താങ്ങാവുന്ന വിലയില്‍ പുതിയ ഹീറോ എക്‌സ്ട്രീം 160R 4V വിപണിയില്‍; വരുന്നത് വമ്പൻ അപ്ഗ്രേഡുമായി
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഒരുപിടി ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്ത് ഈ വര്‍ഷം കളറാക്കാനുള്ള പരിപാടിയാണ്. വര്‍ഷത്തിലെ ഓരോ പാദത്തിലും ലോഞ്ചുകള്‍ ഹീറോ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഒന്ന് രണ്ട് തവണ ടീസര്‍ കാണിച്ച ശേഷം ഒടുവില്‍ ഹീറോ എക്‌സ്ട്രീം 160R 4V (Hero Xtreme 160R 4V) മോട്ടോര്‍സൈക്കിള്‍ പരിഷ്‌കരിച്ച് വിപണിയില്‍ എത്തിച്ചിരിക്കുകയാണ്.
കിട മത്സരം നടക്കുന്ന 150-160 സിസി സെഗ്‌മെന്റില്‍ കസ്റ്റമേഴ്‌സിന്റെ ആവശ്യപ്രകാരമാണ് പെര്‍ഫോമന്‍സ് അധിഷ്ഠിത ബൈക്ക് ഹീറോ കൊണ്ടുവന്നിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, കണക്ടഡ്, പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ബൈക്ക് ലഭ്യമാകുക. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1,27,300 രൂപയാണ് എക്‌സ്‌ഷോറൂം വില. കണക്ടഡ് വേരിയന്റിന് 1,32,800 രൂപയും പ്രോ വേരിയന്റിന് 1,36,500 രൂപയുമാണ് വില വരുന്നത്.

മാറ്റ് സ്ലേറ്റ് ബ്ലാക്ക്, നിയോണ്‍ ഷൂട്ടിംഗ് സ്റ്റാര്‍, ബ്ലേസിംഗ് സ്‌പോര്‍ട്‌സ് റെഡ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഹീറോ എക്‌സ്ട്രീം 160R 4V വാഗ്ദാനം ചെയ്യുന്നത്. പുതിയ ഹീറോ എക്സ്ട്രീം 160R 4V ബൈക്കിന്റെ ഡിസൈന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിന് പരിഷ്‌കരിച്ച ഷാര്‍പ്പ് എല്‍ഇഡി ഹെഡ്ലാമ്പിനൊപ്പം എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റും ലഭിക്കുന്നു. മസ്‌കുലാര്‍ ഇന്ധന ടാങ്കും എര്‍ഗണോമിക് സ്പ്ലിറ്റ് സീറ്റുകളുള്ള സ്ലീക്കര്‍ ടെയില്‍ സെക്ഷനും ലഭിക്കുന്നു.
ഫീച്ചറുകളിലേക്ക് നീങ്ങിയാല്‍ പരിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മോട്ടോര്‍സൈക്കിളിന്റെ പ്രീമിയം ഫീല്‍ ഉയര്‍ത്തുന്നു. മോട്ടോര്‍സൈക്കിളിന് 25-ലധികം ടെലിമാറ്റിക് ഫീച്ചറുകള്‍ ലഭിക്കുന്നുവെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഒപ്പം മികച്ച ഫീച്ചറുകളോട് കൂടിയ ഹീറോ കണക്ട് 2.0 ബൈക്കിന് ലഭിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഹീറോ മോട്ടോകോര്‍പ്പ് മോട്ടോര്‍സൈക്കിളിനോടൊപ്പം വിപുലമായ ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹീറോ എക്സ്ട്രീം 160R-ന്റെ എഞ്ചിനില്‍ ആണ് ഏറ്റവും വലിയ പരിഷ്‌കാരം വരുന്നത്. ഔട്ട്‌ഗോയിംഗ് മോഡല്‍ 2 വാള്‍വ് ആയിരുന്നെങ്കില്‍ പുതിയ മോഡലിന് 4 വാള്‍വ് ആണ് ലഭിക്കുന്നത്. അപ്ഗ്രേഡിന്റെ ഫലമായി ബൈക്കിന്റെ പേരിന്റെ കൂടെ 4V ചേര്‍ക്കപ്പെട്ടു. ഇത് ഓയില്‍-കൂള്‍ഡ് എഞ്ചിന്റെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. പുതിയ 163 സിസി എഞ്ചിന്‍ 16.6 bhp പീക്ക് പവറും 14.6 Nm ടോർക്കും നൽകുന്നു
എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ ഓയില്‍ കൂള്‍ഡ് മോഡലാണ് എക്‌സ്ട്രീം 160R 4V എന്നാണ് ഹീറോ അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 160 സിസി മോട്ടോര്‍സൈക്കിളെന്ന ഖ്യാതിയും ഇത് സ്വന്തമാക്കി. മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ (USD) ഫോര്‍ക്കുകളുടെ രൂപത്തിലാണ് മറ്റൊരു പ്രധാന അപ്‌ഗ്രേഡ്.

ഇതുവരെ പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളായിരുന്നു ബൈക്കില്‍ സേവനമനുഷ്ഠിച്ചിരുന്നത്. മികച്ച റൈഡ് നിലവാരം നിലനിര്‍ത്താന്‍ USD ഫോര്‍ക്കുകള്‍ സഹായിക്കും. പിന്നില്‍ പ്രീ-ലോഡ് അഡ്ജസ്റ്റബിലിറ്റിയുമായി വരുന്ന റിയര്‍ ഷോക്ക് അബ്‌സോര്‍ബര്‍ തുടര്‍ന്നും കാണും. ബൈക്കിന്റെ മുന്‍വശത്ത് 276 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കാണ് ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. പിന്നില്‍ 220 mm പെറ്റല്‍ ഡിസ്‌കോ അല്ലെങ്കില്‍ 130 mm ഡ്രം ബ്രേക്ക് ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം.
മുന്‍വശത്ത് 100/80 ട്യൂബ് ലെസ് ടയറുകളും പിന്നില്‍ 130/70 ട്യൂബ് ലെസ് ടയറുകളിലും പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകളിലാണ് മോട്ടോര്‍സൈക്കിള്‍ ഓടുന്നത്. ജൂലൈ രണ്ടാം വാരം മുതല്‍ ഡെലിവറി ആരംഭിക്കും. നാളെ മുതല്‍ (ജൂണ്‍ 15) ബൈക്കിന്റെ ബുക്കിംഗ് ആരംഭിക്കും. ബജാജ് പള്‍സര്‍ N160, ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160 എന്നീ മോട്ടോര്‍സൈക്കിളുകളാണ് എതിരാളി.


Click it and Unblock the Notifications








