പ്രീമിയം സെഗ്‌മെൻ്റ് പിടിച്ചടുക്കാൻ ഹോണ്ട മോട്ടോർസൈക്കിൾ

രാജ്യത്തുടനീളമുള്ള പ്രീമിയം മോട്ടോർസൈക്കിൾ ഉപഭോക്താക്കൾക്ക് വ്യത്യസ്‌തമായ അനുഭവം നൽകിക്കൊണ്ട്, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ഇന്ന് നോയിഡയിൽ ഒരു പുതിയ പ്രീമിയം ഔട്ട്‌ലെറ്റായ ഹോണ്ട ബിഗ്‌വിംഗ് ഉദ്ഘാടനം ചെയ്തിരിക്കുകയാണ്.

ഉപഭോക്താക്കൾക്ക് യഥാർത്ഥത്തിൽ വ്യത്യസ്തമായ ഇമ്മേഴ്‌സീവ് അനുഭവം നൽകുന്നതിനായി ഹോണ്ട ബിഗ്‌വിംഗിന്റെ (ഹോണ്ടയുടെ എക്‌സ്‌ക്ലൂസീവ് പ്രീമിയം മോട്ടോർസൈക്കിൾ ശൃംഖല) വിപുലീകരിക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധ. ഈ പുതിയ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ, ഹോണ്ടയുടെ മികച്ച മോട്ടോർസൈക്കിളുകൾ നോയിഡയിലെ ഉപഭോക്താക്കളുമായി കൂടുതൽ പരിചയപ്പെടുവാനും നിർമാതാക്കളുടെ മിഡ്-സൈസ് പ്രീമിയം മോട്ടോർസൈക്കിളുകളുടെ അനുഭവത്തിലേക്ക് കൊണ്ടുവരാനും സാധിക്കുമെന്നാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

പ്രീമിയം സെഗ്‌മെൻ്റ് പിടിച്ചടുക്കാൻ ഹോണ്ട മോട്ടോർസൈക്കിൾ

ഇന്ത്യയിലെ ബിംഗ്‌വിഗ്‌ ശൃംഖലയുടെ സമീപകാല വിപുലീകരണത്തോടെ, രാജ്യത്തെ മോട്ടോര്‍സൈക്കിളുകളുടെ പ്രീമിയം സെഗ്മെന്റില്‍ തങ്ങളുടേതായ കാല്‍പ്പാടുകള്‍ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ് നിര്‍മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ. ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ XRE 300 റാലി പ്രദർശിപ്പിച്ചിരുന്നു. എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സെഗ്‌മെന്റ് രാജ്യത്ത് ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത് കൊണ്ട് ഹോണ്ട XRE300 ഇന്ത്യയിൽ അവതരിപ്പിക്കുന്നത് മികച്ച ഒരു തീരുമാനം തന്നെയാണ്.

ഉയരമുള്ള രൂപം തന്നെയാണ് XRE 300 റാലി മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. ഹോണ്ട അഡ്വഞ്ചർ ബൈക്കിന്റെ ചില പ്രധാന ഹൈലൈറ്റുകളിൽ പൂർണ എൽഇഡി ലൈറ്റിംഗ്, ഉയർത്തിയ ഫെൻഡർ, അഗ്രസീവ് ഹെഡ്‌ലാമ്പ് കൗൾ, സ്‌കൽപ്‌റ്റഡ് ഫ്യുവൽ ടാങ്ക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, അണ്ടർസീറ്റ് എക്‌സ്‌ഹോസ്റ്റ്, ലഗേജ് റാക്ക് എന്നിവയെല്ലാം ഉൾപ്പെടുന്നുമുണ്ട്.

കേന്ദ്രീകൃതമായി ഘടിപ്പിച്ച ഫുട്‌പെഗുകളും പുൾഡ്-ബാക്ക് ഹാൻഡിൽബാറും ഉപയോഗിച്ച് റൈഡിംഗ് സ്റ്റാൻസ് വളരെ സൗകര്യപ്രദമായാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. 291.6 സിസി, സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ഹോണ്ട XRE 300 അഡ്വഞ്ചർ ബൈക്കിന് തുടിപ്പേകുന്നത്. ഇതിന് ഫ്ലെക്സ് ഫ്യുവൽ ശേഷിയുള്ളതിനാൽ പെട്രോളിലും എഥനോളിലും പ്രവർത്തിക്കാൻ കഴിയും. ഇത് പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 7,500 rpm-ൽ 25.4 bhp കരുത്തും 6,000 rpm-ൽ 27.6 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

അതേസമയം എഥനോളിൽ പ്രവർത്തിപ്പിക്കുമ്പോൾ പവർ കണക്കുകൾ ഇത്തരത്തിലാണ് 7,500 rpm-ൽ 25.6 bhp പവറും 6000 rpm-ൽ 28 Nm torque ഉം വരെ വികസിപ്പിക്കാൻ ഹോണ്ട XRE എഡിവിക്ക് ശേഷിയുണ്ട്. 6 സ്പീഡ് ഗിയർബോക്‌സിന് വിപരീതമായി ബൈക്കിന് പഴയ സംവിധാനത്തിലുള്ള 5 സ്പീഡ് ഗിയർബോക്‌സ് ഓപ്ഷനാണ് ലഭിക്കുന്നത്. ഓഫ്-റോഡ് ട്രാക്കുകൾക്ക് പ്രത്യേകമായി ചില ഉപകരണങ്ങൾ മോട്ടോർസൈക്കിളിൽ ഉണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

വയർ-സ്‌പോക്ക് വീലുകളും ഹാൻഡിൽബാറിനായി ഒരു പ്രത്യേക ബ്രേസും ഇതിൽ ഉൾപ്പെടുന്നു. ബൈക്കിന് മുന്നിൽ 21 ഇഞ്ച് വീലും പിന്നിൽ 18 ഇഞ്ച് വീലുമാണ് ഇടംപിടിച്ചിരിക്കുന്നത്. നോബി ഡ്യുവൽ പർപ്പസ് ടയറുകളും ബൈക്കിന്റെ പ്രായഗികത വർധിപ്പിക്കുന്നുണ്ട്. 860 മില്ലീമീറ്റർ സീറ്റ് ഹൈറ്റാണ് ഹോണ്ടയുടെ റാലി അഡ്വഞ്ചർ ബൈക്കിനുള്ളത്. സസ്പെഷൻ സജ്ജീകരണത്തിനായി 245 mm ട്രാവൽ ഉള്ള ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും 225 mm ട്രാവൽ ഉള്ള റിയർ മോണോഷോക്കും ഓഫ്-റോഡിംഗ് കഴിവുകളെ ഉയർത്തുന്നുണ്ട്.

നിലവിൽ രാജ്യത്ത് ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. എഥനോളിൻെറ ഉപയോഗം വർധിക്കുന്നതോടെ അസംസ്കൃത എണ്ണ കുറയ്ക്കുന്നതിനും സഹായകരമാകും. അത് മാത്രമല്ല, കരിമ്പ്, ചോളം, മുള എന്നിവയും ജൈവ അവശിഷ്ടങ്ങളും എഥനോൾ നിര്‍മാണത്തിന് ഉപയോഗിക്കാം എന്നത് കാര്‍ഷിക മേഖലക്കും ഈ നീക്കം ഉത്തേജനമാവും.

Most Read Articles

Malayalam
English summary
Honda bigwing showroom started in noida
Story first published: Tuesday, January 24, 2023, 6:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X