'ജോയ്' ആകുമെന്നുറപ്പ്; ജോയ് ഇ-ബൈക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 12,000 രൂപ വരെ ഡിസ്‌കൗണ്ട്

അന്താരാഷ്ട്ര വനിത ദിനമാണ് ഇന്ന്. ഇന്ത്യയില്‍ സ്‌കൂട്ടര്‍ ഉപഭോക്താക്കളില്‍ ഒരു വലിയ പങ്ക് ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സമയമാണിത്. ഒപ്പം തന്നെ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റില്‍ പോരാട്ടവും കനത്തു. മികച്ച ഫീച്ചറുകള്‍ക്കൊപ്പം വിലയും റേഞ്ചുമെല്ലാം ആളുകള്‍ പരിഗണിക്കുന്ന ഘടകങ്ങളാണ്.

അതിനോടൊപ്പം തന്നെ വില്‍പ്പന ഉയര്‍ത്താന്‍ നിര്‍മാതാക്കള്‍ പയറ്റുന്ന മറ്റൊരു അടവാണ് ഓഫറുകള്‍. ഇപ്പോള്‍ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ഭാഗമായ ജോയ് ഇ-ബൈക്ക് ഇക്കൊല്ലത്തെ ഹോളി, അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി സ്‌പെഷ്യല്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 12,000 രൂപ വരെ പ്രത്യേക ഡിസ്‌കൗണ്ടാണ് കമ്പനി നല്‍കുന്നത്.

ജോയ് ആകുമെന്നുറപ്പ്; ജോയ് ഇ-ബൈക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 12,000 രൂപ വരെ ഡിസ്‌കൗണ്ട്

ഇതിനൊപ്പം ആര്‍ടിഒ രജിസ്‌ട്രേഷന്‍ ഫീയും, ഇന്‍ഷുറന്‍സും സൗജന്യമായിരിക്കുമെന്നും ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. 2023 മാര്‍ച്ച് 31 വരെ മാത്രമാണ് ജോയ് ഇ ബൈക്കിന്റെ ഈ ഓഫറുകളുടെയും ഡിസ്‌കൗണ്ടിന്റെയും സാധുത. ഓഫര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് താല്‍പര്യമുള്ള കസ്റ്റമേഴ്‌സിന് ഇതിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാവുന്നതാണ്.

ഗ്ലോബ്, വൂള്‍ഫ്, ജെന്‍ നെക്‌സ്റ്റ് നാനു, വൂള്‍ഫ്+, ജെന്‍ നെക്‌സ്റ്റ് നാനു+, വൂള്‍ഫ് ഇക്കോ, ജെന്‍ നെക്‌സ്റ്റ് നാനു ഇക്കോ എന്നീ ജോയ് ഇ-ബൈക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് ഹോളി ഓഫര്‍ ലഭ്യമാകുന്നത്. ഗ്ലോബ്, വൂള്‍ഫ്, ജെന്‍ നെക്‌സ്റ്റ് നാനു എന്നീ ഇവികള്‍ക്ക് 7,000 രൂപ വരെ കിഴിവില്‍ ഇപ്പോള്‍ സ്വന്തമാക്കാം. വൂള്‍ഫ് ഇക്കോ, ജെന്‍ നെക്‌സ്റ്റ് നാനു ഇക്കോ എന്നീ ഇ-സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് 4,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്.

ജോയ് ആകുമെന്നുറപ്പ്; ജോയ് ഇ-ബൈക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 12,000 രൂപ വരെ ഡിസ്‌കൗണ്ട്

വൂള്‍ഫ്‌+,ജെന്‍ നെക്‌സ്റ്റ് നാനു+ എന്നീ മോഡലുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന കിഴിവ്. ഓരോ മോഡലിനും 12,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8-ന് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്ന സ്ത്രീകള്‍ക്ക് കമ്പനി മറ്റൊരു കിടിലന്‍ സര്‍പ്രൈസും ഒരുക്കിയിട്ടുണ്ട്. വനിത ദിനത്തോട് അനുബന്ധിച്ച് കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന വനിതകള്‍ക്ക് 2,000 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്യുമെന്നും ജോയ് ഇ-ബൈക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

നമ്മുടെ ജീവിതത്തില്‍ സ്ത്രീകള്‍ വഹിക്കുന്ന റോളുകള്‍ക്ക് അവരോട് നന്ദിയും കടപ്പാടും കാണിക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച അവസരമാണിതെന്നാണ് കമ്പനി പറയുന്നത്. വനിത ദിനത്തിന്റെ ഭാഗമായുള്ള ഈ അധിക ഡിസ്‌കൗണ്ട് 2023 മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 11 വരെ മാത്രമാണ് ലഭ്യമാകുക. ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച ഏറ്റവും പുതിയ 'മിഹോസ്' ഇലക്ട്രിക് സ്‌കൂട്ടറിന് ഓഫറുകളൊന്നും ലഭ്യമല്ല.

ഈ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള ബുക്കിംഗ് 2023 ജനുവരി 22-നാണ് ആരംഭിച്ചത്. മിഹോസ് ബുക്ക് ചെയ്യാനായി ഒരു രൂപ പോലും മുടക്കേണ്ടതില്ലെന്നതായിരുന്നു ഹൈലൈറ്റ്. തല്‍ഫലമായി, വെറും 15 ദിവസത്തിനുള്ളില്‍ ഏകദേശം 20,000 ബുക്കിംഗുകളാണ് ജോയ് ഇ-ബൈക്ക് മിഹോസ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാരിക്കൂട്ടിയത്. ആദ്യത്തെ 5,000 ഉപഭോക്താക്കള്‍ക്ക് 1.49 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ഈ ഹൈ-സ്പീഡ് ഇലക്ട്രിക് ടൂവീലര്‍ ലഭ്യമാവുക.

നിക്കല്‍ മാംഗനീസ് കോബാള്‍ട്ട് കെമിസ്ട്രിയോട് കൂടിയ 74V40Ah ലിഥിയം അയണ്‍ അധിഷ്ഠിത ബാറ്ററി പായ്ക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1500 വാട്ട് മോട്ടോറിലൂടെ 95 Nm ടോര്‍ക്ക് വരെ ഇവി ഉത്പാദിപ്പിക്കും. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ആണ് റേഞ്ച് പറയുന്നത്. അതേസമയം നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും. മണിക്കൂറില്‍ 70 കി.മീ ആണ് പരമാവധി വേഗത.

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ജോയ് ഇ ബൈക്ക് മിഹോസ് ഇലക്ട്രിക് സ്‌കൂട്ടറിന് വെറും 7 സെക്കന്‍ഡ് സമയം മാത്രം മതി. ഏഥര്‍ 450X, ഓല S1, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, സിമ്പിള്‍ വണ്‍ തുടങ്ങിയ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ പ്രമുഖരുമായാണ് വിപണിയില്‍ മിഹോസ് മത്സരിക്കുക. ജോയ് ഇ-ബൈക്ക് മിഹോസിന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്നാണ് സൂചന.

More from DriveSpark

Article Published On: Wednesday, March 8, 2023, 11:54 [IST]
English summary
Holi 2023 international women s day special offers for joy e bike electric scooters upto rs 12000 di
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X