ആക്ടിവ ശ്രേണിയിലേക്ക് പുതിയ വേരിയന്റ് സമ്മാനിക്കാനൊരുങ്ങി ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്‌കൂട്ടര്‍ വിഭാഗത്തില്‍ ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയുടെ തുറുപ്പ്ചീട്ടാണ് ആക്ടിവ ശ്രേണി. അതുകൊണ്ട് തന്നെ ഈ ശ്രേണിക്ക് അടിക്കടി കമ്പനി നവീകരിക്കുകയും ചെയ്യുന്നു. ഈ വിഭാഗത്തില്‍ മത്സരം വീണ്ടും ശക്തമായതോടെ ആക്ടിവയ്ക്ക് സ്മാര്‍ട്ട് എന്നൊരു വേരിയന്റിനെ സമ്മാനിക്കാനൊരങ്ങുകയാണ് നിര്‍മാതാക്കള്‍. ഇതിനോകടം തന്നെ ഈ പതിപ്പിന്റെ ഏതാനും ടീസര്‍ ചിത്രങ്ങളും കമ്പനി പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ വേരിയന്റിനെ അവതരിപ്പിക്കുന്ന തീയതി കമ്പനി വെളിപ്പെടുത്തുന്നത്. ജനുവരി 23-ന് ഹോണ്ട പുതിയ ആക്ടിവ സ്മാര്‍ട്ട് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ആക്ടിവയുടെ മറ്റൊരു വകഭേദമായിരിക്കും ആക്ടിവ സ്മാര്‍ട്ട്. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡല്‍ഹി ആര്‍ടിഒ രേഖകളില്‍ പറയുന്നതുപോലെ, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറിന്റെ ഈ വേരിയന്റില്‍ രസകരമായ ചില മാറ്റങ്ങളുണ്ട്.

ആക്ടിവ ശ്രേണിയിലേക്ക് പുതിയ വേരിയന്റ് സമ്മാനിക്കാനൊരുങ്ങി ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഒന്നാമതായി, സ്റ്റാന്‍ഡേര്‍ഡ്, DLX എന്നീ ആക്ടിവയുടെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഹോണ്ട ആക്ടിവ സ്മാര്‍ട്ടിന്റെ ഭാരം 1 കിലോ കുറവാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതുവരെ അവര്‍ അത് എങ്ങനെ കൈകാര്യം ചെയ്തു എന്നത് ഒരു രഹസ്യമാണ്. രണ്ടാമതായി, സ്‌കൂട്ടറിന്റെ പവര്‍ കണക്കുകള്‍, എല്ലാ വേരിയന്റുകളിലും, ചെറിയ അളവിലാണെങ്കിലും, 7.79 bhp-ല്‍ നിന്ന് 7.84 bhp ആയി ഉയര്‍ന്നു.

അപ്പോള്‍, പേരിലുള്ള സ്മാര്‍ട്ട് ബിറ്റ് എന്താണ്? ആക്ടിവ സ്മാര്‍ട്ടില്‍ ഹോണ്ട അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പുതിയ ആന്റി-തെഫ്റ്റ് സിസ്റ്റമാണിത്. ഇത് ഹോണ്ട ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റം അല്ലെങ്കില്‍ H.I.S.S ന്റെ ചെലവ് കുറഞ്ഞ പതിപ്പായിരിക്കാം. ഹോണ്ടയുടെ വലിയ ബൈക്കുകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഷൈന്‍ പോലുള്ള മറ്റ് ഹോണ്ട ബൈക്കുകളിലേക്കും ഈ പുതിയ ആന്റി-തെഫ്റ്റ് സിസ്റ്റം കടന്നുവരാനുള്ള സാധ്യതയുണ്ട്. 73,359 രൂപ (എക്‌സ്‌ഷോറൂം) മുതലുള്ള നിലവിലുള്ള എല്ലാ പതിപ്പുകളേക്കാളും ഹോണ്ട ആക്ടിവയുടെ വരാനിരിക്കുന്ന വേരിയന്റിന് വില കൂടുതലായിരിക്കും.

ആക്ടിവ ശ്രേണിയിലേക്ക് പുതിയ വേരിയന്റ് സമ്മാനിക്കാനൊരുങ്ങി ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2001-ലാണ് ആക്ടിവ ആദ്യമായി അവതരിപ്പിച്ചത്, സ്‌കൂട്ടറിന്റെ ആറാമത്തെ ആവര്‍ത്തനമാണ് ഇപ്പോള്‍ നിരത്തിലെത്തുന്നത്. 20 വര്‍ഷത്തിനു ശേഷവും, രാജ്യത്ത് പ്രതിമാസ ചാര്‍ട്ടുകളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹനങ്ങളുടെ പട്ടികയില്‍ ആക്ടീവ തുടരുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ആറാം തലമുറയിലെ ആക്ടിവ, സൂക്ഷ്മമായ രൂപകല്പനയും കോസ്‌മെറ്റിക് മാറ്റങ്ങളും സഹിതം നിരവധി പുതിയ ഫീച്ചറുകളും സവിശേഷതകളുമായിട്ടാണ് വിപണിയില്‍ എത്തുന്നത്.

പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, മള്‍ട്ടി-ഫംഗ്ഷന്‍ ഇഗ്‌നിഷന്‍ സ്വിച്ച്, എക്സ്റ്റേണല്‍ ഫ്യൂവല്‍ ക്യാപ്, കൂടാതെ മറ്റുള്ളവയും ഇതില്‍ ഉള്‍പ്പെടുന്നു. മറ്റ് ചില കോസ്‌മെറ്റിക് വ്യത്യാസങ്ങള്‍ക്കൊപ്പം എല്‍ഇഡി ഹെഡ്‌ലാമ്പുകളുമായിട്ടാണ് ടോപ്പ് എന്‍ഡ് പതിപ്പ് വരുന്നത്. മെക്കാനിക്കലായി, 110 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് യൂണിറ്റാണ് ഹോണ്ട ആക്ടിവ 6G-യ്ക്ക് കരുത്ത് നല്‍കുന്നത്. യൂണിറ്റ് 8,000 rpm-ല്‍ 7.7 bhp കരുത്തും 5,250 rpm-ല്‍ 8.8 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.

ആക്ടിവ ശ്രേണിയിലേക്ക് പുതിയ വേരിയന്റ് സമ്മാനിക്കാനൊരുങ്ങി ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

യൂണിറ്റ് ഒരു CVT യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്നു. ഗ്ലിറ്റര്‍ ബ്ലൂ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, ഡാസില്‍ യെല്ലോ മെറ്റാലിക്, പേള്‍ പ്രഷ്യസ് വൈറ്റ്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, ബ്ലാക്ക് എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളിലാണ് ആക്ടിവ 6G വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ 6G. ഇന്ത്യന്‍ വിപണിയില്‍ ഇത് പ്രധാനമായും ടിവിഎസ് ജൂപ്പിറ്റര്‍, ഹീറോ മാസ്ട്രോ എഡ്ജ് എന്നിവയ്ക്കെതിരെയാണ് മത്സരിക്കുന്നത്.

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഓഫ്-റോഡ് പ്രേമികളെ ആവേശം കൊള്ളിച്ച്, ഹോണ്ട XRE300 ADV ഓട്ടോ എക്സ്പോ 2023-ല്‍ പ്രദര്‍ശിപ്പിച്ചിരിന്നു. എന്‍ട്രി ലെവല്‍ ADV സെഗ്മെന്റ് രാജ്യത്ത് ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നതിനാല്‍ ഹോണ്ട XRE300 ADV ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് തികച്ചും സാദ്ധ്യമാണ്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി XRE 300 വ്യാപാരമുദ്ര ഹോണ്ട ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കെടിഎം 390 അഡ്വഞ്ചര്‍, ബിഎംഡബ്ല്യു ജി 310 ജിഎസ് തുടങ്ങിയ റോഡ്-ബയാസ്ഡ് മെഷീനുകള്‍ക്കെതിരെ ഒരു ശരിയായ ഡ്യുവല്‍ സ്പോര്‍ട് ബൈക്കായ ഹോണ്ട XRE300 ADV-ക്ക് മികച്ച കഴിവുകള്‍ ഉണ്ടാകും. ഹോണ്ട XRE300 ADV-യുടെ പ്രധാന ഹൈലൈറ്റുകളില്‍ ചിലത് ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, ഉയര്‍ത്തിയ ഫെന്‍ഡര്‍, അഗ്രസീവ് ഹെഡ്‌ലാമ്പ് കൗള്‍, സ്‌കല്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, അണ്ടര്‍സീറ്റ് എക്സ്ഹോസ്റ്റ്, ലഗേജ് റാക്ക് എന്നിവയാണ്.

Most Read Articles

Malayalam
English summary
Honda activa 6g smart variant launching soon in india details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X