ആക്ടിവ "6G" ഇനിയില്ല...! പുത്തൻ പരിഷ്ക്കാരവുമായി ഹോണ്ട

രാജ്യത്തെ ഒന്നാം നമ്പർ സ്കൂട്ടർ ബ്രാൻഡാണ് ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ (HMSI) എന്ന് നമുക്ക് പറയാനാവും. ആക്ടിവ എന്ന മോഡൽ വർഷങ്ങളായി ബ്രാൻഡിന്റെ പ്രധാന വോളിയം ജനറേറ്ററാണ് എന്ന കാര്യത്തിലും യാതൊരു തർക്കവുമില്ല. പലപ്പോഴും ഇന്ന് സാധാരണക്കാർക്കിടയിൽ ഏത് സ്കൂട്ടറായിരുന്നാലും അതിനെ ആക്ടിവ എന്ന് വിളിക്കുന്ന ഒരു പ്രവണയുണ്ട്.

കഴിഞ്ഞ കാലയളവിൽ ഈ മോഡൽ ജനങ്ങളിൽ എത്ര സ്വാധീനം സൃഷ്ടിച്ചു എന്നതിനെ ഇത് തീർച്ചയായും വ്യക്തമാക്കുന്നു. 2023 സാമ്പത്തിക വർഷത്തിൽ, ഹോണ്ട 21.5 ലക്ഷം യൂണിറ്റ് ആക്ടിവകൾ നിർമ്മിച്ചു, അവയിൽ ഭൂരിഭാഗവും ഇന്ത്യയിൽ തന്നെയാണ് നിർമ്മാതാക്കൾ വിറ്റഴിച്ചതും. എന്നാൽ 2023 മെയ് മാസത്തിൽ ഇത്രേയും പോപ്പുലറായ സ്കൂട്ടറിന്റെ പേരിന് ഒരു മാറ്റം വരുത്താനുള്ള ആലോചനയിലാണ് കമ്പനി.

ആക്ടിവ 6G ഇനിയില്ല...! പുത്തൻ പരിഷ്ക്കാരവുമായി ഹോണ്ട

ആശങ്ക വേണ്ട! ആക്ടിവ എന്ന ഐക്കണിക്ക് പേര് എവിടെയും പോകുന്നില്ല പകരം, പേരിൽ നിന്ന് 6G എന്ന ടാഗ് അല്ലെങ്കിൽ വാല് ഹോണ്ട ഒഴിവാക്കുകയാണ്. ഈ നീക്കത്തിന് പിന്നലെ കാരണം ഒന്നും HMSI വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ സ്കൂട്ടറിന്റെ പേര് ആക്ടിവ എന്ന് മാത്രമാണ്, 6G എന്ന സഫിക്‌സ് കമ്പനി ഒഴിവാക്കിയിരിക്കുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നീക്കം? എന്താ ഷാജിയേട്ടാ പ്രശ്നം? HMSI വ്യക്തമായ കാരണം ഒന്നും തന്നെ നൽകാത്തതിനാൽ ആർക്കും തങ്ങളുടെ ഭാവനയിൽ എന്തും ചിന്തിക്കാം. ആക്ടിവയ്ക്ക് ആറ് ജനറേഷൻ അപ്പ്ഡേറ്റുകൾ ലഭിക്കാത്തതിനാലാണോ ഹോണ്ട ഇത്തരത്തിൽ ഒരു നിലപാട് എടുക്കുന്നത്. പുത്തൻ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ വഴി ടെയിൽ പൈപ്പ് കാർബൺ എമിഷനുകൾ കുറയ്ക്കുന്നതിനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിന്റെ ഭാഗമായി 2020 -ലെ പ്രധാന പവർട്രെയിൻ നവീകരണം ഉൾപ്പടെ മൂന്ന് മേജർ അപ്പ്ഡേറ്റുകളാണ് സ്കൂട്ടറിന് ലഭിച്ചിരിക്കുന്നത്.

ആക്ടിവ 6G ഇനിയില്ല...! പുത്തൻ പരിഷ്ക്കാരവുമായി ഹോണ്ട

പക്ഷേ ഇവിടേയും ഒരു സംശയം ഉയരുന്നത് എന്തെന്നാൽ, ഹോണ്ടയ്ക്ക് ഇത് നേരത്തെ അറിയാമായിരുന്നല്ലോ! അങ്ങനെയെങ്കിൽ, ഇപ്പോൾ പേര് മാറ്റുന്നത് എന്തിനാണ്? ഇത് ഹോണ്ടയുടെ തന്ത്രപ്രധാനമായ പ്രൊഡക്ട് പൊസിഷണിംഗിന്റെ ഭാഗമായിരിക്കാം എന്നതാണ് മറ്റൊരു പോസിബിലിറ്റി. ഭാവിയിൽ ഹോണ്ട തങ്ങളുടെ ആക്ടിവ ലൈനപ്പിന്റെ വ്യത്യസ്ത വേരിയന്റുകൾ വിപണിയിൽ അവതരിപ്പിച്ചേക്കാം.

നിലവിൽ ബജാജിന്റെ പൾസർ നിരയിലുള്ളതു പോലെ ആക്ടിവ ബ്രാൻഡിൽ കൂടുതൽ വൈവിധ്യം ഉണ്ടാവണം എന്നത് ഭാവിയിൽ അനിവാര്യമായേക്കാവുന്ന കാര്യമാണ്. അവസാനമായി, സമീപഭാവിയിൽ ഹോണ്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയ്ക്കായി ഒരുക്കുകയാണ്. സ്വാപ്പബിൾ ബാറ്ററി ടെക്നോളജിയും നിർമ്മാതാക്കൾ ഇതിൽ അവതരിപ്പിക്കും. ഒരുപക്ഷേ ഹോണ്ടയുടെ ഭാവി ഇവിയുടെ പേര് തങ്ങളുടെ നിലവിലെ ICE സ്‌കൂട്ടറിന്റെ പേരിന് കോംപ്ലിക്കേഷൻ സൃഷ്ടിക്കാതിരിക്കാൻ ഒരു മുൻകരുതലായിട്ടുമാവാം ഈ മാറ്റം എന്നും കരുതാം.

ആക്ടിവ 6G ഇനിയില്ല...! പുത്തൻ പരിഷ്ക്കാരവുമായി ഹോണ്ട

ചുരുക്കത്തിൽ ഇനി ആക്ടിവ 7G -യോ 8G -യോ ഉണ്ടാകില്ല. പകരം, ആക്ടിവ ലൈനപ്പിനായുള്ള ഇൻക്രിമെന്റൽ അപ്‌ഡേറ്റുകൾ നടപ്പിലാക്കിയ വർഷത്തോട് അനുബന്ധിച്ച് പേരുകൾ വരാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, 2023 അപ്പ്ഡേറ്റുമായി വരുന്ന മോഡലിന് MY2023 ആക്ടിവ എന്നിങ്ങനെ ഹോണ്ട നെയിം ചെയ്യാൻ സാധ്യതയുണ്ട്.

ഹോണ്ട ആക്ടിവയുടെ പേര് മാത്രമാണ് കമ്പനി നിലവിൽ അപ്പ്ഡേറ്റ് ചെയ്യുന്നത്. ഇതിനർത്ഥം ആക്ടിവയുടെ നിലവിലുള്ള 109.51 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാവും ഇപ്പോഴും ഓഫറിൽ വരുന്നത്. ഈ എഞ്ചിൻ യൂണിറ്റ് 7.73 bhp കരുത്തും 8.9 Nm torque ഉം പുറപ്പെടുവിക്കുകയും ഒരു CVT ട്രാസ്മിഷൻ യൂണിറ്റുമായി കണക്ട് ചെയ്യുന്നു. സൈലന്റ് സ്റ്റാർട്ടർ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിആർഎൽ, എക്‌സ്‌റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, മറ്റ് ഫീച്ചറുകൾ എന്നിവ ഹോണ്ട ഇതിൽ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, May 9, 2023, 19:00 [IST]
English summary
Honda activa 6g suffix removed new updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X