ഈ ഹോണ്ട ബൈക്ക് വാങ്ങുന്നവരെ കാത്തിരിക്കുന്നത് കിടിലന്‍ സമ്മാനം; മുഴുവന്‍ വിവരങ്ങളും ഇതാ...

ഇന്ത്യയില്‍ ഉത്സവകാലം കൊടിയിറങ്ങിയെങ്കിലും പല കമ്പനികളും ഓഫറുകളില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. 2023 കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ ഡിസംബര്‍ മാസം ഉപഭോക്താക്കള്‍ ഷോറൂമിലെത്താന്‍ മടിക്കും. അതുകൊണ്ട് തന്നെ സ്‌റ്റോക്കുകള്‍ വിറ്റുതീര്‍ക്കാന്‍ ആകര്‍ഷകമായ ഓഫറുകള്‍ വാഹന നിര്‍മാതാക്കള്‍ മുന്നോട്ട്‌വെക്കുന്നു.

ഇപ്പോള്‍ ഇന്ത്യയില്‍ CB300R മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആവേശകരമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പുതിയ ഹോണ്ട CB300R മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് എത്തുമെന്നാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാവ് പ്രതീക്ഷിക്കുന്നത്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

honda cb300r

ഹോണ്ട CB300R മോട്ടോര്‍സൈക്കിളിന്റെ ആദ്യത്തെ 1,000 ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ ഹെല്‍മറ്റ് നല്‍കുന്നതാണ് ഓഫര്‍. ഒരു കോംപ്ലിമെന്ററി ഹെല്‍മെറ്റ് അല്ലേ അതില്‍ എന്താണിത്ര കാര്യമെന്ന് പലര്‍ക്കും തോന്നാം. എന്നാല്‍ ബൈക്കുകളുടെ കൂടെ സൗജന്യമായി നല്‍കുന്ന ഹെല്‍മറ്റല്ല മറിച്ച് നല്ല നിലവാരമുള്ള ഹെല്‍മെറ്റുകളാണ് പണച്ചെലവില്ലാതെ നല്‍കുന്നത്.

ഒരു നല്ല നിലവാരമുള്ള ഹെല്‍മെറ്റ് വാങ്ങാന്‍ കടയില്‍ ചെന്നാല്‍ അറിയാം എത്ര രൂപ പൊടിക്കേണ്ടി വരുമെന്നത്. ഹോണ്ട ഓഫറിന് സമയപരിധിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ജാപ്പനീസ് വാഹന നിര്‍മ്മാതാവ് 1,000 ഹോണ്ട CB300R മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് വരെ ഈ ഓഫര്‍ പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യയിലെ ഹോണ്ടയുടെ പ്രീമിയം ബിഗ് വിംഗ് ഡീലര്‍ഷിപ്പുകളിലൂടെയാണ് CB300R വില്‍പ്പനക്കെത്തിക്കുന്നത്.

honda cb300r

ഹോണ്ട CB300R നെ കുറിച്ച് പറയുകയാണെങ്കില്‍ നേക്കഡ് സ്ട്രീറ്റ് ബൈക്കിന്റെ 2023 പതിപ്പ് ഈ മാസമാണ് പുറത്തിറക്കിയത്. ഏറ്റവും പുതിയ ബിഎസ് VI OBD2A മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുത്തന്‍ എഞ്ചിനുമായാണ് മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. നിയോ സ്പോര്‍ട്സ് കഫേ റോഡ്സ്റ്ററിന് ജാപ്പനീസ് ടൂവീലര്‍ നിര്‍മാതാക്കള്‍ 2.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഉത്സവകാലത്ത് വില്‍പ്പന കൂട്ടാനായി ബൈക്കിന്റെ വിലയില്‍ കമ്പനി 37,000 രൂപയുടെ കുറവ് വരുത്തിയിരുന്നു.

പേള്‍ സ്പാര്‍ട്ടന്‍ റെഡ്, മാറ്റ് മാസിവ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ 2023 ഹോണ്ട CB300R വാങ്ങാന്‍ സാധിക്കും. 30.7 bhp പവറും 27.5 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന പരിചിതമായ 286 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് 2023 ഹോണ്ട CB300R മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. 6-സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചും ഇതിനൊപ്പം വരുന്നുണ്ട്.

honda cb300r

ഇത് ഗിയര്‍ഷിഫ്റ്റുകള്‍ സുഗമമാക്കുകയും വേഗത കുറയ്ക്കുമ്പോള്‍ ഹാര്‍ഡ് ഡൗണ്‍ ഷിഫ്റ്റുകളില്‍ റിയര്‍ വീല്‍ ലോക്ക്-അപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ ഹോണ്ട CB300R മോട്ടോര്‍സൈക്കിളിന് അല്‍പ്പം പവര്‍ കുറവാണെന്ന് തോന്നിയേക്കാം. എന്നാല്‍, ഹോണ്ട CB300R യഥാര്‍ത്ഥത്തില്‍ വളരെ ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളാണ്. ടിപ്പിംഗ് സ്‌കെയില്‍സ് വെറും 146 കിലോഗ്രാം ആണ്. ഈ ഭാരം മോട്ടോര്‍സൈക്കിളിന്റെ പവര്‍-ടു-വെയ്റ്റ് അനുപാതവും ഹാന്‍ഡ്‌ലിംഗും ഗണ്യമായി മെച്ചപ്പെടുത്തുന്നു.

ഹാര്‍ഡ്വെയറിലേക്ക് വരുമ്പോള്‍ ഹോണ്ട CB300R ഒരു ട്രെല്ലിസ് ഫ്രെയിമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുന്‍വശത്ത് USD ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ-ഷോക്കും ആണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാല്‍ 296 mm ഡിസ്‌ക് മുന്നിലും 220 mm ഡിസ്‌ക് പിന്നിലും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു.

honda cb300r

ഹോണ്ട CB300R മോട്ടോര്‍സൈക്കിളിനൊപ്പം നല്ല നിലവാരമുള്ള ഹെല്‍മെറ്റ് നല്‍കുന്നത് റൈഡര്‍മാരെ ആകര്‍ഷിക്കുമെന്ന് നമുക്ക് കരുതാം. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായുള്ള ഹോണ്ടയുടെ നല്ലൊരു സംരംഭമാണിത്. ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളില്‍ നിന്നുള്ള മികച്ച ഉല്‍പ്പന്നങ്ങളില്‍ ഒന്നായ ഹോണ്ട CB300R-ന് അര്‍ഹിക്കുന്ന പരിഗണന ഇന്ത്യക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഭാവിയില്‍ അതിന് മാറ്റംവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പുത്തന്‍ ഓഫറുകളുടെയും ആകര്‍ഷകമായ വിലയുടെയും ബലത്തില്‍ വരും മാസങ്ങളില്‍ ഹോണ്ട CB300R വില്‍പ്പന മെച്ചപ്പെടുമെന്ന് കരുതാം.

More from DriveSpark

Article Published On: Saturday, November 25, 2023, 13:30 [IST]
English summary
Honda offering complimentary helmet with cb300r for first 1000 customers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X