ഈ വിലയ്ക്ക് 'സ്മാര്‍ട്' സ്‌കൂട്ടറോ! ഡിയോ H-സ്മാര്‍ട്ടിന്റെ വില പുറത്ത്
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്നത് സ്‌കൂട്ടറുകളാണ്. ആക്ടിവ കഴിഞ്ഞാല്‍ ഹോണ്ടയുടെ ജനപ്രിയ മോഡലാണ് ഡിയോ. സ്‌കൂട്ടറിന്റെ രണ്ട് തലമുറ പതിപ്പുകള്‍ വിപണിയില്‍ തീര്‍ത്ത ഓളം ചില്ലറയല്ല. സ്‌പോര്‍ട്ടിയര്‍ ലുക്കിലെത്തി യൂത്തിന്റെ മനംകവര്‍ന്ന ഡിയോക്ക് പക്ഷേ പണ്ടത്തെ പോലെ മാര്‍ക്കറ്റില്ല.
എതിരാളിയായി ടിവിഎസ് എന്‍ടോര്‍ഖ് എത്തിയതാണ് ഡിയോയ്ക്ക് വിനയായത്. പോയ മാസം ഒരൊറ്റ യൂണിറ്റ് പോലും വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ ഡിയോ, ഗ്രാസിയ മോഡലുകള്‍ ഹോണ്ട വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പോകുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഡിയോ H-സ്മാര്‍ട്ടിനെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പ്രത്യക്ഷപ്പെട്ടത് ആശ്വാസം പരത്തി. പ്രായോഗികതയില്‍ ഊന്നി ഒരു നൂതന ഫീച്ചര്‍ അവതരിപ്പിച്ചു കൊണ്ട് ഡിയോയെ പരിഷ്‌കരിക്കുകയാണ് ഹോണ്ട.

ഡിയോ H-സ്മാര്‍ട്ടിലൂടെ തങ്ങളുടെ സ്‌കൂട്ടര്‍ ലൈനപ്പ് അപ്‌ഡേറ്റ് ചെയ്യുകയാണ് ഹോണ്ട. ആക്ടിവ, ആക്ടിവ 125 എന്നീ മോഡലുകള്‍ക്ക് ശേഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ H-സ്മാര്‍ട് മോഡലാകും ഇത്. ഇപ്പോള്‍ സ്മാര്‍ട്ട് ടൂവീലറിന്റെ വില വിവരങ്ങളും പുറത്തായിരിക്കുകയാണ്. 77,712 രൂപ എക്‌സ്ഷഷോറൂം വിലയിലായിരിക്കും ജനപ്രിയ 110 സിസി സ്‌കൂട്ടറിന്റെ H-സ്മാര്‍ട് പതിപ്പ് വിപണിയില്‍ ഇറങ്ങുക. ഡിയോയുടെ റേഞ്ച് ടോപ്പിംഗ് വേരിയന്റായിരിക്കും ഇത്.
ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ സ്‌കൂട്ടറിന്റെ മറ്റ് വേരിയന്റുകളുടെ വിലയിലും ചെറിയ മാറ്റമുണ്ടാകും. ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ്, DLX വേരിയന്റുകള്‍ക്ക് നേരത്തെ യഥാക്രമം 68,625 രൂപയും 72,626 രൂപയുമായിരുന്നു വില. ഇപ്പോള്‍ ഇവക്ക് 1,586 രൂപ കൂടി 70,211 രൂപയും 74,212 രൂപയും ആയി മാറിയിട്ടുണ്ട്. ഈ രണ്ട് വേരിയന്റുകളിലും മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങള്‍ ഒന്നുമില്ല.

ആക്ടിവ 6G വേരിയന്റിലൂടെയാണ് ഹോണ്ട ആദ്യമായി H-സ്മാര്‍ട്ട് സാങ്കേതികവിദ്യ പിന്നീട് ആക്ടിവ 125 മോഡലിലും ഹോണ്ട അവതരിപ്പിച്ചു. ഇതിനും വമ്പന്‍ സ്വീകാര്യത ലഭിച്ചതോടെയാണ് കീലെസ് എന്‍ട്രി പോലുള്ള സ്മാര്‍ട്ട് ഫീച്ചറുകളോടെ ഡിയോയും കളത്തിലിറക്കാന്‍ ജാപ്പനീസ് കമ്പനി തീരുമാനിച്ചത്. പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം അലോയ് വീലുകളും സ്‌കൂട്ടറിന് ലഭിക്കും. അടിസ്ഥാനപരമായി ഒരു ഇലക്ട്രോണിക് കീ ഫോബാണ് സ്മാര്‍ട്ട് കീ.
ഈ സംവിധാനത്തിന് കീഴിലൂടെ സ്മാര്‍ട്ട് ഫൈന്‍ഡ്, സ്മാര്‍ട്ട് അണ്‍ലോക്ക്, സ്മാര്‍ട്ട് സ്റ്റാര്‍ട്ട്, സ്മാര്‍ട്ട് സേഫ് തുടങ്ങിയ ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നമുക്ക് സാധിക്കും. തിരക്കുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളിലെല്ലാം എളുപ്പത്തില്‍ കണ്ടെത്തുന്നതിന് സഹായകരമാവുന്ന സ്മാര്‍ട്ട് കീയിലെ ആന്‍സര്‍ ബാക്ക് സിസ്റ്റവും ഏറെ പ്രയോജനകരമാണ്. ആന്‍സര്‍ ബാക്ക് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നാല് ഇന്‍ഡിക്കേറ്ററുകളും മിന്നിമറയുന്ന രീതിയാണിത്.
സ്മാര്‍ട്ട് കീ ഫോബ് ഉപയോഗിച്ച് ഹാന്‍ഡില്‍ബാര്‍, ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, അണ്ടര്‍സീറ്റ് സ്റ്റോറേജ് യൂണിറ്റ് എന്നിവ അണ്‍ലോക്ക് ചെയ്യാന്‍ പറ്റും. വാഹനത്തിന്റെ 2 മീറ്റര്‍ പരിധിക്കുള്ളിലാണെങ്കില്‍ മാത്രമേ ഇത് പ്രവര്‍ത്തനക്ഷമമാകൂ എന്ന് മാത്രം. ഇത് കൂടാതെ മറ്റ് മെക്കാനിക്കല്‍ പരിഷ്‌ക്കാരങ്ങളൊന്നും ഡിയോ H-സ്മാര്‍ട്ട് പതിപ്പില്‍ ഹോണ്ട വരുത്തിയേക്കില്ല.
8,000 rpm-ല്‍ 7.65 bhp പവറും 4,750 rpm-ല്‍ 9 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 110 സിസി സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ സിപ്പിംഗ് പെട്രോള്‍ എഞ്ചിന്‍ തന്നെയാവും ഹോണ്ട ഡിയോക്ക് കരുത്ത് പകരുക. ഹീറോ പ്ലെഷര്‍ പ്ലസ്, ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110, ടിവിഎസ് ജുപ്പിറ്റര്‍ 110, ഹോണ്ട ആക്ടിവ, ഹീറോ സൂം എന്നീ സ്‌കൂട്ടറുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഡിയോയുടെ പ്രധാന എതിരാളികള്‍.


Click it and Unblock the Notifications








