ക്ലാസിക് 350 -യെ തുരത്താൻ എത്തുന്നു CB350; ഹോണ്ട മോഡലിനെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI) അടുത്തിടെ പുതിയ ഹോണ്ട CB350 മോട്ടോർസൈക്കിൾ പുറത്തിറക്കിയിരിക്കുകയാണ്. റോയൽ എൻഫീൽഡ് ക്ലാസിക് 350 ഉപഭോക്താക്കളെ ആകർഷിക്കാൻ ഹോണ്ടയുടെ ഈ പുത്തൻ മോട്ടോർസൈക്കിൾ ലക്ഷ്യമിടുന്നു. ചുരുക്കത്തിൽ റോയൽ എൻഫീൽഡിന്റെ ക്ലാസിക് മോഡലുകൾക്ക് ഒരു മുട്ടൻ പണി തന്നെയാണിത്.

അതിനാൽ തന്നെ, നിങ്ങൾ ഒരു റെട്രോ തീം മോട്ടോർസൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പുതുതായി വിപണിയിൽ എത്തിയ ഹോണ്ട CB350 തീർച്ചയായും നിങ്ങളുടെ ശ്രദ്ധ അർഹിക്കുന്ന ഒരു മോഡലാണ്. അതോടൊപ്പം പുതിയ ഹോണ്ട CB350 -നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന ഹൈലൈറ്റുകളാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

ക്ലാസിക് 350 -യെ തുരത്താൻ എത്തുന്നു CB350

വിലയും വേരിയന്റുകളും: ഹോണ്ട പുതിയതായി പുറത്തിറക്കിയ CB350 മോട്ടോർസൈക്കിൾ DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഹോണ്ട CB350 -യുടെ ബേസ് 'DLX' വേരിയന്റിന് 1,99,900 രൂപ എക്സ്-ഷോറൂം വില വരുന്നു, അതേസമയം 'DLX പ്രോ' വേരിയന്റിന് 2,17,800 രൂപയാണ് എക്സ്-ഷോറൂം വില.

ഹോണ്ട CB350 ഹൈനെസ്, ഹോണ്ട CB350 RS മോട്ടോർസൈക്കിളുകൾ എന്നിവ പോലെ ഹോണ്ട തങ്ങളുടെ ഈ പുത്തൻ CB350 മോട്ടോർസൈക്കിൾ കമ്പനിയുടെ കൂടുതൽ പ്രീമിയം ബിഗ് വിംഗ് ഡീലർഷിപ്പ് വഴിയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ക്ലാസിക് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ കാര്യമായ ഒരു വിഹിതം കൈവരിക്കാനാണ് ഹോണ്ട ഇതിലൂടെ ലക്ഷ്യമിടുന്നത്.

ക്ലാസിക് 350 -യെ തുരത്താൻ എത്തുന്നു CB350

ഡിസൈൻ: ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ, പുതിയ ഫ്യുവൽ ടാങ്ക്, അപ്‌ഡേറ്റ് ചെയ്‌ത സൈഡ് പാനലുകൾ, വലുതും കൂടുതൽ റെട്രോ-ലുക്കിംഗുമായ മഡ്‌ഗാർഡുകൾ, ആവരണം ചെയ്യുന്ന RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെൻഷൻ ഒരു പുതിയ റെട്രോ-തീം എക്‌സ്‌ഹോസ്റ്റ് എന്നിവ ഉൾപ്പെടുത്തി പുതുതായി പുറത്തിറക്കിയ CB350 മോട്ടോർസൈക്കിളിനെ വളരെ റെട്രോ ലുക്കിംഗ് ആക്കി മാറ്റാൻ ഹോണ്ടയിലെ ഡിസൈനർമാർ നല്ല ശ്രമം നടത്തിയിട്ടുണ്ട് എന്ന് പറയാം.

കളർ ഓപ്ഷനുകൾ: ആകർഷകമായ റെട്രോ തീം രൂപകൽപ്പനയ്ക്ക് മുകളിൽ, പുതിയ ഹോണ്ട CB350 മോട്ടോർസൈക്കിൾ അഞ്ച് വ്യത്യസ്ത എക്സ്റ്റീരിയർ നിറങ്ങളിലും ലഭ്യമാണ്. ഈ കളർ ഓപ്ഷനുകളിൽ പ്രെഷ്യസ് റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, മാറ്റ് ഡ്യൂൺ ബ്രൗൺ എന്നിവ ഉൾപ്പെടുന്നു.

ക്ലാസിക് 350 -യെ തുരത്താൻ എത്തുന്നു CB350

ഫീച്ചറുകൾ: ഫീച്ചർ ലിസ്റ്റിലേക്ക് നീങ്ങുമ്പോൾ, ഹോണ്ട CB350 മോട്ടോർസൈക്കിളിന്റെ ടോപ്പ്-സ്പെക്ക് പതിപ്പ്, ഹോണ്ട സ്മാർട്ട് ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം (HSVCS), ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), ഡ്യുവൽ ചാനൽ ABS, തുടങ്ങിയ സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ എൽഇഡി ലൈറ്റിംഗ്, പാർട്ട് അനലോഗ് പാർട്ട് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

എഞ്ചിൻ & ഗിയർബോക്‌സ്: ഹോണ്ട CB350 ഹൈനെസ്, ഹോണ്ട CB350 RS മോട്ടോർസൈക്കിളുകളുടെ അതേ 348.36 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതുതായി പുറത്തിറക്കിയ ഹോണ്ട CB350 -ക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 5,500 rpm -ൽ 20.8 bhp മാക്സ് പവറും 3,000 rpm -ൽ 29.4 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കും.

ക്ലാസിക് 350 -യെ തുരത്താൻ എത്തുന്നു CB350

കൂടാതെ, ഹോണ്ട CB350 ഹൈനെസ്, ഹോണ്ട CB350 RS മോട്ടോർസൈക്കിളുകൾ പോലെ, പുതിയ ഹോണ്ട CB350 മോട്ടോർസൈക്കിളിലെ എഞ്ചിൻ സ്ലിപ്പ് & അസിസ്റ്റ് ക്ലച്ചോടുകൂടിയ അഞ്ച് സ്പീഡ് ഗിയർബോക്സ് യൂണിറ്റുമായി കണക്ട് ചെയ്തിരിക്കുന്നു. ഹൈവേ ക്രൂയിസിംഗിനും അത്യാവശ്യം സിറ്റി റൈഡുകൾക്കും ഈ എഞ്ചിൻ മികച്ചതാണ്.

ഹാർഡ്‌വെയർ: ഹോണ്ട CB350 -ൽ മാന്യമായ ഹാർഡ്‌വെയറാണ് ജാപ്പനീസ് ഭീമൻ ഒരുക്കിയിരിക്കുന്നത്, മുൻവശത്ത് ഒരു ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ യൂണിറ്റ്, പിന്നിൽ ഒരു പെയർ നൈട്രജൻ ഫിൽഡ് ഷോക്ക് അബ്‌സോർബറുകൾ, മുൻവശത്ത് 310 mm ഡിസ്‌ക് ബ്രേക്ക്, പിന്നിൽ 240 mm ഡിസ്‌ക് ബ്രേക്ക് എന്നിവ ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Sunday, November 19, 2023, 12:00 [IST]
English summary
Honda cb 350 motorcycle major highlights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X