ഹോണ്ടക്ക് കേരളത്തില്‍ 30 ലക്ഷം ഹാപ്പി കസ്റ്റമേഴ്‌സ്; സമ്മാനമായി കമ്പനിയുടെ വക കിടുക്കാച്ചി ഓഫറുകള്‍

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ രാജ്യത്ത ഏറ്റവും മികച്ച വിപണികളില്‍ ഒന്നാണ് കേരളത്തിലേത്. ഇപ്പോള്‍ കേരള സംസ്ഥാനത്ത് നിന്ന് മാത്രമായി ഹോണ്ട വമ്പന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

ഹീറോയും ഹോണ്ടയും ഒരുമിച്ചായിരുന്ന വേളയിലും വേര്‍പിരിഞ്ഞ ശേഷവും ഇരുകൂട്ടര്‍ക്കും നിര്‍ലോഭ പിന്തുണ കൊടുത്ത പാരമ്പര്യമാണ് നമ്മുടെ നാടിന്. ഇപ്പോള്‍ കേരളത്തിലെ ജനപ്രിയവും വിശ്വസനീയവുമായ ഇരുചക്ര വാഹന ബ്രാന്‍ഡ് എന്ന നിലയില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ച് ഹോണ്ട 30 ലക്ഷം കസ്റ്റമേഴ്‌സിനെ നേടി അസുലഭ നേട്ടം കൈവരിച്ചു. 15 വര്‍ഷം കൊണ്ടാണ് ഹോണ്ടക്ക് ആദ്യ 15 ലക്ഷം കസ്റ്റമേഴ്‌സിനെ നേടാനായത്.

honda sets new record in kerala sp125

എന്നാല്‍ പിന്നീട് വളര്‍ച്ച ഇരട്ടി സ്പീഡിലായിരുന്നു. വെറും 7 കൊല്ലം കൊണ്ടാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ കേരളത്തില്‍ നിന്ന് ശേഷിക്കുന്ന 15 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ ഉപഭോക്താക്കളുടെ ഹൃദയത്തില്‍ കയറാന്‍ ഹോണ്ടക്കായി. സംസ്ഥാനത്ത് ടൂവീലര്‍ വാങ്ങുന്ന മൂന്നുപേരില്‍ ഒരാള്‍ ഹോണ്ട ഉല്‍പ്പന്നമാണ് തെരഞ്ഞെടുക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

അതുപോലെ തന്നെ മലയാളക്കരയുടെ മനംകവര്‍ന്ന ഹോണ്ട സ്‌കൂട്ടറുകളെ കുറിച്ച് പറയാതിരിക്കാനാകില്ല. കേരളത്തില്‍ സ്‌കൂട്ടര്‍ വാങ്ങുന്ന രണ്ടുപേരില്‍ ഒരാള്‍ ഹോണ്ടയുടെ ഉല്‍പ്പന്നം വാങ്ങുന്നുവെന്നറിയുമ്പോള്‍ ഈ വിഭാഗത്തില്‍ ഹോണ്ടയുടെ ആധിപത്യം മനസ്സിലാകും. ആകര്‍ഷകമായ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി ഹോണ്ട ആക്ടിവ വേറിട്ട് തന്നെ നില്‍ക്കുന്നു. സ്റ്റൈല്‍, സൗകര്യം, വിശ്വാസ്യത എന്നിവ തിരയുന്ന റൈഡര്‍മാര്‍ക്കുള്ള ആത്യന്തിക തിരഞ്ഞെടുപ്പായി ഹോണ്ട ആക്ടിവ മാറി.

honda sets new record in kerala activa

'ഡീലര്‍ഷിപ്പ്, സര്‍വീസ് സെന്ററുകളുടെ വിപുലമായ ശൃംഖലയുടെയും ശ്രദ്ധേയമായ ഉല്‍പ്പന്ന നിരയുടെയും മികവില്‍ ഹോണ്ടക്ക് കേരളത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ സാധിച്ചു. കേരളത്തിലെ 30 ലക്ഷം ഉപഭോക്താക്കളുടെ നാഴികക്കല്ല് കടന്നത് ഉപഭോക്താക്കള്‍ക്ക് മികച്ച ഇന്‍-ക്ലാസ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്. കേരളത്തിലെ ജനങ്ങള്‍ ബ്രാന്‍ഡിനോട് കാണിക്കുന്ന വിശ്വാസത്തിലും സ്‌നേഹത്തിലും ഞങ്ങള്‍ സന്തുഷ്ടരാണ്' ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യോഗേഷ് മാതൂര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ സംസ്ഥാനത്തുടനീളമുള്ള 290-ലധികം ടച്ച് പോയിന്റുകളുടെ വിപുലമായ ശൃംഖലയാണ് ഹോണ്ടക്ക് അവകാശപ്പെടാനുള്ളത്. ആക്ടിവ+സ്പെഷ്യല്‍ എഡിഷന്‍, ആക്ടിവ 125, ഡിയോ+റെപ്സോള്‍ എഡിഷന്‍, ഡിയോ 125, ഷൈന്‍ 100, CD 110 ഡ്രീം ഡീലക്സ്, ലിവോ, ഷൈന്‍125, SP125+ സ്‌പോര്‍ട്‌സ് എഡിഷന്‍, യുണികോണ്‍, SP160, ഹോര്‍ണെറ്റ് 2.0+റെപ്‌സോള്‍ എഡിഷന്‍, CB 200X എന്നിവ കേരളത്തിലെ റെഡ്വിംഗ് ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്.

ബിഗ്‌വിംഗ് ഡീലര്‍ഷിപ്പിലൂടെയാണ് 300 സിസിയും അതിന് മുകളിലുമുള്ള ഹോണ്ടയുടെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. CB300R, CB300F, ഹൈനസ് CB350, CB350RS, CBR650R, CBR ഫയര്‍ബ്ലേഡ്, ആഫ്രിക്ക ട്വിന്‍, ഗോള്‍ഡ് വിംഗ് ടൂര്‍ എന്നിവ ബിഗ് വിംഗ് വഴി വാങ്ങാന്‍ സാധിക്കും. ഈ നാഴികക്കല്ല് പിന്നിട്ട സാഹചര്യത്തില്‍ ആകര്‍ഷകമായ ഹോണ്ട സൂപ്പര്‍ 6 ഓഫറുകളും മലയാളികള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ 100% വരെ ഫിനാന്‍സ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്നതാണ് ഓഫറിന്റെ ഒരു പ്രയോജനം. ഹൈപ്പോതെക്കേഷന്‍ ചാര്‍ജുകളില്‍ നിന്ന് രക്ഷനേടാനും നോ കോസ്റ്റ് ഇഎംഐയില്‍ വാഹനം വാങ്ങാനും പറ്റും. ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് EMI ഇടപാടുകളില്‍ വഴി 5,000 രൂപ വരെ റിവാര്‍ഡ് നേടാം.

കൂടാതെ ഹോണ്ട ഷൈന്‍ 100-ല്‍ ഒരു എക്‌സ്‌ക്ലൂസീവ് ''100 പേ 100 ഓഫര്‍' നേടാനും സാധിക്കും. പരിമിതകാലത്തേക്ക് പ്രഖ്യാപിച്ചിട്ടുള്ള ഈ സ്‌പെഷ്യല്‍ ഓഫര്‍ 2023 നവംബര്‍ 30-ന് അവസാനിക്കും. പുത്തന്‍ ഓഫറുകളുടെ ബലത്തില്‍ ഈ ഉത്സവകാലത്ത് കൂടുതല്‍ വില്‍പ്പന നേടാന്‍ ഹോണ്ടക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Friday, October 20, 2023, 17:06 [IST]
English summary
Honda motorcycle and scooter india celebrates 30 lakh customer milestone in kerala attractive offers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X