1.20 ലക്ഷം രൂപ കൈയ്യിലുണ്ട്; ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങണോ അതോ ആക്ടിവയോ?

ടൂത്ത് പെയ്‌സ്റ്റിന് 'കോള്‍ഗെയിറ്റ്' എന്ന പോലെ സ്‌കൂട്ടറിന് ഹോണ്ട ആക്ടിവ പര്യായ പദമായിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഇന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാലമായിരുന്നിട്ട് കൂടി ആക്ടിവ മാന്യമായ വില്‍പ്പന നേടുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂട്ടര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ മുമ്പും പിമ്പും ചിന്തിക്കാതെ നേരെ ചെന്ന് ആക്ടിവ എടുക്കുന്നതായിരുന്നു പതിവ്.

എന്നാല്‍ ഇന്ന് പെട്രോള്‍ സ്‌കൂട്ടറുകളില്‍ നിന്ന് മാത്രമല്ല ഇലക്ട്രിക് ടൂവീലറുകളുടെ ഭാഗത്ത് നിന്നും ആക്ടിവക്ക് വെല്ലുവിളികള്‍ ഉണ്ട്. നിലവില്‍ ഒരു ടൂവീലര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ഒന്ന് ശങ്കിച്ച് നില്‍ക്കും. ഇലക്ട്രിക് ടൂവീലര്‍ എടുക്കണോ അതോ നമ്മുടെ സ്വന്തം ആക്ടിവ എടുക്കണോ എന്നതാണ് കാര്യം. 1.20 ലക്ഷം രൂപ കൈയ്യില്‍ ഉണ്ടെങ്കിലും ഇതില്‍ ഏത് ഓപ്ഷന്‍ തെരഞ്ഞെടുക്കും എന്ന സംശയം ഉടലെടുക്കാം.

activa vs ola s1 pro

ആക്ടിവ എടുത്താലും ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയാലും അതിന്‍േറതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. വണ്ടിയുടെ വില, ഇന്ധനച്ചെലവ്, പരിപാലനച്ചെലവ് എന്നിവയെല്ലാം കണക്കാക്കി വേണം ഒരു തീരുമാനത്തില്‍ എത്താന്‍. റീസെയില്‍ വാല്യു അല്ലെങ്കില്‍ പുനര്‍വില്‍പ്പന മൂല്യം നമ്മള്‍ ഇപ്പോള്‍ പരിഗണിക്കേണ്ട. ആദ്യം നമുക്ക് ആക്ടിവയായാലും ഇലക്ട്രിക് സ്‌കൂട്ടര്‍ ആയാലും മുടക്കേണ്ട സംഖ്യ വെച്ച് തന്നെ തുടങ്ങാം. നമ്മുടെ കൈയ്യില്‍ 1.20 ലക്ഷം രൂപയാണുള്ളതെങ്കില്‍ ആക്ടിവ വാങ്ങുമ്പോള്‍ കുറച്ച് പൈസ കൈയ്യില്‍ നില്‍ക്കും.

സ്റ്റാന്‍ഡേര്‍ഡ്, DLX, H-സ്മാര്‍ട്ട് എന്നീ വേരിയന്റുകളിലായി ആക്ടിവ വാങ്ങാം. 75,347 മുതല്‍ 81,348 രൂപ വരെയാണ് ആക്ടിവയുടെ എക്‌സ്‌ഷോറൂം വില വരുന്നത്. നിരത്തിലിറങ്ങുമ്പോള്‍ ഏകദേശം 90,000 രൂപ വിലയാകും. അങ്ങനെ നോക്കിയാല്‍ 30,000 രൂപ ലാഭം. ഈ പണം വേണമെങ്കില്‍ സ്‌കൂട്ടറിന് ആവശ്യമായ ആക്‌സസറകള്‍ വാങ്ങാന്‍ ഉപയോഗിക്കാം.

honda activa

ഇനി ഇവികളിലേക്ക് നീങ്ങിയാല്‍ ഓല S1 എയര്‍, ഓല S1, ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ്, ഐക്യൂബ് S, ബജാജ് ചേതക്, ഹിറോ വിഡ V1 പ്ലസ്, ഹീറോ വിഡ V1 പ്രോ എന്നിവ 1.20 ലക്ഷം രൂപ ബജറ്റില്‍ വാങ്ങാന്‍ സാധിക്കുന്ന മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. മേല്‍പ്പറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് തരക്കേടില്ലാത്ത ഒരു തുക പോക്കറ്റിലിടാം.

ഉദാഹരണത്തിന് ഓലയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഓല S1 എയറിന് 84,999 രൂപയാണ് വില. 98,079 രൂപ വിലയില്‍ ഏഥര്‍ 450X സ്വന്തമാക്കാം. 1.03 ലക്ഷം രൂപയാണ് ഹീറോ വിഡ V1 പ്ലസിന്റെ വില. 1.06 ലക്ഷം രൂപ മുതല്‍ ടിവിഎസ് ഐക്യൂബിന്റെ വില തുടങ്ങുന്നു. 1.11 ലക്ഷം രൂപ മുതലാണ് ബജാജ് ചേതക്കിന്റെ പ്രാരംഭ വില.

ola s1 air

ഇതില്‍ എന്‍ട്രി ലെവല്‍ മോഡലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ബജറ്റിനേക്കാള്‍ കുറച്ച് മുടക്കിയാല്‍ മതി. അടുത്തതായി നമുക്ക് ഇന്ധന ചെലവ് രണ്ട് വാഹനങ്ങളില്‍ എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് നോക്കാം. ഇന്ത്യയിലെ ഒരോ സംസ്ഥാനത്തും ഇന്ധന വിലയും വൈദ്യുതി ചാര്‍ജും വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവേ ഇവികളിലേക്ക് ജനങ്ങളെ അടുപ്പിക്കുന്ന ഘടകം ഇന്ധനച്ചെലവ് കുറവാണെന്നതാണ്. 109.42 രൂപയാണ് തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.

ആക്ടിവയുടെ ശരാശരി മൈലേജ് ലിറ്ററിന് 50 കി.മീ ആണെന്ന് കരുതുക. അപ്പോള്‍ ഒരു കിലോമീറ്ററിന് ഏകദേശം 2.18 രൂപയാണ് റണ്ണിംഗ് കോസ്റ്റ് വരുന്നത്. അതേസമയത്ത് ഓല S1 പ്രോ പോലുള്ള ഇവികള്‍ക്ക് ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 17 പൈസ മാത്രമേ ചെലവ് വരുന്നുള്ളൂവെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ റണ്ണിംഗ് കോസ്റ്റ് ഇനത്തില്‍ ഒരോ മാസവും ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമകള്‍ക്ക് വലിയൊരു സംഖ്യ ലാഭിക്കാം.

മെയിന്റനന്‍സ് കോസ്റ്റ് അല്ലെങ്കില്‍ പരിപാലനച്ചെലവ് നോക്കുമ്പോള്‍ അവിടെയും ഇവികളാണ് ലാഭകരം. മൂവിംഗ് പാര്‍ട്‌സുകള്‍ കുറവായതിനാല്‍ പെട്രോള്‍ സ്‌കൂട്ടറുകളേക്കാള്‍ പരിപാലനച്ചെലവ് കുറവാണ് ഇവികള്‍ക്ക്. എന്നിരുന്നാലും മെറ്റല്‍ ബോഡിയുള്ള ഹോണ്ട ആക്ടിവ പോലുള്ള സ്‌കൂട്ടറുകള്‍ ഒരുപാട് കാലം നീണ്ടുനില്‍ക്കും. എന്നാല്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ എത്ര കാലം ഉപയോഗിക്കാന്‍ പറ്റുമെന്ന കാര്യത്തില്‍ നമുക്കിപ്പോള്‍ ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റാത്ത സാഹചര്യമാണ്.

ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഇലക്ട്രിക് സ്‌കുട്ടറുകളുടെ ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ചുള്ള ഒരു കൃത്യമായ ധാരണ നമുക്ക് ലഭിക്കും. പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് മാന്യമായ റീസെയില്‍ വാല്യു ലഭിക്കുമെന്ന മെച്ചമുണ്ട്. എന്നാല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാര്യത്തില്‍ ഒന്നും പറയാറായിട്ടില്ല. ഒരു ഇവി വാങ്ങുമ്പോള്‍ നമ്മള്‍ പരിഗണിക്കേണ്ട മറ്റൊരു സുപ്രധാനമായ കാര്യമാണ് ബാറ്ററി മാറ്റാനുള്ള ചെലവ്. ഒരു ഇവിയിലെ ഏറ്റവും സുപ്രധാനമായ ഭാഗമാണ് ബാറ്ററി.

അതിനാല്‍ തന്നെ അതിനിത്തിരി പണം മുടക്കുമുണ്ട്. മിക്ക കമ്പനികളും ബാറ്ററികള്‍ക്ക് 3 വര്‍ഷത്തെ വാറന്റിയാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷവും ബാറ്ററി പ്രവര്‍ത്തിക്കുമെങ്കിലും റേഞ്ച് കണക്കുകള്‍ വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്. ഇവി വാങ്ങി നാലോ അഞ്ചോ കൊല്ലം കൊണ്ട് ബാറ്ററി മാറ്റേണ്ടതായി വന്നാല്‍ നമ്മള്‍ ഇക്കാലയളവില്‍ ഇന്ധനച്ചെലവില്‍ ലാഭിച്ച തുക ഇതിനായി മുടക്കേണ്ടി വന്നേക്കും.

നിലവില്‍ ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ പുരോഗമന പാതയിലാണ്.
ഭാവിയില്‍ മികച്ച സാങ്കേതിക വിദ്യകള്‍ വരുമെന്നതിനാലാണ് ചിലര്‍ ഇലക്ട്രിക് വാഹനം പരീക്ഷിക്കുന്നതിന് കുറച്ച് കൂടി കാത്തിരിക്കാന്‍ തയാറാകുന്നു. ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയടക്കം വരുന്നതോടെ മുകളില്‍ പറഞ്ഞ ചില പ്രശ്‌നങ്ങള്‍ ഇല്ലാതാകും.

റിസ്‌ക് എടുക്കാനുള്ള സാമ്പത്തിക ശേഷി നിങ്ങള്‍ക്ക് ഇപ്പോള്‍ ഇല്ലെങ്കില്‍ ആക്ടിവയോ അല്ലെങ്കല്‍ മറ്റേതെങ്കിലും പെട്രോള്‍ സ്‌കൂട്ടറോ എടുക്കുന്നതായിരിക്കും നല്ലത്. അതല്ല പണം ഒരു പ്രശ്‌നമല്ല എന്നാണെങ്കില്‍ ഒരു ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങി പരീക്ഷിക്കാവുന്നതാണ്. മേല്‍പറഞ്ഞ പോലെ അവയുടെ ഗുണവും ദോഷവുമെല്ലാം അനുഭവിച്ചറിയാന്‍ നിങ്ങള്‍ക്കാകും.

More from DriveSpark

Article Published On: Tuesday, May 30, 2023, 13:47 [IST]
English summary
Honda activa or electric scooter which one you should buy with a budget of rs 1 2 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X