ഹീറോ എക്‌സ്പള്‍സില്‍ ഇനി എല്ലാം 'എക്‌സ്ട്ര'; വമ്പന്‍ അപ്‌ഡേറ്റുകളുമായി ഉടന്‍ എത്തും
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എന്‍ട്രി ലെവല്‍ ഓഫ്-റോഡ് ബൈക്കുകളിലൊന്നാണ് ഹീറോ എക്‌സ്പള്‍സ് 200 4V. വമ്പന്‍ അപ്‌ഡേറ്റുകളുമായി വരുന്ന മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍. പുതിയ പരിഷ്‌കാരങ്ങളുമായി എത്തുന്നതോടെ റൈഡര്‍ എക്‌സ്പീരിയന്‍സ് ഒരുപടി കൂടി ഉയര്‍ത്താനാകും ശ്രമം.
ബൈക്കിന്റെ ഡിസൈന്‍ വശങ്ങള്‍ പരിശോധിച്ചാല്‍ ഇതിന് ഫ്രഷ് ലുക്കിലുള്ള LED ഹെഡ്‌ലൈറ്റും പുതിയ LED ഡിആര്‍എല്ലുകളും ലഭിക്കുന്നു. പുത്തന്‍ ഹെഡ്ലാമ്പ് ഡിസൈന്‍ പ്രധാനമായും ഹീറോയുടെ 'H' ലോഗോ എടുത്തുകാണിക്കുന്നു. നിലവിലുള്ള വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പിന് ബൈക്കിന്റെ സ്പോര്‍ട്ടി പ്രൊഫൈലിന് അനുയോജ്യമാണെങ്കിലും കൂടുതല്‍ ദൃശ്യപരത ലഭിക്കുന്നതിനായാണ് ഹെഡ്‌ലാമ്പ് ഡിസൈന്‍ മാറ്റിയത്. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ പുറത്തിറക്കിയ മോഡലില്‍ സമാനമായ ഹെഡ്‌ലാമ്പ് ഡിസൈനായിരുന്നു കാണപ്പെട്ടത്.

നക്കിള്‍ ഗാര്‍ഡുകള്‍, കോംപാക്റ്റ് വിസര്‍, ഉയര്‍ത്തിയ ഫ്രണ്ട് ഫെന്‍ഡര്‍, ഫോര്‍ക്ക് ഗെയ്റ്ററുകള്‍, ഫ്‌ലാറ്റ് സീറ്റ്, സ്പോക്ക് വീലുകള്‍, എഞ്ചിന്‍ ഗാര്‍ഡ്, അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ് തുടങ്ങിയ മറ്റ് ഫീച്ചറുകള്‍ തുടരും. ഡ്യുവല്‍ ചാനല്‍ ABS ലഭിക്കുന്നുവെന്നതാണ് ബൈക്കില്‍ വരുന്ന സുപ്രധാന അപഡേറ്റുകളില്‍ ഒന്ന്. ഈ ഫീച്ചര്‍ സജ്ജീകരിച്ചെത്തുന്ന ആദ്യ ഹീറോ ബൈക്കായിരിക്കും എക്‌സ്പള്‍സ് 200 4V. മെച്ചപ്പെട്ട ബ്രേക്കിംഗ് ബൈക്കിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കും.
ഹീറോ ബൈക്കുകളില്‍ ആദ്യമായി ഒന്നിലേറെ ABS മോഡുകള്‍ അല്ലെങ്കില്‍ റൈഡ് മോഡുകള്‍ അവതരിപ്പിക്കപ്പെടുന്ന ആദ്യ മോഡലാകാന്‍ ഒരുങ്ങുകയാണ് എക്‌സ്പള്‍സ് 200 4V. റോഡ്, ഓഫ് റോഡ്, റാലി എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളായിരിക്കും ഇതില്‍ വരിക. റോഡ് മോഡില്‍ ABS സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. ഓഫ്‌റോഡ് മോഡില്‍ അല്‍പ്പം സ്ലിപ്പ് അനുവദിക്കുന്നതിന് പിന്നിലെ ABS അയവുവരുത്താം.

റാലി മോഡില്‍ ഇടുന്നതോടെ ABS എബിഎസ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകും. ABS ഉള്‍പ്പെടുത്തുന്നതോടെ മോട്ടോര്‍സൈക്കിള്‍ കൂടുതല്‍ വൈവിധ്യമാര്‍ന്നതാകും. റൈഡ് മോഡുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വില പ്രഖ്യാപന വേളയില്‍ അറിയാം. അപ്‌ഡേറ്റഡ് മോഡലില്‍ മെക്കാനിക്കലായ മാറ്റങ്ങള്‍ ഒന്നുമില്ല. 19.1 bhp പവറും 17.35 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 200 cc എഞ്ചിന്‍ തന്നെയായിരിക്കും തുടിപ്പേകുക.
5 സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കുക. ഡയമണ്ട് ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ പൂര്‍ത്തിയാക്കുന്നത്. മുന്‍വശത്ത് 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇതിന് യഥാക്രമം 90/90, 120/80 ടയറുകള്‍ ഉള്ള 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയര്‍ വീലുകളുമുണ്ട്. പെറ്റല്‍ ഡിസ്‌കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്.

അപ്‌ഡേറ്റഡ് ഹീറോ എക്‌സ്പള്‍സ് 200 4V ബൈക്കിന്റെ കളര്‍ ഓപ്ഷനുകളും പരിഷ്‌കരിക്കാന്‍ സാധ്യതയുണ്ട്. മാറ്റ് നെക്‌സസ് ബ്ലൂ, പോള്‍സ്റ്റാര്‍ ബ്ലൂ, സ്‌പോര്‍ട്‌സ് റെഡ് എന്നീ നിറങ്ങളിലും മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ സാധിച്ചേക്കും. ഹീറോ എക്‌സ്പള്‍സ് 200 4V മോട്ടോര്‍സൈക്കിളിന് നിലവില്‍ നേരിട്ടുള്ള എതിരാളിയില്ല.
ടീസര്‍ പുറത്തുവിട്ട സ്ഥിതിക്ക് ഈ മാസം അവസാനമോ ജൂണ്‍ മാസം തുടക്കത്തിലോ അപ്‌ഡേറ്റഡ് എക്‌സ്പള്‍സ് 200 4V ഹീറോ വിപണിയില്‍ എത്തിച്ചേക്കും. എന്നാല്‍ ബൈക്ക് സ്വന്തമാക്കാന്‍ 5000 രൂപ അധികം മുടക്കേണ്ടി വരുമെന്നാണ് സൂചന. നിലവില്‍ 1,38,766 രൂപയാണ് ഹീറോ എക്‌സ്പള്‍സ് 200 4V-യുടെ എക്‌സ്‌ഷോറൂം വില.മോട്ടോര്‍സൈക്കിളില്‍ കൊണ്ടുവരുന്ന അപ്ഗ്രേഡുകള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും അതുവഴി വില്‍പ്പന കണക്കുകള്‍ മെച്ചപ്പെടുത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








