'പണി' എന്‍ടോര്‍ഖിന്; ഹോണ്ടയുടെ പുത്തന്‍ 125 സിസി സ്‌കൂട്ടര്‍ വരുന്നു

ആക്ടീവ, ആക്ടിവ 125, ഡിയോ, ഡിയോ സ്പോര്‍ട്സ്, ഗ്രാസിയ 125 എന്നീ മോഡലുകളാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സ്‌കൂട്ടര്‍ ലൈനപ്പിലുള്ളത്. ആക്ടിവയുടെ മികവില്‍ സെഗ്‌മെന്റിലെ രാജാക്കന്‍മാര്‍ ഹോണ്ട തന്നെയാണ്. കഴിഞ്ഞ ദിവസം 9 കോടി വില്‍പ്പനയുമായി ഹോണ്ട ആക്ടിവ മറ്റൊരു നാഴികക്കല്ല് കൂടി താണ്ടിയിരുന്നു.

ഹോണ്ടയുടെ നിലവിലെ സ്‌കൂട്ടര്‍ ലൈനപ്പ് പരിശോധിച്ചാല്‍ സ്പോര്‍ട്ടിയര്‍ 125 സിസി വിഭാഗത്തില്‍ ടിവിഎസ് എന്‍ടോര്‍ഖിന് പകരം വെക്കാന്‍ പറ്റിയ ഒരു മോഡല്‍ ഇല്ലെന്ന് പറയേണ്ടി വരും. എന്നാല്‍ ഈ കുറവിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഹോണ്ട ഇപ്പോള്‍. ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ ഉല്‍പ്പന്നത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഹോണ്ട ഇപ്പോള്‍.

honda dio 125 teaser out

13 സെക്കന്‍ഡ് ടീസര്‍ വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അപ്ഡേറ്റഡ് ഗ്രാഫിക്‌സുകളുള്ള ഹോണ്ട ഡിയോ സ്‌കൂട്ടറാണെന്ന് മനസ്സിലാക്കാം. പുത്തന്‍ ഗ്രാഫിക്‌സും ഷാര്‍പ്പ് കളര്‍ ഓപ്ഷന്‍സും കൊണ്ടുവരുന്നത് പ്രധാനമായും യുവതലമുറയെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ്. ഈ മോഡല്‍ വൈകാതെ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

ഇന്ത്യയെ പോലെ ധാരാളം യുവജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് 125 സിസി സ്‌കൂട്ടര്‍ വിഭാഗത്തിന് വലിയ സാധ്യതകള്‍ ഉണ്ട്. ഇത് കണ്ടറിഞ്ഞാണ് ഹോണ്ട പുതിയ ഉല്‍പ്പന്നം ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്. വരാന്‍ പോകുന്ന ഡിയോ 125 സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ ഹോണ്ട ആക്ടിവ 125-ന് കരുത്ത് പകരുന്ന അതേ 125 സിസി എഞ്ചിന്‍ ആയിരിക്കും ഇതിന് തുടിപ്പേകാന്‍ എത്തുക. പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിനായി എഞ്ചിന്‍ ട്യൂണ്‍ ചെയ്യും.

യൂത്തിനെ ലക്ഷ്യമിട്ടുള്ള സ്‌കൂട്ടര്‍ ആയതിനാല്‍ തന്നെ അതിനൊത്ത പ്രീമിയം ഫീച്ചറുകള്‍ സജ്ജീകരിച്ചായിരിക്കും വരവ്. കോള്‍-എസ്എംഎസ് അലേര്‍ട്ടുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, റൈഡര്‍ ടെലിമാറ്റിക്സ് എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി ടെക് ഹോണ്ട ഡിയോ 125 സ്‌കൂട്ടറില്‍ സജ്ജീകരിച്ചേക്കും. ഈ സവിശേഷതകള്‍ കാരണം ഹോണ്ട ഡിയോ 125 സ്‌കൂട്ടറിന് മറ്റ് സ്പോര്‍ട്ടി 125 സിസി സ്‌കൂട്ടറുകളായ സുസുക്കി അവെനിസ്, ടിവിഎസ് എന്‍ടോര്‍ഖ് എന്നിവയോട് മുട്ടിനില്‍ക്കാന്‍ സാധിക്കും.

യുവാക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമായി ഹോണ്ട പുതിയ കളര്‍ ഓപ്ഷന്‍സ് കൊണ്ടുവരാനും സാധ്യതയുണ്ട്. ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ പുതിയ പതിപ്പ് ഏതായാലും എന്‍ടോര്‍ഖിനും അവെനിസിനും വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും. കാരണം ഡിയോ എന്ന മോഡല്‍ ഇതിനോടകം തന്നെ യുവതലമുറയുടെ ചങ്കിടിപ്പായ മോഡലാണ്.

കുറച്ച് കൂടി മൊഞ്ചും പവറും കൂട്ടി ഡിയോ നിരത്തിലെത്തിയാല്‍ എന്‍ടോര്‍ഖും അവെനിസും അങ്ങോട്ട് മാറിനില്‍ക്കേണ്ടി വരും. അടുത്തിടെ ഡിയോ H-സ്മാര്‍ട്ടിലൂടെ ഹോണ്ട സ്‌കൂട്ടര്‍ ലൈനപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു. ആക്ടിവ, ആക്ടിവ 125 എന്നീ മോഡലുകള്‍ക്ക് ശേഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ H-സ്മാര്‍ട് മോഡലായി ഡിയോ മാറിയിരുന്നു. ആക്ടിവ 6G വേരിയന്റിലൂടെയാണ് ഹോണ്ട ആദ്യമായി H-സ്മാര്‍ട്ട് സാങ്കേതികവിദ്യ അവതരിപ്പിച്ചത്.

പിന്നീട് ആക്ടിവ 125 മോഡലിലും ഹോണ്ട ഈ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതിനും വമ്പന്‍ സ്വീകാര്യത ലഭിച്ചതോടെയാണ് കീലെസ് എന്‍ട്രി പോലുള്ള സ്മാര്‍ട്ട് ഫീച്ചറുകളോടെ ഡിയോയും കളത്തിലിറക്കാന്‍ ജാപ്പനീസ് കമ്പനി തീരുമാനിച്ചത്. 77,712 രൂപ എക്സ്‌ഷോറൂം വിലയിലാണ് ജനപ്രിയ 110 സിസി സ്‌കൂട്ടറിന്റെ H-സ്മാര്‍ട് പതിപ്പ് വിപണിയില്‍ എത്തിയത്.

ഡിയോയുടെ റേഞ്ച് ടോപ്പിംഗ് വേരിയന്റാണ് ഇത്. ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ സ്‌കൂട്ടറിന്റെ മറ്റ് വേരിയന്റുകളുടെ വിലയിലും ചെറിയ മാറ്റമുണ്ട്. ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ്, DLX വേരിയന്റുകള്‍ക്ക് നേരത്തെ യഥാക്രമം 68,625 രൂപയും 72,626 രൂപയുമായിരുന്നു വില. ഇപ്പോള്‍ ഇവക്ക് 1,586 രൂപ കൂടി 70,211 രൂപയും 74,212 രൂപയും ആയി മാറിയിട്ടുണ്ട്. ഈ രണ്ട് വേരിയന്റുകളിലും മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങള്‍ ഒന്നുമില്ല.

More from DriveSpark

Article Published On: Tuesday, July 4, 2023, 12:30 [IST]
English summary
Honda new scooter teased is it dio 125 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X