തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ... ഇതുവരെ വിറ്റ ആക്ടിവകളുടെ എണ്ണം 3 കോടി!
വിപണിയില്‍ എത്തി 22 വര്‍ഷത്തിനിപ്പുറവും സെഗ്‌മെന്റ് ഭരിക്കുകയെന്നത് ചില്ലറക്കാര്യമല്ല. എന്നാല്‍ ഹോണ്ട ആക്ടിവ അത് പുഷ്പം പോലെ ചെയ്ത് കാണിക്കുകയാണ്. എതിരാളികള്‍ പലരും വന്ന് പോയെങ്കിലും ഇന്നും ഇന്ത്യയില്‍ സ്‌കൂട്ടര്‍ എന്നാല്‍ ആക്ടീവയാണ്. ഇപ്പോള്‍ മറ്റൊരു സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് ഹോണ്ട ആക്ടിവ.
മൂന്ന് കോടി ആക്ടിവ സ്‌കൂട്ടറുകള്‍ വിറ്റഴിക്കുക എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSCI) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കേവലം 22 വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ഏക സ്‌കൂട്ടര്‍ ബ്രാന്‍ഡ് ആക്ടിവയാണെന്നാണ് ജാപ്പനീസ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്. ഏറ്റവും പുതിയ നാഴികക്കല്ല് രാജ്യത്തെ സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ ഹോണ്ട ആക്ടിവയുടെ ആധിപത്യം ഊട്ടിയുറപ്പിക്കുകയാണ്.

2001-ലാണ് ഹോണ്ട ആക്ടിവ ആദ്യമായി നിരത്തില്‍ എത്തിയത്. വിപണിയില്‍ എത്തി ഓരോ വര്‍ഷത്തിനുള്ളിലും ആക്ടിവ വില്‍പ്പന ഉയര്‍ത്തിക്കൊണ്ടിരുന്നു. പുറത്തിറങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ വിഭാഗത്തില്‍ ഒന്നാമതെത്താന്‍ ഹോണ്ട ആക്ടിവക്കായി. പിന്നീടുള്ള രണ്ട് വര്‍ഷം കൊണ്ട് വില്‍പ്പന ഒരു ദശലക്ഷം (10 ലക്ഷം) യൂണിറ്റ് പിന്നിട്ടു. ദൈനംദിന യാത്രാ ആവശ്യങ്ങള്‍ക്കായി തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായി വളരെ പെട്ടെന്നാണ് ആക്ടിവ പേരെടുത്തത്.
2015-ലാണ് ഹോണ്ട ആക്ടിവ ഒരു കോടി യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്്. അതിന് ശേഷം പിന്നീട് വമ്പന്‍ കുതിപ്പായിരുന്നു. അടുത്ത 2 കോടി യൂണിറ്റ് വില്‍ക്കാന്‍ ജാപ്പനീസ് ബ്രാന്‍ഡ് വെറും 7 കൊല്ലം മാത്രമാണ് എടുത്തതെന്ന് മനസ്സിലാക്കുമ്പോള്‍ അറിയാം ആക്ടിവയുടെ റേഞ്ച്. ആദ്യത്തെ 1 കോടി വില്‍പ്പനയില്‍ നിന്ന് ഇപ്പോള്‍ എത്തിനില്‍ക്കുന്നു 3 കോടി വില്‍പ്പന നേട്ടത്തിലേക്ക് ഇരട്ടി വേഗത്തിലാണ് ആക്ടിവ കുതിച്ച് കയറിയത്.

'ഹോണ്ട ആക്ടിവയുടെ അവിശ്വസനീയമായ യാത്രയില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. വെറും 22 വര്‍ഷത്തിനുള്ളില്‍ മൂന്ന് കോടി ഉപഭോക്തൃ നാഴികക്കല്ല് കൈവരിക്കാനായത് ഞങ്ങളുടെ ഉപഭോക്താക്കള്‍ ഞങ്ങളില്‍ അര്‍പ്പിക്കുന്ന അചഞ്ചലമായ പിന്തുണയുടെയും വിശ്വാസത്തിന്റെയും സാക്ഷ്യമാണ്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അസാധാരണമായ മൂല്യം എത്തിക്കാന്‍ എച്ച്എംഎസ്‌ഐ പ്രതിജ്ഞാബദ്ധമാണ്' ഹോണ്ടയുടെ പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുറ്റ്‌സുമു ഒട്ടാനി പറഞ്ഞു.
ഇത്രയും കാലത്തെ യാത്രക്കിടെ ആക്ടിവ മറ്റ് നിരവധി നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. പഞ്ചര്‍ റെസിസ്റ്റന്‍സ് സാങ്കേതികവിദ്യയുമായി ടഫ്-അപ്പ് ട്യൂബ് ഉപയോഗിച്ച് നിരത്തിലെത്തിയ ആദ്യ സ്‌കൂട്ടര്‍ കൂടിയായിരുന്നു ആക്ടിവ. യാദൃശ്ചികമായി ഉണ്ടാകുന്ന പഞ്ചറുകള്‍ 70% വരെ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. BS6 കംപ്ലയിന്റ് എഞ്ചിനുമായി വരുന്ന സെഗ്മെന്റിലെ ആദ്യത്തെ സ്‌കൂട്ടറും കൂടിയാണ് ആക്ടിവ. 26 പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകളുമായി 2018-2019 കാലയളവില്‍ അവതരിപ്പിക്കപ്പെട്ട പരിഷ്‌കരിച്ച പതിപ്പിന് 13% അധിക മൈലേജും കിട്ടി.

ഏറ്റവും പുതിയ 2023 ആക്ടിവ OBD2 അനുസൃതമായി പരിഷ്‌കരിച്ചിട്ടുണ്ട്. ഒപ്പം സ്മാര്‍ട്ട് കീ ഫീച്ചറുമായി എത്തുന്ന ആദ്യത്തെ സ്‌കൂട്ടറെന്ന ഖ്യാതിയും ആക്ടിവക്ക് സ്വന്തമാണ്. സ്മാര്‍ട്ട് ഫൈന്‍ഡ്, സ്മാര്‍ട്ട് സേഫ്, സ്മാര്‍ട്ട് അണ്‍ലോക്ക്, സ്മാര്‍ട്ട് സ്റ്റാര്‍ട്ട് തുടങ്ങിയ ഫീച്ചറുകളാണ് ഹോണ്ട ആക്ടിവ H-സ്മാര്‍ട്ടിലുള്ളത്. ഒരു ആന്റി തെഫ്റ്റ് സിസ്റ്റവും ഇത് വാഗ്ദാനം ചെയ്യുന്നു. ശ്രേണിയില്‍ ആക്ടിവ, ആക്ടിവ 125 എന്നിങ്ങനെ രണ്ട് സ്‌കൂട്ടറുകള്‍ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും.
എയര്‍ കൂള്‍ഡ് 109 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ആക്ടിവക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 7.73 bhp പവറും 8.90 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ടിവിഎസ് ജുപ്പിറ്റര്‍, സുസുക്കി ആക്‌സസ്, യമഹ റേ ZR, ഹീറോ പ്ലഷര്‍ പ്ലസ് എന്നിവയാണ് എതിരാളികള്‍. അതേസമയം 124 സിസി, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ആക്ടിവ 125-ന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 8.19 bhp പവറും 10.4 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
സുസുക്കി ആക്‌സസ് 125, യമഹ ഫസിനോ 125, ടിവിഎസ് ജൂപ്പിറ്റര്‍ 125, ഹീറോ ഡെസ്റ്റിനി 125 എന്നീ മോഡലുകളെയാണ് വിപണിയില്‍ എതിരിടുന്നത്. 79,447 രൂപയാണ് ആക്ടിവ സ്റ്റാന്‍ഡേര്‍ഡിന്റെ കേരളത്തിലെ എക്‌സ്‌ഷോറൂം വില. സ്മാര്‍ട്കീ സവിശേഷതകള്‍ ഉള്ള ആക്ടിവ് H-സ്മാര്‍ട്ടിന് 85,448 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം 83,831 രൂപ മുതല്‍ 93,004 രൂപ വരെയാണ് ആക്ടിവ 125-ന്റെ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








