കുറഞ്ഞ വിലയില്‍ വരുന്ന ഹോണ്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേര് ഇതാണോ? ഒരൊറ്റ അക്ഷരം കൊണ്ട് എതിരാളികൾ വരെ ഞെട്ടി!

രാജ്യത്തെ ഇലക്ട്രിക് ടൂവീലര്‍ വിപണിയിപ്പോള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ കൈയ്യിലാണ്. ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി എന്നീ ബ്രാന്‍ഡുകള്‍ മുന്നില്‍ കുതിക്കുമ്പോള്‍ പരമ്പരാഗത ഇരുചക്ര വാഹന നിര്‍മാതാക്കളുടെ പ്രതിനിധിയായി ടിവിഎസ് മോട്ടോര്‍ തൊട്ടുപിറകിലുണ്ട്. ടൂവീലര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ഹീറോ വിഡ ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് വിഭാഗത്തിലേക്കെത്തിയെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല.

ഇനിയും ഇലക്ട്രിക് വിപണിയിലേക്ക് എന്‍ട്രി നടത്താത്ത ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മനസ്സില്‍ എന്താണെന്നായിരുന്നു ഏവരുടെയും ആകാംക്ഷ. ഇപ്പോള്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഇവി പ്ലാനുകളുമായി ബന്ധപ്പെട്ട് പുത്തന്‍ അപ്‌ഡേറ്റുകള്‍ വന്നിട്ടുണ്ട്. ആക്ടിവ ഇലക്ട്രിക്കിലൂടെ ഹോണ്ട തങ്ങളുടെ ആദ്യം ഉല്‍പ്പന്നം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ 'i-M', 'i-M1 e' എന്നിങ്ങനെ രണ്ട് പേരിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചിരിക്കുകയാണ് ഹോണ്ട ഇപ്പോള്‍.

2023 honda em1-e

അടുത്ത വര്‍ഷം രണ്ട് വ്യത്യസ്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. വാഹന ലോകത്ത് 'i' എന്ന ഇംഗ്ലീഷ് അക്ഷരം കൊണ്ട് സാധാരണയായി ഇന്റലിജന്റ് അല്ലെങ്കില്‍ നൂതന വാഹനങ്ങളുമായി ബന്ധപ്പെട്ട ഇന്നോവേറ്റീവ് എന്നാണ് അര്‍ത്ഥമാക്കുന്നത്. നൂതന സാങ്കേതികവിദ്യകളുമായി വരുന്ന ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായിരിക്കും ഹോണ്ട ഈ നാമങ്ങള്‍ ചാര്‍ത്തി നല്‍കുകയെന്ന് നമുക്ക് ഇതില്‍ നിന്ന് അനുമാനിക്കാം.

i-M, i-M1 e എന്നീ രണ്ട് രണ്ട് പേരുകളും ജൂണില്‍ ട്രേഡ്മാര്‍ക്കിനായി ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും ഇവി ഇപ്പോള്‍ പരിശോധന ഘട്ടത്തിലാണ്. വരാനിരിക്കുന്ന ഇവികള്‍ക്ക് i-M1, i-M1 e എന്നീ പേരുകള്‍ ഹോണ്ട നല്‍കിയേക്കും. E എന്ന് ആന്തരികമായി കോഡ് നാമം നല്‍കിയ പുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് ഇവ പണികഴിപ്പിക്കുക. ഇവികള്‍ക്ക് ഫിക്‌സഡ് ബാറ്ററി, റീമുവബിള്‍ ബാറ്ററി സജ്ജീകരണങ്ങള്‍ ഉണ്ടായേക്കും.

honda trademarks i-m

ഒന്നില്‍ നീക്കം ചെയ്യാന്‍ സാധിക്കാത്ത ബാറ്ററിയും രണ്ടാമത്തേതില്‍ നീക്കം ചെയ്യാവുന്ന ബാറ്ററിയുമായിരിക്കും നല്‍കിയേക്കുക. ഫിക്‌സഡ് ബാറ്ററി പായ്ക്കുള്ള ബാറ്ററിയുമായി എത്തുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യക്തികത ഉപയോഗത്തിനുള്ളതായിരിക്കും. അതേസമയം ഡെലിവറി സര്‍വീസടക്കമുള്ള വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇവികളിലായിരിക്കും നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്ക് സജ്ജീകരിച്ചേക്കുക.

വിപണിയില്‍ മത്സരം കടുക്കുകയും എതിരാളികള്‍ ബഹുദൂരം മുന്നിലെത്തുകയും ചെയ്ത സാഹചര്യത്തില്‍ പെര്‍ഫോമന്‍സ് റേഞ്ച് എന്നിവയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ ഹോണ്ട തയാറാകില്ല. ഇന്ത്യന്‍ ഉപഭോക്താക്കള്‍ വാഹനം വാങ്ങുമ്പോള്‍ വിലക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ്. അതിനാല്‍ തന്നെ വരാനിരിക്കുന്ന ഇവികള്‍ക്ക് താങ്ങാവുന്ന വില നല്‍കാനായി ഇവ പ്രാദേശികമായായിരിക്കും നിര്‍മിക്കുക.

honda trademarks i-m1-e

ഇവി നിര്‍മാണം ലക്ഷ്യമിട്ട് ഹോണ്ട കര്‍ണാടകയിലെ നരസപുരയില്‍ ഒരു പുതിയ വാഹന നിര്‍മ്മാണ പ്ലാന്റ് ഒരുക്കുന്നുണ്ട്. സ്‌കൂട്ടര്‍ വിപണിയിലെ അതികായന്‍മാരായ ഹോണ്ടയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേക്കുള്ള പ്രവേശനം ഉപഭോക്താക്കളും ഉറ്റുനോക്കുന്നുണ്ട്. വര്‍ഷങ്ങളുടെ പാരമ്പര്യം കൊണ്ട് സെഗ്‌മെന്റില്‍ ഹോണ്ട ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയാണ് അതിന്റെ കാതല്‍. പെട്രോള്‍ വാഹനങ്ങളില്‍ നിന്ന് ഇവിയിലേക്ക് മാറാന്‍ ഒരുങ്ങുന്നവരെ ആയിരിക്കും ഹോണ്ട പ്രധാനമായും ലക്ഷ്യം വെക്കുക.

അതിനാല്‍ തന്നെ വില നിശ്ചയിക്കുമ്പോള്‍ ചില സര്‍പ്രൈസുകളും പ്രതീക്ഷിക്കാം. നിലവില്‍ പെട്രോള്‍ സ്‌കൂട്ടറുകളുടെ വിലയില്‍ ഓലയും ഏഥറുമമടകക്കമുള്ള ബ്രാന്‍ഡുകള്‍ എന്‍ട്രി ലെവല്‍ സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നുണ്ട്. 2024 ജനുവരിയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനക്കെത്തിക്കാനാണ് ഹോണ്ടയുടെ പദ്ധതി. ഹോണ്ടയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ OBD II മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ച CB300F റോഡ്‌സ്റ്റര്‍ സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ അവര്‍ വിപണിയില്‍ എത്തിച്ചിരുന്നു.

1.70 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. മുമ്പുള്ളതിനേക്കാള്‍ 56,000 രൂപ കുറവില്‍ ഇപ്പോള്‍ CB300F വാങ്ങാനാകും. സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലായിരിക്കും ലഭ്യമാകുക. ഓള്‍-എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, ഗോള്‍ഡന്‍ അപ്‌സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക് സസ്‌പെന്‍ഷന്‍, ക്രമീകരിക്കാവുന്ന റിയര്‍ മോണോ-ഷോക്ക് എന്നിവയാണ് ഹോണ്ട CB300F മോട്ടോര്‍സൈക്കിളില്‍ വരുന്ന സുപ്രധാന അപ്ഡേറ്റുകള്‍.

More from DriveSpark

Article Published On: Friday, September 15, 2023, 13:36 [IST]
English summary
Honda i m i m1 e names trademark files in india could be brands new electric scooters
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X