്ലാറ്റ്‌ഫോം ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ആക്ടിവ പടമാകും? അങ്കത്തട്ടിലേക്ക് ഹീറോയുടെ സൂം

ഹീറോ കണക്ട് പ്ലാറ്റ്ഫോമില്‍ ലൈവ് ട്രാക്കിംഗ്, സ്പീഡ് അലേര്‍ട്ട്, ജിയോ ഫെന്‍സ് അലേര്‍ട്ട്, ടോപ്പിള്‍ അലേര്‍ട്ട്, ടൗ എവേ അലേര്‍ട്ട്, വെഹിക്കിള്‍ സ്റ്റാര്‍ട്ട് അലേര്‍ട്ട്, ഡ്രൈവിംഗ് സ്‌കോര്‍, ട്രിപ്പ് അനാലിസിസ്, ഹീറോ ലൊക്കേറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്പ് ഇല്ലെന്നത് ഒരു പോരായ്മയാണ്.

എഞ്ചിന്‍

പ്ലെഷര്‍, മാസ്‌ട്രോ എഡ്ജ് എന്നീ 110 സിസി സ്‌കൂട്ടറുകളുടേതിന് സമാനമായ എഞ്ചിനാണ് ഹീറോയുടെ പുത്തന്‍ ഓഫറിംഗിനും തുടിപ്പേകുക. 110.9 സിസി, എയര്‍ കൂള്‍ഡ്, 4-സ്‌ട്രോക്ക് മോട്ടോര്‍ 8.15 bhp പവറും 8.7 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. സ്‌കൂട്ടറിന് സെല്‍ഫ് സ്റ്റാര്‍ട്ട്, കിക്ക് സ്റ്റാര്‍ട്ട് ഓപ്ഷനുകളുണ്ടാകും.
ഫ്രണ്ടില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും റിയര്‍ സ്വിംഗ്ആം സസ്‌പെന്‍ഷനും ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നു. ഹീറോ സൂം രണ്ട് 12 ഇഞ്ച് വീലുകളിലാണ് ഓടുക.

ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടറില്‍ കണ്ട അതേ തരത്തലാണ് വീല്‍ ഡിസൈന്‍. എംആര്‍എഫ് നൈലോണ്‍ ഗ്രിപ്പ് ടയറുകളാണ് വരുന്നത്. മാസ്‌ട്രോ എഡ്ജ് 110-ന് 12 ഇഞ്ച് ഫ്രണ്ട് വീലും 10 ഇഞ്ച് റിയര്‍ വീലുമുണ്ട്. 12 ഇഞ്ച് വീലുകളുള്ള ഹീറോ സൂമിന് മോശം റോഡുകളില്‍ മികച്ച് പെര്‍ഫോമന്‍സ് കാഴ്ചവെക്കാനാകും. VX വേരിയന്റില്‍ രണ്ട് വശങ്ങളിലും ഡ്രം ബ്രേക്ക് ആണ് ലഭിക്കുക. അതേസമയം LX,ZX 'വരിയന്റുകള്‍ക്ക് ബിബ്രെ കാലിപ്പറുകളോട് കൂടിയ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ലഭിക്കും. ഹീറോ സ്‌കൂട്ടര്‍ നിരയില്‍ പ്ലെഷര്‍ 110 സിസിക്കും മാസ്‌ട്രോ എഡ്ജ് 110 സിസിക്കും മുകളിലായിരിക്കും ഹീറോ സൂം സ്ഥാനം പിടിക്കുക.

Most Read Articles
hero-xoom-scooter-launched-price-features-specifications-in-malayalam

Malayalam
English summary
Hero xoom scooter launched price features specifications in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X