ഇവര്‍ക്ക് എന്നും 'ഹോളി'; ഏറ്റവും കൂടുതല്‍ നിറങ്ങളില്‍ ലഭിക്കുന്ന ബൈക്കുകള്‍

നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഇന്നും നാളെയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോളി ആഘോഷിക്കുന്നു. ആഘോഷവേളയില്‍ എങ്ങും നിറങ്ങള്‍ മാത്രമാണ് നമുക്ക് കാണാനാകുക. ഏറ്റവും കൂടുതല്‍ കളര്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കുന്ന ഇരുചക്ര വാഹനങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് (12): ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്കാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ്. 2023 ജനുവരിയില്‍ രണ്ട് ലക്ഷത്തിലധികം സ്പ്ലെന്‍ഡര്‍ പ്ലസ് ബൈക്കുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇതിനൊപ്പം തന്നെ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ഏറ്റവും കൂടുതല്‍ കളര്‍ ഓപ്ഷന്‍സ് നല്‍കുന്ന ബൈക്ക് കൂടിയാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ്.

ഇവര്‍ക്ക് എന്നും ഹോളി; ഏറ്റവും കൂടുതല്‍ നിറങ്ങളില്‍ ലഭിക്കുന്ന ബൈക്കുകള്‍

ബംബിള്‍ബീ യെല്ലോ, ബീറ്റില്‍ റെഡ്, ഫയര്‍ഫ്‌ലൈ ഗോള്‍ഡന്‍ എന്നിവയാണ് സിംഗിള്‍ ടോണ്‍ കളറുകള്‍. ഹെവി ഗ്രേ ഗ്രീന്‍, ബ്ലാക്ക് വിത്ത് പര്‍പ്പിള്‍, മാറ്റ് ഷീല്‍ഡ് ഗോള്‍ഡ്, ബ്ലാക്ക് വിത്ത് റെഡ്, ബ്ലാക്ക് വിത്ത് സില്‍വര്‍, സില്‍വര്‍ നെക്‌സസ് ബ്ലൂ, ബട്ടര്‍ഫ്‌ലൈ യെല്ലോ, സണ്‍ഷൈന്‍ ഗോള്‍ഡ്, റൂബി റെഡ് എന്നിവയാണ് ഡ്യൂവല്‍ ടോണ്‍ കളറുകള്‍.

യമഹ ഫാസിനോ (9): ഹൈബ്രിഡ് അസിസ്റ്റുള്ള ഇന്ത്യയിലെ ആദ്യത്തെ ഇരുചക്രവാഹനമാണ് യമഹ ഫാസിനോ 125. ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന ഏറ്റവും കാര്യക്ഷമമായ സ്‌കൂട്ടറുകളില്‍ ഒന്നിന്റെ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണമുള്ള ടോപ് വേരിയന്റിലാണ് 9 നിറങ്ങള്‍ ഓഫര്‍ ചെയ്യുന്നത്.

വിവിഡ് റെഡ്, യെല്ലോ കോക്ടെയ്ല്‍, സിയാന്‍ കോക്ടെയ്ല്‍, മെറ്റാലിക് ബ്ലാക്ക്, ഡാര്‍ക്ക് മാറ്റ് ബ്ലൂ, കൂള്‍ ബ്ലൂ മെറ്റാലിക് എന്നീ കളര്‍ ഓപ്ഷന്‍സ് ഡ്രം ബ്രേക്ക് വേരിയന്റിലും ലഭ്യമാണ്. വിവിഡ് റെഡ്, മാറ്റ് ബ്ലാക്ക്, ഡാര്‍ക്ക് മാറ്റ് ബ്ലൂ എന്നീ നിറങ്ങള്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ മാത്രമേ കിട്ടൂ.

യമഹ R15 (5): ഒരു പതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യക്കാര്‍ക്ക് സ്‌പോര്‍ട്‌സ് ബൈക്ക് എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്ന മോട്ടോര്‍സൈക്കിളാണ് യമഹ R15. ബൈക്കിന്റെ നാലാം തലമുറ പതിപ്പായ യമഹ R15 V4 ആണ് 150 സിസി സെഗ്‌മെന്റില്‍ ഏറ്റവും കൂടുതല്‍ നിറങ്ങളില്‍ ലഭ്യമാകുന്ന ബൈക്ക്. 5 നിറങ്ങളിലാണ് ഈ ബൈക്ക് ലഭിക്കുക. മെറ്റാലിക് റെഡ്, ഡാര്‍ക്ക് നൈറ്റ്, റേസിംഗ് ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങള്‍ക്കൊപ്പം മെറ്റാലിക് ഗ്രേ, WGP 60-ാം പതിപ്പ് സ്‌പെഷ്യല്‍ കളര്‍ ഓപ്ഷനിലും ലഭിക്കും.

ഇവര്‍ക്ക് എന്നും ഹോളി; ഏറ്റവും കൂടുതല്‍ നിറങ്ങളില്‍ ലഭിക്കുന്ന ബൈക്കുകള്‍

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 (15): ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നാമമാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350. സെഗമെന്റില്‍ കമ്പനിയുടെ തന്നെ മീറ്റിയോര്‍ 350 അടക്കം ലോഞ്ച് ചെയ്തിട്ടും വില്‍പ്പന ചാര്‍ട്ടില്‍ ക്ലാസിക്കിന്റെ സിംഹാസനത്തിന് യാതൊരു ഇളക്കവും തട്ടിയിട്ടില്ല. വില്‍പ്പനയിലെ എണ്ണം പോലെ തന്നെ നിറങ്ങളുടെ കാര്യത്തിലും മുമ്പന്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 തന്നെയാണ്.

15 നിറങ്ങളിലാണ് ഈ മോട്ടോര്‍സൈക്കിള്‍ വാങ്ങാനാകുക. അതേസമയം മീറ്റിയോര്‍ 14 നിറങ്ങളില്‍ വാങ്ങാം. ഹാല്‍സിയോണ്‍ ബ്ലാക്ക്, ഹാല്‍സിയോണ്‍ ഗ്രീന്‍, ഹാല്‍സിയോണ്‍ ഗ്രേ, സിഗ്‌നല്‍സ് മാര്‍ഷ് ഗ്രേ, സിഗ്‌നല്‍സ് ഡെസേര്‍ട്ട് സാന്‍ഡ്്, റെഡ്ഡിഷ് സേജ് ഗ്രീന്‍, റെഡ്ഡിഷ്് റെഡ്, ക്രോം റെഡ്, ക്രോം ബ്രോണ്‍സ്, ഗണ്‍മെറ്റല്‍ ഗ്രേ, ഡാര്‍ക്ക് സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍.

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 (7): 650 സിസിക്ക് മുകളിലുള്ള ബൈക്ക് സെഗ്‌മെന്റിലായാലും കളര്‍ ഓപ്ഷനുകളുടെ കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആധിപത്യമാണ്. ഏഴ് കളര്‍ ഓപ്‌നുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. സിംഗിള്‍ ടോണ്‍ ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാണ്.

ആദ്യം നമുക്ക് സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷന്‍സ് ഏതൊക്കെയെന്ന് നോക്കാം. കാന്യന്‍ റെഡ്, വെഞ്ചുറ ബ്ലൂ, ഓറഞ്ച് ക്രഷ് എന്നിവയാണ് സിംഗിള്‍ ടോണ്‍ കളറുകള്‍. ഡൗണ്‍ടൗണ്‍ ഡ്രാഗ്, ബേക്കര്‍ എക്‌സ്പ്രസ്, സണ്‍സെറ്റ് സ്ട്രിപ്പ് എന്നീ ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകള്‍ക്കൊപ്പം ക്രോം ഓണ്‍ലി ഓപ്ഷനിലും മോട്ടോര്‍സൈക്കിള്‍ വാങ്ങാം.

ഇവര്‍ക്ക് എന്നും ഹോളി; ഏറ്റവും കൂടുതല്‍ നിറങ്ങളില്‍ ലഭിക്കുന്ന ബൈക്കുകള്‍

ഓല S1 ശ്രേണി (12): ഏറ്റവും അവസാനമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ നിറങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ആരാണെന്ന് നോക്കാം. മറ്റ് നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകളില്‍ രണ്ടോ മൂന്നോ നിറങ്ങള്‍ മാത്രം നല്‍കുമ്പോള്‍ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ 12 നിറങ്ങള്‍ നല്‍കി ഓല ഇലക്ട്രിക് ഞെട്ടിക്കുന്നത്.

ഓല S1 എയര്‍, ഓല S1, ഓല S1 പ്രോ എന്നിങ്ങനെ ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഈ കളറുകള്‍ ലഭ്യമാണ്. മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഇതെല്ലാം സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷനുകളാണെന്നതാണ്. ഗെരുവ, പോര്‍സലൈന്‍ വൈറ്റ്, കാക്കി, നിയോ മിന്റ്, കോറല്‍ ഗ്ലാം, ജെറ്റ് ബ്ലാക്ക്, മാര്‍ഷ്‌മെല്ലോ, ലിക്വിഡ് സില്‍വര്‍, മില്ലേനിയല്‍ പിങ്ക്, ആന്ത്രാസൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളാണ് ഓല ഓഫര്‍ ചെയ്യുന്നത്.

More from DriveSpark

Article Published On: Tuesday, March 7, 2023, 16:30 [IST]
English summary
Holi 2023 list of two wheelers offering most number of colour options in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X