റീസെയില്‍ വാല്യുവും ഈടും കൂടും! ഹോണ്ട ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) തങ്ങളുടെ പുതിയ 'എക്സ്റ്റെന്‍ഡഡ് വാറന്റി പ്ലസ്' പ്രോഗ്രാം അവതരിപ്പിച്ചു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വിപുലീകൃത വാറണ്ടി ഓപ്ഷന്‍ നേടാവുന്നതാണ്. വാഹനം വാങ്ങുന്ന തീയതി മുതല്‍ ഒമ്പതാം വര്‍ഷം വരെ 91 ദിവസത്തെ ഫ്‌ലെക്‌സിബിള്‍ വിന്‍ഡോയ്ക്കുള്ളില്‍ വിപുലീകൃത വാറന്റി സ്വന്തമാക്കാന്‍ ഈ പരിപാടി വഴി ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു.

അതിന്റെ ഫലമായി സമഗ്രമായ 10 വര്‍ഷത്തെ വാറണ്ടി കവറേജ് ആണ് ലഭിക്കുന്നത്. നിങ്ങള്‍ ആറ്റുനോറ്റ് ഒരു ഉല്‍പ്പന്നം വാങ്ങി. അത് വാഹനമോ ഇലക്‌ട്രോണിക് ഗാഡ്ജറ്റോ ഏതുമാകട്ടെ ഏതാനും ദിവസങ്ങള്‍ക്കകം അതിന് കേടുപാട് സംഭവിച്ചാല്‍ എങ്ങനെയിരിക്കും. വളരെ മോശം അനുഭവമായിരിക്കും അത്. അത്തരം സാഹചര്യങ്ങളില്‍ നമുക്ക് രക്ഷയാകുന്ന സംഗതിയാണ് വാറണ്ടി.

honda shine

ഒരു ഉല്‍പ്പന്നത്തിന്റെ അവസ്ഥയെക്കുറിച്ച് ഉറപ്പ് നല്‍കിക്കൊണ്ട് അതിന്റെ നിര്‍മാതാവ് നല്‍കുന്ന ഒരു ഗ്യാരണ്ടി അല്ലെങ്കില്‍ കരാറായി ഇതിനെ സിമ്പിളായി മനസിലാക്കാം. ഉല്‍പ്പന്നം ഒരു നിശ്ചിത കാലയളവിനുള്ളില്‍ അതിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ തകരാറിലായാല്‍ അധിക ചിലവുകള്‍ ഈടാക്കാതെ അത് പരിഹരിച്ച് നല്‍കാന്‍ നിര്‍മ്മാതാവിന് ബാധ്യതയുണ്ട്. എന്നാല്‍ ഇവ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. നിര്‍മാതാവ് നല്‍കുന്ന വാറണ്ടി കാലയളവ് കഴിഞ്ഞും പരിരക്ഷ നല്‍കുന്നതിനാണ് വിപുലീകൃത വാറണ്ടി എന്ന് പറയുന്നത്.

ഈ ഓപ്ഷനല്‍ സര്‍വീസിന് കുറച്ചധികം പണം ചെലവിടേണ്ടി വരും. ഹോണ്ടയുടെ വിപുലീകൃത വാറണ്ടി പ്രോഗ്രാമിലേക്ക് മടങ്ങി വന്നാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങളുടെ പഴക്കം അടിസ്ഥാനമാക്കി മൂന്ന് ഫ്‌ലെക്‌സിബിള്‍ ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാം. ഏഴാം വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ പോളിസിയുണ്ട്. എട്ടാം വര്‍ഷത്തിലുള്ള വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തെ പോളിസി തെരഞ്ഞെടുക്കാം. ഒമ്പത് 'വയസ്' തികഞ്ഞ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ പോളിസിയുണ്ട്.

honda activa 6g

നിര്‍ണായകമായ എഞ്ചിന്‍, മറ്റ് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഭാഗങ്ങളും എന്നിവ ഉള്‍പ്പെടെ ഇതില്‍ പരിരക്ഷിക്കപ്പെടുന്നു. ഈ വിപുലീകൃത വാറണ്ടി കൈമാറ്റം ചെയ്യാന്‍ പറ്റുമെന്നതാണ് ഏറ്റവും മികച്ച പ്രത്യേകത. ഉടമസ്ഥാവകാശം മാറുന്ന സാഹചര്യത്തില്‍ വാറണ്ടി ആനുകൂല്യങ്ങള്‍ പുതിയ ഉടമയ്ക്ക് കൈമാറ്റം ചെയ്യപ്പെടും. അതിനാല്‍ തന്നെ പുതുതായി വാഹനം വാങ്ങുന്ന വ്യക്തിക്ക് അത് ഏറെ ഉപകാരപ്രദമാണ്.

250cc സെഗ്മെന്റ് വരെയുള്ള സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ക്ക് എക്‌സ്റ്റന്റഡ് വാറണ്ടി പ്ലസ് പ്രോഗ്രാം പ്രയോജനപ്പെടുത്താനാകും. ഇതിന് കീഴില്‍ സ്‌കൂട്ടര്‍ മോഡലുകള്‍ 1.2 ലക്ഷം കിലോമീറ്റര്‍ വരെ കവറേജ് നല്‍കുന്നു. അതേസമയം മോട്ടോര്‍ സൈക്കിള്‍ മോഡലുകള്‍ക്ക് 1.3 ലക്ഷം കിലോമീറ്റര്‍ വരെയാണ് കവറേജ്. അംഗീകൃത ഹോണ്ട സര്‍വീസ് സെന്ററില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് എക്‌സ്റ്റന്റഡ് വാറണ്ടി പ്ലസ് സേവനം സൗകര്യപ്രദമായി പ്രയോജനപ്പെടുത്താം.

honda sp125

150 സിസി വരെയുള്ള മോഡലുകള്‍ക്ക് 1,317 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. 150 സിസിക്കും 250 സിസിക്കും ഇടയിലുള്ള മോഡലുകള്‍ക്ക് 1,667 രൂപ വരെയാണ് വില ഘടന. എല്ലാ ഉപഭോക്താക്കള്‍ക്കും താങ്ങാനാവുന്നതാണെന്ന് ഉറപ്പാക്കാന്‍ വാഹനം വാങ്ങിയ വര്‍ഷത്തെ അടിസ്ഥാനമാക്കി വിപുലീകൃത വാറണ്ടി നിരക്കില്‍ വ്യത്യാസമുണ്ട്. ഹോണ്ട എക്‌സ്റ്റന്റഡ് വാറണ്ടി പ്ലസ് പ്രോഗ്രാം മൊത്തത്തിലുള്ള ഉടമസ്ഥത അനുഭവം മെച്ചപ്പെടുത്താനും ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്് സ്ഥാപിക്കാനുമാണ് ലക്ഷ്യമിടുന്നത്.

സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്ക് സമാനതകളില്ലാത്ത മൂല്യവും ഉപഭോക്തൃ സംതൃപ്തിയും നല്‍കാനും കൂടിയാണ് ഈ പ്രോഗ്രാമിലൂടെ ഹോണ്ട ശ്രമിക്കുന്നത്. പതിവ് മെയിന്റനന്‍സ് പ്രോത്സാഹിപ്പിക്കുക വഴി വാഹനത്തിന്റെ ഈടും ഉയര്‍ന്ന റീസെയില്‍ വാല്യുവും ഉറപ്പാക്കുന്നു. വാഹനം വാങ്ങുമ്പോള്‍ മുതല്‍ ഒമ്പത് വര്‍ഷം വരെ വാറണ്ടി പുതുക്കാനുള്ള ഓപ്ഷന്‍ കവറേജിന്റെ സൗകര്യവും ഹോണ്ട ഒരുക്കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ അനുഗ്രഹമാണ്.

More from DriveSpark

Article Published On: Monday, June 12, 2023, 18:04 [IST]
English summary
Honda introduced extended warranty plus program two wheeler owners can avail 10 years cover
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X