ഈ ബൈക്കിന്റെ വില വെട്ടിക്കുറച്ചത് 56,000 രൂപ! വണ്ടി നേരെ ഹോണ്ട ഷോറൂമിലേക്ക് തിരിച്ചാലോ?

ഈ വര്‍ഷം ഏപ്രിലിലാണ് പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ വന്നത്. പിന്നാലെ പ്രമുഖ ടൂവീലര്‍ നിര്‍മാതാക്കളെല്ലാം തങ്ങളുടെ മോഡലുകള്‍ OBD II മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ മോഡലുകള്‍ പരിഷ്‌കരിച്ച് വിപണിയില്‍ എത്തിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി OBD II കംപ്ലയിന്റ് ആയി വിപണിയില്‍ എത്തിയ മോഡലാണ് ഹോണ്ട CB300F (Honda CB300F ).

1.70 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ റോഡ്‌സ്റ്റര്‍ സ്‌പോര്‍ടസ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. മുമ്പുള്ളതിനേക്കാള്‍ 56,000 രൂപ കുറവിലാണ് ഹോണ്ട CB300F മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഡീലക്‌സ് വേരിയന്റിന് 2.26 ലക്ഷവും ഡീലക്‌സ് പ്രോ വേരിയന്റിന് 2.29 ലക്ഷം രൂപയുമായിരുന്നു മുമ്പുണ്ടായിരുന്ന വില.

 2023 honda cb300f

ഹോണ്ട CB300F മോട്ടോര്‍സ്സൈക്കിളിന്റെ വില വെട്ടിക്കുറക്കാനുള്ള കാരണം ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇതുവരെ വ്യക്തതമാക്കിയിട്ടില്ല. ഏതായാലും മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ ഇത് തീര്‍ച്ചയായും സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹോണ്ട CB300F മോട്ടോര്‍സൈക്കിളിന് പരിമിതകാലത്തേക്ക് 50,000 രൂപ ഡിസ്‌കൗണ്ടില്‍ വില്‍പ്പനക്ക് വെച്ചിരുന്നു. വര്‍ഷാവസാനം ഓഫര്‍ ചെയ്തിരുന്ന ഈ ഡിസ്‌കൗണ്ടിനേക്കാള്‍ കുറഞ്ഞ വിലയിലാണ് അപ്‌ഡേറ്റഡ് പതിപ്പ് എത്തുന്നതെന്ന കാര്യമാണ് ശ്രദ്ധേയം.

രാജ്യത്തുടനീളമുള്ള ബിഗ്‌വിംഗ് ഡീലര്‍ഷിപ്പുകളിലൂടെ ബൈക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. സ്പോര്‍ട്സ് റെഡ്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഒരു ഫുള്ളി ലോഡഡ് ഡീലക്‌സ് പ്രോ വേരിയന്റിലാകും പുതിയ 2023 ഹോണ്ട CB300F ലഭ്യമാകുക. ബൈക്കിന്റെ രൂപകല്‍പ്പന നോക്കിയാല്‍ അതിന്റെ ഷാര്‍പ്പ്, അഗ്രസീവ് ഡീസൈന്‍ മാറ്റമില്ലാതെ തുടരുന്നു.

 2023 honda cb300f

കാഴ്ചയില്‍ ആകര്‍ഷണം ഉയര്‍ത്തുന്ന ഗോള്‍ഡന്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ക്കൊപ്പം കോണാകൃതിയിലുള്ള ബോഡി വര്‍ക്കുകളും ഉള്‍പ്പെടുന്ന ഒരു സ്പോര്‍ടി സ്റ്റാന്‍സ് ഇതിനുണ്ട്. 24 bhp പവറും 25.6 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 293 സിസി, ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട CB300F ബൈക്കിന് തുടിപ്പേകുന്നത്. മുമ്പത്തെ പോലെ 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ തുടര്‍ന്നും ജോടിയാക്കുക. ഒരു സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി വരുന്നു.

ഓള്‍-എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, ഗോള്‍ഡന്‍ അപ്സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക് സസ്പെന്‍ഷന്‍, ക്രമീകരിക്കാവുന്ന റിയര്‍ മോണോ-ഷോക്ക് എന്നിവയാണ് ഹോണ്ട CB300F മോട്ടോര്‍സൈക്കിളില്‍ വരുന്ന സുപ്രധാന അപ്‌ഡേറ്റുകള്‍. 5 ലെവല്‍ ബ്രൈറ്റ്‌നസ് കണ്‍ട്രോള്‍,സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, ട്വിന്‍ ട്രിപ്പ് മീറ്ററുകള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഒരു ക്ലോക്ക് തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ക്കൊപ്പം ഡ്യുവല്‍-ചാനല്‍ എബിഎസും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. മുന്‍വശത്ത് 276 mm ഡിസ്‌കുകളും പിന്നില്‍ 220 mm ഡിസ്‌കുകളും ലഭിക്കുന്നു. 17 ഇഞ്ച് അലോയി വീലുകളാണ് ബൈക്കിന് ലഭിക്കുന്നത്. മോഡലിന്റെ പ്രധാന എതിരാളികളില്‍ ഒരാളായ പുതിയ കെടിഎം 250 ഡ്യൂക്കിന്റെ ന്യൂജെന്‍ പതിപ്പ് വിപണിയിലറങ്ങിയ അതേ ദിവസം തന്നെയാണ് ഹോണ്ട CB300F വരുന്നത്.

2.39 ലക്ഷം രൂപയാണ് കെടിഎം 250 ഡ്യൂക്കിന്റെ ന്യൂജന്‍ പതിപ്പിന് കെടിഎം എക്സ്ഷോറൂം വിലയിട്ടിരിക്കുന്നത്. വമ്പന്‍ പരിഷ്‌കാരങ്ങളും ഒരുപിടി നൂതന ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ് ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കള്‍ പുത്തന്‍ ബൈക്ക് വിപണിയിലെത്തിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. പുതിയ ഷാസിയും സബ് ഫ്രെയിമും ഉള്‍പ്പെടെയുള്ള പഴയ മോഡലിനെ അപേക്ഷിച്ച് കാര്യമായ നവീകരണങ്ങള്‍ ഓസ്ട്രിയന്‍ കമ്പനി വരുത്തിയിട്ടുണ്ട്.

ഫീച്ചര്‍ ലിസ്റ്റില്‍ ഇപ്പോള്‍ ഒരു റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍ സിസ്റ്റം, ഒരു സ്ലിപ്പര്‍ ക്ലച്ച്, ഒരു ക്വിക്ക് ഷിഫ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്നു. ഒരു ഓഫ് സെറ്റ് മോണോഷോക്ക്, വളഞ്ഞ സ്വിംഗാര്‍ം, പുതിയ 17 ഇഞ്ച് അലോയ്കള്‍, പുതിയ ബ്രേക്കുകള്‍ എന്നിവ ചേരുന്ന പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമാണ് ഇതിന് അടിവരയിടുന്നത്. പുത്തന്‍ ലോഞ്ചുകളിലൂടെ ഈ ഉത്സവ സീസണില്‍ കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളുടെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് വാഹന നിര്‍മാതാക്കളുടെ ശ്രമം.

More from DriveSpark

Article Published On: Monday, September 11, 2023, 16:30 [IST]
English summary
Honda cb300f launched with obd2 compliant engine gets rs 56000 price cut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X