ഫെബ്രുവരി മാസത്തിലെ വിൽപ്പനയിൽ വൻ ഇടിവുമായി ഹോണ്ട മോട്ടോർസൈക്കിൾ
ഇരുചക്ര വാഹന വിപണിയിൽ എന്നും പുതുമകളും മാറ്റങ്ങളും കൊണ്ടുവരാൻ ശ്രമിക്കുന്ന കമ്പനിയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ.എന്നാൽ ഈ വർഷത്തെ വിപണി നോക്കുകയാണെങ്കിൽ ഹോണ്ട ഇരുചക്ര വിൽപ്പനയിൽ അൽപ്പം പിന്നോട്ട് പോയിട്ടുണ്ട്.
2023 ഫെബ്രുവരി മാസത്തിൽ 247,175 യൂണിറ്റാണ് വിറ്റു പോയത്, എന്നാൽ കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 3,12,650 യൂണിറ്റായിരുന്നു. 21 ശതമാനം ഇടിവാണ് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കാണാൻ കഴിയുന്നത്. അത് പോലെ തന്നെ കയറ്റുമതിയുടെ കാര്യം നോക്കുകയാണെങ്കിൽ 2022 ഫെബ്രുവരിയിൽ 26,944 യൂണിറ്റിൽ നിന്ന് 2023 ഫെബ്രുവരിയിൽ 20,111 യൂണിറ്റായി കുറയും ചെയ്തു. വലിയ കുറവാണ് ഇത്തവണ കമ്പനിക്ക് നേരിടേണ്ടി വന്നത്.

എന്നാൽ അതോടൊപ്പം തന്നെ ഹോണ്ട 350 മോഡലിന് പുതിയ ഒരു കഫേ റേസർ പതിപ്പ് എത്രയും പെട്ടെന്ന് തന്നെ ഇന്ത്യൻ വിപണിയിൽ ഇറക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മോഡലിന് ഹോണ്ട ഹൈനസുമായി പ്ലാറ്റ്ഫോം പങ്കിടാനാണ് സാധ്യത. CB350, CB350RS എന്നീ രണ്ട് മോഡലുകൾക്ക് ശേഷം 350 സിസി ശ്രേണിയിൽ കമ്പനിയുടെ മൂന്നാമത്തെ മോഡലായിരിക്കും ഇത്. 350 സിസി ശ്രേണിയിൽ എതിരാളികളില്ലാതെ നിന്നിരുന്ന റോയൽ എൻഫീൽഡിൻ്റെ വിൽപ്പനയിൽ ചെറുതായെങ്കിലും ഒരു ഇടിവ് വരുത്താൻ ഹോണ്ടയെ സഹായിച്ച മോഡലാണ് H'Ness ഉം RS ഉം.
ഹോണ്ട CB350, CB350RS എന്നീ മോഡലുകളുമായി സാമ്യമുളള നിയോ-റെട്രോ മോട്ടോർസൈക്കിളിന് ഡ്യുവൽ-ചാനൽ എബിഎസും ഫ്രണ്ട് ആൻഡ് റിയർ ഡിസ്‌ക് ബ്രേക്കുകളുമാണ് ലഭിക്കുന്നത്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫ്രോക്കുകളും ഡ്യുവൽ റിയർ സ്വിംഗുകളും വാഹനത്തിൻ്റെ സസ്പെൻഷൻ നോക്കുക. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സ്‌കൾപ്‌റ്റ് ചെയ്‌ത ഫ്യുവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റ്, ക്രോം ഫിനിഷ് എക്‌സ്‌ഹോസ്റ്റ്, അലോയ് വീലുകൾ, എൽഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ വരാനിരിക്കുന്ന പുതിയ കഫേ റേസർ ബൈക്കിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടും. സ്മാർട്ട്ഫോൺ ചാർജിംഗ് യുഎസ്ബി പോർട്ടും ഇതിലുണ്ടെന്നതും യുവതലമുറയെ ആകർഷിക്കാൻ സഹായിച്ചേക്കും.

ഹൈനസ് CB350 മോഡലിനെ അപേക്ഷിച്ച് മെക്കാനിക്കൽ വശങ്ങളിലൊന്നും യാതൊരുവിധ പരിഷ്ക്കാരങ്ങളും ഉണ്ടായിരിക്കില്ല. അത് കൊണ്ട് തന്നെ ഹോണ്ടയുടെ 350 സിസി കഫേ റേസറിലും ഹൈനസിന്റെ അതേ എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുക. 5500 rpm-ൽ പരമാവധി 21.07 bhp പവറും 3000 rpm-ൽ 30 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ അഞ്ചു സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത മെച്ചപ്പെടുത്താനുമായി ബ്രേക്കിംഗ്, സസ്പെൻഷൻ പോലുള്ള ഘടകങ്ങളും ഇരു മോഡലുകളും തമ്മിൽ പങ്കിടും.
എന്തായാലും ഈ പുതിയ കഫേ റേസർ ഈ മേഖലയിൽ അതിന്റെ സാധ്യതകൾ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡീലർമാർക്കായി ഈ പുതിയ വേരിയന്റിനെ അവതരിപ്പിച്ചതോടെയാണ് വാർത്ത പ്രചരിച്ചത്. കഫേ റേസർ ശൈലിയിലുള്ള സിംഗിൾ സീറ്റ്, പരിഷ്‌ക്കരിച്ച ഹെഡ്‌ലാമ്പ് കൗൾ, കറുത്ത അലോയ് വീലുകൾ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന എഞ്ചിൻ കവറും അതിലെ ക്രോം ഹോണ്ട ലോഗോയുമെല്ലാമാവും ബൈക്കിനെ വേറിട്ടു നിർത്തുക. മോട്ടോർസൈക്കിളിന്റെ നിയോ റെട്രോ ലുക്ക് എത്രത്തോളം ആളുകളെ ആർഷിക്കുമെന്ന കാര്യം കണ്ടറിയണം.

വിലയുടെ കാര്യം നോക്കുകയാണെങ്കിൽ, ഹോണ്ട CB350 കഫേ റേസറിന് ഇന്ത്യൻ വിപണിയിൽ 2 ലക്ഷം രൂപയിൽ കൂടുതൽ (എക്സ്-ഷോറൂം) വില ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിലേക്ക് എത്തുമ്പോൾ ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ റോയൽ എൻഫീൽഡ് ഹണ്ടർ 350, ജാവ 42 എന്നിവയ്‌ക്ക് ഒരു മികച്ച എതിരാളിയായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല
അത് പോലെ തന്നെ പുതിയ ഒരു അപ്ഡേഷൻ എന്ന് പറയുന്നത് ഹോണ്ട തങ്ങളുടെ നിലവിലുളള കസ്റ്റമേഴ്സിനും അത് പോലെ തന്നെ പുതിയ ഉപഭോക്താക്കൾക്കുമായി ഒരു അടിപൊളി ആക്സ്സറീസ് പാക്കേജ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ അതിൻ്റെ വിലയും മറ്റു കാര്യങ്ങളും പുറത്ത് വിടുന്നതായിരിക്കും


Click it and Unblock the Notifications








