മോട്ടോജിപി പ്രേമികളേ ഇതിലേ... രണ്ട് ജനപ്രിയ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ച് ഹോണ്ട

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന മോട്ടോജിപി റേസിനായി മോട്ടോസ്പോര്‍ട്സ് പ്രേമികള്‍ കാത്തിരിക്കുകയാണ്. സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് മോട്ടോജിപി ഭാരത് അരങ്ങേറുന്നത്. ഈ അവസരത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് വ്യാഴാഴ്ച ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ പ്രത്യേക 2023 റെപ്‌സോള്‍ പതിപ്പുകള്‍ പുറത്തിറക്കി.

ഹോര്‍നെറ്റ് 2.0 റെപ്സോള്‍ പതിപ്പിന് 1,40,000 രൂപയാണ് എക്സ്ഷോറൂം വിലയിട്ടിരിക്കുന്നത്. ഡിയോ 125 റെപ്‌സോള്‍ പതിപ്പിന് 92,300 രൂപയാണ് എക്സഷോറൂം വില. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളിലും പുതിയ ടൂവീലറുകള്‍ ലഭ്യമാണ്. ഹോണ്ട ഹോര്‍നെറ്റ് 2.0 റെപ്സോള്‍ എഡിഷനും ഡിയോ 125 റെപ്സോള്‍ എഡിഷനും കമ്പനി 10 വര്‍ഷത്തെ സ്പെഷ്യല്‍ വാറണ്ടി പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ് ശ്രദ്ധേയം.

honda dio respol edition

'റേസിംഗ് ഹോണ്ടയുടെ ഹൃദയയത്തിലുണ്ട്. മോട്ടോര്‍സൈക്കിള്‍ റേസിംഗിന്റെ പരകോടിയായ മോട്ടോജിപി ഇന്ത്യയില്‍ ആദ്യമായി നടക്കുകയാണ്. ചരിത്രത്തിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ ആകാംക്ഷയിലാണ്. അവരുടെ ആവേശം വര്‍ധിപ്പിക്കാനായി ഞങ്ങള്‍ ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്‌സോള്‍ പതിപ്പുകള്‍ പുറത്തിറക്കി. വരാനിരിക്കുന്ന ഭാരത്ജിപി വമ്പന്‍ വിജയമായിരിക്കട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു' ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.

പതിറ്റാണ്ടുകളായി മോട്ടോജിപിയില്‍ വെന്നിക്കൊടി പാറിക്കുന്ന ഹോണ്ട ഇക്കുറിയും മികച്ച തയാറെടുപ്പുകളോടെയാണ് എത്തുന്നത്. പുതുതായി പുറത്തിറങ്ങിയ ടൂവീലറുകളെ കുറിച്ച് നോക്കുമ്പോള്‍ സാധാരണ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി സൗന്ദര്യവര്‍ധക മാറ്റങ്ങളുമായാണ് ഈ ലിമിറ്റഡ് എഡിഷന്‍ പതിപ്പുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. സ്‌പോര്‍ട്ടി ഗ്രാഫിക്സോട് കൂടിയ ഒരു അഗ്രസീവ് ഡിസൈനിലാണ് ഹോര്‍നെറ്റ് 2.0 റെപ്സോള്‍ എഡിഷന്‍ വരുന്നത്.

honda hornet respol

റോസ് വൈറ്റും വൈബ്രന്റ് ഓറഞ്ചും കൂട്ടിയിണക്കിയ ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ബൈക്ക് പുറത്തിറങ്ങിയിരിക്കുന്നത്. ബോഡി പാനലുകളിലും അലോയ് വീലുകളിലും റെപ്‌സോള്‍ റേസിംഗ് സ്ട്രൈപ്പുകള്‍ കാണാന്‍ സാധിക്കും. ഓള്‍ എല്‍ഇഡി ലൈറ്റിംഗ്, സ്പ്ലിറ്റ് സീറ്റുകള്‍, ടാങ്കിന് മുകളിലുള്ള കീ, റൈഡര്‍ക്ക് ധാരാളം വിവരങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ ലിക്വിഡ് ക്രിസ്റ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവ ബൈക്കിന്റെ ചില ഫീച്ചര്‍ ഹൈലൈറ്റുകളാണ്.

OBD2 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ 184.40 സിസി, 4-സ്ട്രോക്ക്, സിംഗിള്‍-സിലിണ്ടര്‍ PGM-FI എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 17 bhp പവറും 15.9 Nm ടോര്‍ക്കും വികസിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഒരു പുതിയ അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. സിംഗിള്‍-ചാനല്‍ എബിഎസോട് കൂടിയ ഡ്യുവല്‍ പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളാണ് ഹോര്‍നെറ്റ് 2.0 റെപ്‌സോള്‍ എഡിഷന്റെ മറ്റെ സവിശേഷത. മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷനും ഇതിന് ലഭിക്കുന്നു.

റോസ് വൈറ്റും വൈബ്രന്റ് ഓറഞ്ചും കലര്‍ന്ന ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനിലാണ് 2023 ഹോണ്ട ഡിയോ റെപ്സോള്‍ എഡിഷന്‍ വരുന്നത്. ആകര്‍ഷകമായ എല്‍ഇഡി ഹെഡ്‌ലാമ്പും സ്ലിക്ക് പൊസിഷന്‍ ലാമ്പും ഉള്ള സ്‌പോര്‍ട്ടി ഡിസൈനിലാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ മുന്‍വശം പൂര്‍ത്തിയാക്കിയിരിക്കുന്നത് നല്‍കിയിരിക്കുന്നത്. ബ്ലാക്ക്-ഔട്ട് ഡ്യുവല്‍-ടിപ്പ് മഫ്‌ളര്‍ മൊത്തത്തിലുള്ള മൊഞ്ച് കൂട്ടുന്നുണ്ട്.

സ്പ്ലിറ്റ് ഗ്രാബ് റെയില്‍, വേവ് ഡിസ്‌ക് ബ്രേക്ക്, ഓറഞ്ച് നിറത്തിലുള്ള അലോയ് വീലുകള്‍, പുത്തന്‍ ഗ്രാഫിക്സ് എന്നിവയാണ് മറ്റ് ഡിയോ 125 റെപ്സോള്‍ എഡിഷന്റെ മറ്റ് പ്രധാന ഹൈലൈറ്റുകള്‍. ഹോണ്ടയുടെ സ്മാര്‍ട്ട് കീയ്‌ക്കൊപ്പം ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു. അതേസമയം ഇതില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും കാണാന്‍ സാധിക്കില്ല.

പുത്തന്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ 123.92 സിസി, ഫോര്‍-സ്ട്രോക്ക്, സിംഗിള്‍-സിലിണ്ടര്‍ ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിന്‍ ആണ് സ്‌കൂട്ടറിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 9.25 bhp പവറും 10.4 Nm ടോര്‍ക്കും നല്‍കുന്നു. ഇക്വലൈസറിനൊപ്പം കോംബി-ബ്രേക്ക് സിസ്റ്റം (CBS) സ്റ്റോപ്പിംഗ് ഡ്യൂട്ടിക്കുണ്ട്. 12 ഇഞ്ച് ഫ്രണ്ട് വീലാണ് ഇതിന് ലഭിക്കുന്നത്. ഫ്രണ്ടില്‍ ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും പിന്നില്‍ 3-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷനും ഉണ്ട്.

More from DriveSpark

Article Published On: Thursday, September 21, 2023, 18:50 [IST]
English summary
Honda dio 125 hornet 2 0 repsol editions launched price specs feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X