എൻഫീൽഡും ഹോണ്ടയും തമ്മിൽ 350 സിസി സെഗ്മെന്റിൽ തീ പാറുന്ന പോരാട്ടം; CB350 vs ക്ലാസിക് 350
നിരവധി ഇരുചക്ര വാഹന നിർമ്മാതാക്കൾ ക്ലാസിക് 350 -ക്ക് എതിരെ തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചിട്ടും റോയൽ എൻഫീൽഡ് ക്ലാസിക് 350 മോട്ടോർസൈക്കിൾ ഇന്ത്യയിൽ വളരെക്കാലമായി 300 സിസി മുതൽ 500 സിസി വിഭാഗത്തിൽ തങ്ങളുടെ ആധിപത്യം പുലർത്തുന്നു. നാളിതുവരെ മോട്ടോർസൈക്കിളിന്റെ പകിട്ട് ഒട്ടും തന്നെ മങ്ങിയിട്ട എന്നതാണ് ശ്രദ്ധേയം.
ഇപ്പോൾ, ഹോണ്ട പുതിയ CB350 പുറത്തിറക്കിയിരിക്കുകയാണ്, ഈ മോട്ടോർസൈക്കിൾ റോയൽ എൻഫീൽഡ് ക്ലാസിക് 350 -യുടെ ഏറ്റവും അടുത്ത എതിരാളിയാണെന്ന് പറയാം. അതിനാൽ, റോയൽ എൻഫീൽഡ് ക്ലാസിക് 350 -ഉം ഹോണ്ട CB350 മോട്ടോർസൈക്കിളും തമ്മിലുള്ള തമുക്ക് ഒന്ന് താരതമ്യം ചെയ്തു നോക്കാം.

രൂപകൽപന/ ഡിസൈൻ: റോയൽ എൻഫീൽഡ് ക്ലാസിക് 350 വളരെ സുന്ദരമായി കാണപ്പെടുന്ന ഒരു റെട്രോ തീം മോട്ടോർസൈക്കിളാണ് എന്നതിൽ യാതൊരു സംശയവുമില്ല. എല്ലാ ഡിസൈൻ ഘടകങ്ങളും ആനുപാതികവും മൊത്തത്തിലുള്ള മോട്ടോർസൈക്കിളിനെ നന്നായി പൂർത്തീകരിക്കുന്നതുമാണ് എന്ന് കാണാനാവും. എന്നിരുന്നാലും, മോഡലിന് LED ലൈറ്റിംഗ് പോലുള്ള മോഡേൺ ടച്ചുകൾ ലഭിക്കുന്നില്ല.
മറുവശത്ത്, പുതുതായി പുറത്തിറക്കിയ CB350 മോട്ടോർസൈക്കിൾ സമാനമായ റെട്രോ തീം പിന്തുടരുന്നു. പുതിയ ഫ്യുവൽ ടാങ്ക്, പുതുക്കിയ സൈഡ് പാനലുകൾ, വലുതും കൂടുതൽ റെട്രോ ലുക്കിംഗുമായ മഡ്ഗാർഡുകളും, കവർഡ് RSU ടെലിസ്കോപ്പിക് ഫ്രണ്ട് സസ്‌പെൻഷനും പുതിയ റെട്രോ തീം എക്‌സ്‌ഹോസ്റ്റും ഇതിന് ലഭിക്കുന്നു.

ഫീച്ചറുകൾ/ സവിശേഷതകൾ: സിംഗിൾ ചാനൽ, ഡ്യുവൽ ചാനൽ ABS ഓപ്ഷനുകൾ, ഇലക്ട്രിക് സ്റ്റാർട്ട്, പാർട്ട് അനലോഗ് പാർട്ട് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്രണ്ട് ആൻഡ് റിയർ ഡിസ്ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടുന്ന വളരെ കുറച്ചും ചെറുതുമായ ഫീച്ചർ ലിസ്റ്റുള്ള ശരിയായ റെട്രോ സ്റ്റൈൽ മോട്ടോർസൈക്കിളാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350.
ഇതിനു വിപരീതമായി, ഹോണ്ട സ്മാർട്ട് ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം (HSVCS), ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), ഡ്യുവൽ ചാനൽ ABS, ഓൾ എൽഇഡി ലൈറ്റിംഗ്, കൂടുതൽ പ്രീമിയം ലുക്കിംഗ് പാർട്ട് അനലോഗ് പാർട്ട് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും തുടങ്ങിയ സവിശേഷതകളാൽ പുതിയ ഹോണ്ട CB350 സജ്ജീകരിച്ചിരിക്കുന്നു.

ഹാർഡ്‌വെയർ: റോയൽ എൻഫീൽഡ് ക്ലാസിക് 350 -യുടെ മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്പെൻഷനും പിന്നിൽ ആറ് സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോക്ക് അബ്സോർബറുകളുമുണ്ട്. മുൻവശത്ത് 300 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 270 mm ഡിസ്‌ക് ബ്രേക്കുമാണ് ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത് (സിംഗിൾ-ചാനൽ ABS വേരിയന്റുകളിൽ 153 mm ഡ്രം ബ്രേക്കുകൾ ഉൾപ്പെടുന്നു).
മുൻവശത്ത് ടെലിസ്‌കോപിക് സസ്പെൻഷൻ യൂണിറ്റും പിന്നിൽ ഒരു സെറ്റ് നൈട്രജൻ ഫിൽഡ് ഷോക്ക് അബ്സോർബറുകളും ഉൾപ്പെടുന്ന ഹോണ്ട CB350 മാന്യമായ ഹാർഡ്‌വെയറുമായി വരുന്നു. മുന്നിൽ 310 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്‌ക് ബ്രേക്കുമാണ് ഈ റെട്രോ മോഡലിൽ ബ്രേക്കിംഗ് ഡ്യൂട്ടി വഹിക്കുന്നത്.

എഞ്ചിൻ & ഗിയർബോക്സ്: റോയൽ എൻഫീൽഡ് ക്ലാസിക് 350 മോട്ടോർസൈക്കിളിൽ 349.34 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനുമായി വരുന്നു. ഇത് 6,100 rpm -ൽ 19.94 bhp മാക്സ് പവറും, 4,000 rpm -ൽ 27 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ ഇന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച വളരെ ലളിതമായ അഞ്ച് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.
താരതമ്യപ്പെടുത്തുമ്പോൾ, പുതുതായി പുറത്തിറക്കിയ ഹോണ്ട CB350 -ക്ക് 348.36 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 5,500 rpm -ൽ 20.8 bhp പരമാവധി കരുത്തും 3,000 rpm -ൽ 29.4 Nm torque ഉം പുറപ്പെടുവിക്കുന്നു. കൂടാതെ, പുതിയ ഹോണ്ട CB350 മോട്ടോർസൈക്കിളിലെ ഈ എഞ്ചിൻ സ്ലിപ്പ് & അസിസ്റ്റ് ക്ലച്ചോടു കൂടെ അഞ്ച് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.

വില: പുതിയ ഹോണ്ട CB350 മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില 2.00 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. മറുവശത്ത്, റോയൽ എൻഫീൽഡ് ക്ലാസിക് 350 വളരെ താങ്ങാനാവുന്ന ഒരു ഓപാഷനാണ്, 1.93 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. എന്നിരുന്നാലും, ഡ്യുവൽ ചാനൽ മോഡലിന്, വില 2.13 ലക്ഷം രൂപയിൽ ആരംഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








