വഴിയില്‍ കുടുങ്ങണ്ടേല്‍ വേഗം ഷോറൂമിലേക്ക് പോര്! ഈ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട
മിഡ്കപാസിറ്റി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ബ്രാന്‍ഡാണ് ഹോണ്ട. കമ്പനിയുടെ ഹൈനസ് CB350, CB350RS എന്നിവ തരക്കേടില്ലാത്ത വില്‍പ്പനയും നേടിക്കൊടുക്കുന്നുണ്ട്. ഹാര്‍ലിയും ട്രയഫുമടക്കമുള്ള ബ്രാന്‍ഡുകളില്‍ നിന്നുള്ള വെല്ലുവിളി മറകടക്കാനായി ഹോണ്ട അടുത്തിടെ ഒരു പുത്തന്‍ മോഡല്‍ കൊണ്ടുവന്നിരുന്നു.
2 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഹോണ്ട CB350 എന്ന മോഡല്‍ അവതരിപ്പിച്ചത്. അത്കൂടാതെ നവംബറില്‍ ഹൈനസിനും CB350RS മോഡലുകള്‍ക്ക് പുത്തന്‍ വേരിയന്റും അവര്‍ സമ്മാനിച്ചു. ഹൈനസ് CB350 പതിപ്പിന് പുതിയ ലെഗസി എഡിഷനും CB350 RS സ്‌ക്രാംബ്ലര്‍ സ്‌റ്റൈല്‍ വേരിയന്റിന് പുതിയ ഹ്യൂ എഡിഷനുമാണ് ഹോണ്ട സമ്മാനിച്ചത്. എന്നാല്‍ രാജ്യത്തെ ഹൈനസ് CB350, CB350RS ഉടമകളുടെ ശ്രദ്ധക്കായി ഹോണ്ടയുടെ ഒരു പ്രത്യേക അറിയിപ്പ് വന്നിട്ടുണ്ട്.

നിര്‍മാണത്തിലെ ചില്ലറ അപാകതകള്‍ പരിഹരിക്കുന്നതിനായി ഹൈനസ് CB350, CB350RS എന്നീ മോഡലുകള്‍ തിരിച്ചുവിളിച്ചിരിക്കുകയാണ് ഹോണ്ട ഇപ്പോള്‍. 2023 ഡിസംബര്‍ രണ്ടാം വാരം മുതല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ ബിഗ്വിംഗ് ഡീലര്‍ഷിപ്പുകളിലേക്ക് കൊണ്ടുപോകാം. വാഹനത്തിന്റെ വാറണ്ടി സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ പരിശോധകള്‍ക്ക് ശേഷം കേടായ പാര്‍ട്‌സ് സൗജന്യമായി മാറ്റി നല്‍കും.
ഇനി തിരിച്ചുവിളിക്കലിന്റെ കാരണം നമുക്ക് നോക്കാം. റിയര്‍ സ്റ്റോപ്പ് ലൈറ്റ് സ്വിച്ചുകളെ ബാധിക്കുമെന്നതാണ് ആദ്യത്തെ പ്രശ്‌നം. റിയര്‍ സ്റ്റോപ്പ് ലൈറ്റ് സ്വിച്ചിന്റെ റബ്ബര്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുചിതമായ നടപടിക്രമങ്ങള്‍ പിന്തുടരുന്നതിനാല്‍ റബ്ബറില്‍ വിള്ളലുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വിച്ചിനുള്ളില്‍ വെള്ളം പ്രവേശിക്കുന്നതിനും തുരുമ്പിനും കാരണമാകുന്നതിനാല്‍ ലൈറ്റ് തകരാറിലായേക്കാം.

2020 ഒക്‌ടോബര്‍ മുതല്‍ 2023 ജനുവരി വരെ നിര്‍മിച്ച റിയര്‍ സ്‌റ്റോപ് ലൈറ്റ് സ്വിച്ചുകള്‍ക്കാണ് ഈ പ്രശ്‌നമുള്ളത്. രണ്ടാമത്തെ പ്രശ്‌നം ബാങ്ക് ആംഗിള്‍ സെന്‍സറിനാണ്. സെന്‍സര്‍ ഹൗസിംഗിന്റെ മോള്‍ഡിംഗിലുണ്ടായ പ്രശ്‌നം കാരണം സെന്‍സര്‍ ബോഡി സീലിംഗില്‍ ഒരു വിടവ് ഉണ്ടായേക്കാമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതുകാരണം ബാങ്ക് ആംഗിള്‍ സെന്‍സറിനുള്ളില്‍ വെള്ളം പ്രവേശിച്ചേക്കാം. ഈ സെന്‍സര്‍ തകരാറിലായാല്‍ വാഹനം നിന്നുപോകാന്‍ വരെ സാധ്യതയുണ്ട്.
2020 ഒക്ടോബറിനും 2021 ഡിസംബറിനും ഇടയില്‍ നിര്‍മ്മിച്ച യൂണിറ്റുകളെയാണ് ഈ പ്രശ്‌നം ബാധിച്ചത്. ഈ മോട്ടോര്‍സൈക്കിളുകളുടെ മെക്കാനിക്കല്‍ വശങ്ങള്‍ പറയുമ്പോള്‍ മികച്ച പെര്‍ഫോമന്‍സും റിഫൈന്‍മെന്റുമുള്ള എഞ്ചിനാണ് ഇതിന്റെ കരുത്ത്. പരിചിതമായ 348.36 സിസി, എയര്‍-കൂള്‍ഡ്, ഫോര്‍-സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍, ബിഎസ്-VI OBD2 കംപ്ലയിന്റ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ 20.78 bhp പവറും 30 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 5 സ്പീഡ് ഗിയര്‍ബോക്സുമായാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. സസ്പെന്‍ഷനെ സംബന്ധിച്ചിടത്തോളം ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമാണ് ഹോണ്ട ഹൈനസ് CB350, CB350 RS മോഡലുകള്‍ വിപണിയിലെത്തുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്.
മുടക്കുന്ന പൈസക്കൊത്ത മൂല്യം നല്‍കുന്ന മോഡലുകളാണ തങ്ങളെന്ന് ഹോണ്ട CB350 മോഡലുകള്‍ ഇതിനകം തെളിയിച്ചതാണ്. ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ക്ലാസിക് 350, മീറ്റിയോര്‍ 350 എന്നിവയ്ക്ക് പുറമെ ട്രയംഫ് സ്പീഡ് 400, ഹാര്‍ലി ഡേവിഡ്സണ്‍ X440, ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍, ബജാജ് ഡൊമിനാര്‍ 400 പോലുള്ള വമ്പന്‍മാരുമായാണ് ഹോണ്ട മോഡലുകള്‍ മത്സരിക്കുന്നത്.

2.10 ലക്ഷം രൂപ മുതലാണ് ഹൈനസിന്റെ വില ആരംഭിക്കുന്നത്. 2.15 ലക്ഷം മുതല്‍ 2.19 ലക്ഷം രൂപ വരെയാണ് C350 RS-ന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളുടെ വില പരിശോധിച്ചാല്‍ പുത്തന്‍ ഹൈനസ് CB350 ലെഗസി എഡിഷന് 2,16,356 രൂപയും CB350 RS ഹ്യൂ എഡിഷന് 2,19,357 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും വിലകള്‍ അതത് ടോപ്പ് എന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്ക് സമാനമാണ്.


Click it and Unblock the Notifications








