CB 350 ലൈനപ്പ് പരിഷ്‌കരിച്ച് വിപണിയില്‍; റോയല്‍ എന്‍ഫീല്‍ഡിനെ പൂട്ടാന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട
350 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക പിടിച്ചടക്കാന്‍ കച്ചകെട്ടിയാണ് ജപ്പാനീസ് വാഹന ഭീമന്‍മാരായ ഹോണ്ട CB 350 പുറത്തിറക്കിയത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിനെ തൊടാന്‍ ഹോണ്ടക്കായില്ലെന്നതാണ് വാസ്തവം.
350 സിസി സെഗ്‌മെന്റില്‍ റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ ജനുവരിയില്‍ 64000 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഹോണ്ട 1000 യൂണിറ്റകള്‍ക്ക് ചുറ്റുവട്ടത്താണ് വില്‍പ്പനനേടിയത്.ഇന്ത്യയിലെ തങ്ങളുടെ ഉല്‍പ്പന്ന നിര വിപുലീകരിക്കുന്നതിനായി പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് ഹോണ്ട ഇപ്പോള്‍. ഇതിന്റെ ഭാഗമായി ഹോണ്ട ഹൈനസ് 350 ബൈക്കിനായി നാലും CB350 RS ബൈക്കിന് രണ്ടും കസ്റ്റം കിറ്റുകള്‍ അവതരിപ്പിച്ചിരുന്നു.

ഇതിനൊപ്പം തന്നെ ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ബിഎസ് VI ഘട്ടം രണ്ട് മലീനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി CB350 മോട്ടോര്‍സൈക്കിളുകള്‍ പരിഷ്‌കരിച്ച് പുറത്തിറക്കിയിരിക്കുകയാണ് ജപ്പാനീസ് ഭീമന്‍മാര്‍. 2.1 ലക്ഷം രൂപ മുതലാണ് CB 350 മോട്ടോര്‍സൈക്കിളിന്റെ വില ആരംഭിക്കുന്നത്. 2.15 ലക്ഷം രൂപ മുതലുമാണ് CB 350 RS-ന്റെ വില.
DLX, DLX പ്രോ, DLX പ്രോ ക്രോം എന്നിനെ മൂന്ന് വേരിയന്റുകളിലാണ് CB350, CB 350 RS എന്നീ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നത്. 2.1 ലക്ഷം മുതല്‍ 2.15 ലക്ഷം രൂപ വരെയാണ് CB 350-ന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. അതേസമയം 2.15 ലക്ഷം മുതല്‍ 2.18 ലക്ഷം രൂപ വരെയാണ് CB 350 R-ന്റെ എക്‌സ്‌ഷോറൂം വില.

20.78 bhp പവറും 30 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 348.36 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട CB350 മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഹോണ്ടയുടെ പുതിയ കസ്റ്റം കിറ്റുകൾ നമുക്ക് വിശദമായി നോക്കാം. സ്‌ക്രംബ്ലര്‍ സമാനമായിരുന്നു ഹോണ്ട CB350 RS മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പനയില്‍ ആയിരുന്നു ഒരുക്കിയത്. ക്ലാസിക് റെട്രോ ക്രൂയിസര്‍ ആയിട്ടായിരുന്നു ഹൈനസ് CB 350-യുടെ വരവ്.
വ്യത്യസ്തമായ റിയര്‍ സബ്‌ഫ്രെയിം, ഫോര്‍ക്ക് ഗെയ്റ്ററുകള്‍, കറുപ്പിന് ബദലായി എഞ്ചിനിലും എക്സ്ഹോസ്റ്റിലും സ്പോര്‍ട്ടി നിറങ്ങള്‍ എന്നിവ CB 350 RS മോഡലിന് ലഭിച്ചു. ഇതിന്റെ കൂട്ടത്തിലേക്കാണ് എസ്‌യുവി കസ്റ്റം, കഫേറേസര്‍ കസ്റ്റം കിറ്റുകള്‍ കൂടി ഓഫര്‍ ചെയ്തിരിക്കുന്നത്. CB350 RS എസ്‌യുവി കസ്റ്റം കിറ്റിന് 7,100 രൂപയാണ് വില.
ഇതിന് മുന്‍വശത്ത് ഒരു ചെറിയ വിന്‍ഡ്സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡുകള്‍, എഞ്ചിന്‍ ക്രാഷ് ഗാര്‍ഡുകള്‍, റിയര്‍ പാനിയര്‍ മൗണ്ടുകള്‍, കറുത്ത അലോയ് വീലുകളില്‍ നിറവുമായി ചേരുന്ന പിന്‍സ്ട്രിപ്പിംഗ് എന്നിവ ലഭിക്കുന്നു. CB350 RS കഫേ റേസർ കിറ്റില്‍ സവിശേഷമായ ഹെഡ്ലൈറ്റ് കൗളും സിംഗിള്‍-സീറ്റര്‍ ഓപ്ഷനും ലഭിക്കുന്നു. പില്യണ്‍ സീറ്റിന് പകരം സ്പോര്‍ട്ടി കൗളും പിന്‍ സ്ട്രിപ്പിംഗും നല്‍കിയിരിക്കുന്നു. 17,500 രൂപയാണ് ഈ കിറ്റിന്റെ വില.
ഹോണ്ട ഹൈനസ് 350 ബൈക്കിന് 4 കസ്റ്റം കിറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. കംഫര്‍ട്ട് കസ്റ്റം, സോളോ കാരിയര്‍, ടൂറര്‍ കസ്റ്റം, കഫേ റേസര്‍ എന്നിവയാണ് അവ. പേര് സൂചിപ്പിക്കുന്നത് പോലെ സുഖസൗകര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഹൈനസിന്റെ കംഫര്‍ട്ട് കസ്റ്റം കിറ്റ്. ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡുകള്‍, ക്രാഷ് ഗാര്‍ഡുകള്‍ എന്നിവയാണ് റൈഡര്‍ക്ക് ലഭിക്കുന്നത്. പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ബാക്ക്റെസ്റ്റും ലഭിക്കുന്നു.
ഒപ്പം തന്നെ എസ്‌യുവി കസ്റ്റം പോലെ ഒരു പനിയര്‍ മൗണ്ടും ഫ്രണ്ട് ഫോര്‍ക്ക് ഗെയ്റ്ററുകളും ഹോണ്ട ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പിന്‍സ്ട്രിപ്പിംഗ് ഇല്ലാത്തത് കംഫര്‍ട്ട് കസ്റ്റമിന് മാത്രമാണ്. 16,500 രൂപയാണ് കംഫര്‍ട്ട് കസ്റ്റം കിറ്റിന് കൊടുക്കേണ്ട വില. ഒറ്റക്ക് ദൂരയാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അനുയോജ്യമായി പരമാവധി ലഗേജ് വഹിക്കാനുള്ള ഓപ്ഷന്‍ സോളോ കാരിയര്‍ കസ്റ്റം കിറ്റ് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ പിന്‍സീറ്റിന് പകരം ലഗേജ് കാരിയര്‍ ഘടിപ്പിച്ചിരിക്കുന്നു.
സൈഡ് പാനലില്‍ ക്രോം ആപ്പ്‌ലിക്, ഫോര്‍ക്ക് ഗെയ്റ്റര്‍, ഒരു ചെറിയ വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവയും ഒപ്പമുള്ള ഓഫറിംഗുകളാണ്. കൂടുതല്‍ ലഗേജ് കൊണ്ടുപോകാന്‍ സഹായകരമാകുമായിരുന്നു പാനിയര്‍ മൗണ്ടുകള്‍ സോളോ കാരിയര്‍ കസ്റ്റം കിറ്റില്‍ ഉള്‍പ്പെടുന്നില്ലെന്നത് വിചിത്രമായി തോന്നുന്നു. 16,200 രൂപയാണ് ഈ കിറ്റിന്റെ വില. CB350 RS-ന്റെ കഫേ റേസര്‍ കിറ്റിന് സമാനമാണ് ഹൈനസിലെ കഫേ റേസര്‍ കിറ്റും.
എന്നാല്‍ ഹൈനസ് കഫേ റേസര്‍ കിറ്റിന് ഒരു ക്രോം ട്രീറ്റ്‌മെന്റ് നല്‍കിയിട്ടുണ്ട്.
22,200 രൂപയാണ് ഈ കസ്റ്റം കിറ്റിന് ഹോണ്ട ഈടാക്കുന്നത്. ഹോണ്ടയുടെ കസ്റ്റം കിറ്റുകളുടെ പട്ടികയിലെ അവസാനത്തെയാള്‍ ഹൈനസ് 350 ടൂറര്‍ കസ്റ്റം ആണ്. കംഫര്‍ട്ട് കസ്റ്റമുമായി ഇതിന് ചില സാമ്യതകള്‍ കാണാം. ടൂറര്‍ കസ്റ്റമിന് ബാക്ക്റെസ്റ്റിന് പകരം പില്യണ്‍ സീറ്റിന് പിന്നില്‍ ഒരു റിയര്‍ ലഗേജ് റാക്ക് ലഭിക്കുന്നു. കൂടാതെ, ഇതിന് സൈഡ് പാനലുകളില്‍ പിന്‍സ്ട്രൈപ്പിംഗും ക്രോം ആപ്ലിക്കും ലഭിക്കുന്നു. 17,600 രൂപ മുതലാണ് ഇതിന്റെ വില.


Click it and Unblock the Notifications








