100 കി.മീ റേഞ്ച്, സെഗ്‌മെന്റ് പിടിച്ചടക്കാന്‍ ആക്ടീവ ഇലക്ട്രിക്; അരങ്ങേറ്റം അടുത്ത മാസം?

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട 2030-ഓടെ 30 പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ്. അടുത്ത വര്‍ഷം ജനുവരി 9 മുതല്‍ 12 വരെ യുഎസിലെ ലാസ് വെഗാസില്‍ നടക്കാനിരിക്കുന്ന കസ്റ്റമര്‍ ഇലക്ട്രിക് ഷോയില്‍ കമ്പനി ചില പ്രധാന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യക്കാര്‍ ഏറെ കാത്തിരിക്കുന്ന ആക്ടിവ ഇലക്ട്രിക്കിന്റെ അരങ്ങേറ്റം സിഇഎസില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം സ്മാര്‍ കീയോട് കൂടിയ പുതിയ ഹോണ്ട ആക്ടിവ 6G പുറത്തിറക്കിയ വേളയില്‍ 2024 മാര്‍ച്ചോടെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് തങ്ങളെന്ന് ഹോണ്ട പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞിരുന്നു. ഹോണ്ട ആക്ടിവയെ അടിസ്ഥാനമാക്കിയുള്ള ഇവിയായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

honda activa 6g

അന്ന് മുതല്‍ ആക്ടിവ ഇലക്ട്രിക് കുപ്പായമണിഞ്ഞെത്തുന്നതും കാത്തിരിക്കുകയാണ് ഇന്ത്യക്കാര്‍. മാസ്-മാര്‍ക്കറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വികസിപ്പിക്കുന്നതില്‍ തങ്ങളുടെ വൈദഗ്ധ്യം തെളിയിക്കാനുള്ള അവസരമായിട്ടാകും സിഇഎസ് ഹോണ്ട പ്രയോജനപ്പെടുത്തുക. വരാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ഉപഭോക്തൃ കേന്ദ്രീകൃത ഇലക്ട്രിക് വാഹനങ്ങളുടെ ഒരു ശ്രേണി അവതരിപ്പിക്കാനും ഹോണ്ട പദ്ധതിയിടുന്നു.

ഇതുകൂടാതെ ചില സുപ്രധാന സാങ്കേതികവിദ്യകളും കമ്പനി പ്രദര്‍ശിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ഒരു ടീസര്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് വിശദാംശങ്ങളൊന്നും ലഭ്യമല്ല. എങ്കിലും വരാന്‍ പോകുന്ന സിഇഎസ് 2024-ന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന് ഹോണ്ട ആക്ടിവ ഇലക്ട്രിക് തന്നെ ആയിരിക്കും. മറ്റ് പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഹോണ്ട ആക്ടിവ ഇലക്ട്രിക് കണ്‍സെപ്റ്റ് ഹോണ്ട പ്രദര്‍ശിപ്പിക്കും.

honda sc e concept

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്‌കൂട്ടറാണ് ആക്ടിവ. സ്‌കൂട്ടര്‍ എന്നതിന്റെ പര്യായപദമായി പോലും പലപ്പോഴും ഉപയോഗിക്കപ്പെടുന്ന ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് അതിന്റെ ഐസിഇ പതിപ്പില്‍ നിന്ന് ചില ഡിസൈന്‍ ഘടകങ്ങള്‍ വഹിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹോണ്ടയുടെ പ്രധാനപ്പെട്ട വിപണികളില്‍ ഒന്നായതിനാല്‍ ആക്ടിവ ഇലക്ട്രിക് ആദ്യമെത്തുന്ന രാജ്യങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യ.

ആക്സിലറേഷനിലും ടോപ് സ്പീഡിലും വലുതായി ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം പരമാവധി റേഞ്ച് നല്‍കുന്ന രീതിയില്‍ മോഡല്‍ പണികഴിപ്പിക്കാനാകും ജാപ്പനീസ് കമ്പനിയുടെ നീക്കം. ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു നിശ്ചിത ബാറ്ററി പാക്കോടെയാണ് വരുന്നത്. അതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 50 കിലോമീറ്ററായിരിക്കും.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 100 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ ഹോണ്ട ആക്ടിവ ഇലക്ട്രിക്കിന് കഴിയുമെന്നാണ് കണക്കാക്കുന്നത്. ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450X, ബജാജ് ചേതക്, ഓല S1 പ്രോ തുടങ്ങിയ വിപണിയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറുകളോട് ഇത് മത്സരിക്കും. 1 ലക്ഷം മുതല്‍ 1.20 ലക്ഷം രൂപ വരെയാണ് ആക്ടിവ ഇലക്ട്രിക്കിന്റെ വില പ്രതീക്ഷിക്കുന്നത്.

2024 മാര്‍ച്ചോടെ ഇവി വിപണിയില്‍ എത്തുമെന്നാണ് സൂചന. ഹോണ്ടയില്‍ നിന്നുള്ള രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറിന് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സജ്ജീകരണത്തോടുകൂടിയ ഒരു ഇലക്ട്രിക്-നിര്‍ദ്ദിഷ്ട ആര്‍ക്കിടെക്ചറില്‍ ആയിരിക്കും വരിക. ഒരു ഹൈ പെര്‍ഫോമന്‍സ് ഇവി ആയിരിക്കും ഇത്. സ്മാര്‍ട്ട് ടെക്നോളജിക്കൊപ്പം 2023 ആക്ടിവ അടുത്തിടെ ഹോണ്ട പുറത്തിറക്കിയിരുന്നു.

honda u go

സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ്, സ്മാര്‍ട്ട് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് സ്‌കൂട്ടര്‍ പുറത്തിറങ്ങിയത്. ഹോണ്ട ആക്ടിവ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 74,536 രപയാണ് വില. ഡീലക്സ്, സ്മാര്‍ട് വേരിയന്റുകള്‍ക്ക് യഥാക്രമം 77,036, 80,537 രൂപ മുടക്കണം. വിലകള്‍ എല്ലാം എകസ്ഷോറൂമാണ്. ഹോണ്ടയെ പോലെ തന്നെ മറ്റൊരു പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളായ സുസുക്കിയും ഇവി സെഗ്മെന്റില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.

ഇ-ബര്‍ഗ്മാന്‍ ആണ് സുസുക്കിയില്‍ നിന്ന് വരുന്ന ആദ്യ ഇലക്ട്രിക് ടൂവീലര്‍. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സുസുക്കി ഇ-ബര്‍ഗ്മാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവി നിരവധി തവണ ഇന്ത്യയില്‍ പരീക്ഷണയാട്ടം നടത്തുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. അതിനാല്‍ 2024 ജനുവരിയില്‍ ബര്‍ഗ്മാന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More from DriveSpark

Article Published On: Friday, December 8, 2023, 18:22 [IST]
English summary
Honda activa electric global debut expected at consumer electronic show 2024 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X