ആരൊക്കെ വന്നാലും ആക്ടിവയുടെ തട്ട് താണ് തന്നെയിരിക്കും; റെക്കോർഡ് വിൽപ്പനയുമായി ഹോണ്ട

ഒരു സ്കൂട്ടർ മേടിച്ചു എന്ന് പറഞ്ഞാൽ എല്ലാവരും ചോദിക്കും ആക്ടിവയാണോ എന്ന്. അതാണ് ആക്ടിവയുടെ പവർ. ജനങ്ങൾ അത്രമേൽ നെഞ്ചിലേറ്റിയ ഒരു സ്കൂട്ടർ ഇല്ല എന്ന് വേണം പറയാൻ. പുരുഷൻമാർക്കും സ്ത്രീകൾക്കും യുവാക്കൾക്കും ഒരു പോലെ ഇഷ്ടമുളള സ്കൂട്ടറാണ് ആക്ടിവ. പവറിന് പവറുണ്ട്, മൈലേജിന് മൈലേജ്, ലുക്കും ഉണ്ട്. വിപണിയിലെത്തിയപ്പോൾ മുതൽ ആക്ടിവയുടെ തട്ട് താണ് തന്നെ ഇരിക്കുകയാണ്.

2022-23 സാമ്പത്തിക വർഷത്തെ കണക്കുകൾ നോക്കുകയാണെങ്കിൽ 2022 ൽ 37,99,680 യൂണിറ്റുകൾ വിറ്റതെങ്കിൽ 2023 ൽ അത് 14.51 ശതമാനം വളർച്ചയോടെ 43,50,943 യൂണിറ്റുകളാണ് വിറ്റത്. അത് പോലെ കഴിഞ്ഞ വർഷത്തെ കയറ്റുമതി കണക്കുകൾ നോക്കിയാൽ 11,794 യൂണിറ്റുകളായിരുന്നു, അത് ഈ വർഷം 14,466 യൂണിറ്റുകളായി ഉയർന്നിട്ടുണ്ട്. കമ്പനിയുടെ വളർച്ചയിൽ പകുതി പങ്കും വഹിച്ചിരിക്കുന്നത് ആക്ടിവയാണെന്ന് അറിയാമല്ലോ. അതാണ് ആക്ടിവയുടെ വിപണിയിലെ സ്വാധീനം. ആരൊക്കെ വന്നാലും പോയാലും ആക്ടിവ ഇവിടെ കാണും.

ആരൊക്കെ വന്നാലും ആക്ടിവയുടെ തട്ട് താണ് തന്നെയിരിക്കും; റെക്കോർഡ് വിൽപ്പനയുമായി ഹോണ്ട

ആക്‌ടിവയിൽ കാലാതീതമായ മാറ്റങ്ങൾ വരുത്തുന്നതാണ് ഈ വലിയ വിജയത്തിനു പിന്നിലുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഗിയർലെസ് സ്‌കൂട്ടർ രംഗത്ത് രാജ്യത്ത് വിപ്ലവം തീർത്ത ആക്‌ടിവ ആദ്യ കാലത്ത് 100 സിസി എഞ്ചിനുമായാണ് ഓടിത്തുടങ്ങിയത്. പിന്നീട് 110 സിസിയിലേക്ക് ചേക്കേറിയ മോഡൽ ഇന്ന് 125 സിസി പതിപ്പിലും വാങ്ങാനാവും.

രണ്ടാംഘട്ട ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ ഭാഗമായി പുതിയ OBD2 കംപ്ലയിന്റ് എഞ്ചിനുള്ള ആക്‌ടിവ 125 ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഇതോടൊപ്പം പുതിയ H-സ്മാർട്ട് വേരിയന്റും മോഡൽ നിരയിലേക്ക് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഡ്രം, ഡ്രം അലോയ്, ഡിസ്‌ക്, H-സ്മാർട്ട് എന്നിങ്ങനെ നാല് വേരിയന്റുകളിൽ എത്തുന്ന പുതിയ ആക്ടിവ 125 പതിപ്പിന് 78,920 രൂപ മുതൽ 88,093 രൂപ വരെ യാണ് എക്സ്ഷോറൂം വില വരുന്നത്.

ആരൊക്കെ വന്നാലും ആക്ടിവയുടെ തട്ട് താണ് തന്നെയിരിക്കും; റെക്കോർഡ് വിൽപ്പനയുമായി ഹോണ്ട

ലുക്കിന്റെ കാര്യത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും പുത്തൻ ഫീൽ ഒരുക്കാനായി പേൾ നൈറ്റ് സ്റ്റാർട്ട് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, റിബൽ റെഡ് മെറ്റാലിക്, പേൾ പ്രഷ്യസ് വൈറ്റ്, മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ പുതിയ അഞ്ച് കളർ ഓപ്ഷനുകളിലാണ് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. കാറുകളിൽ കാണുന്നതിനു സമാനമായ സ്മാർട്ട് കീ സംവിധാനമാണ് 2023 ഹോണ്ട ആക്ടിവ 125 H-സ്മാർട്ട് വേരിയന്റിൽ കാണാനാവുക.

H-സ്മാർട്ട് ടെക് എന്നാണ് ഹോണ്ട ഇതിനെ വിശേഷിപ്പിക്കുന്നത്. സ്മാർട്ട് കീ അടിസ്ഥാനപരമായി ഒരു ഇലക്ട്രോണിക് കീ ഫോബാണ്. സ്മാർട്ട് ഫൈൻഡ്, സ്‌മാർട്ട് അൺലോക്ക്, സ്‌മാർട്ട് സ്റ്റാർട്ട്, സ്‌മാർട്ട് സേഫ് തുടങ്ങിയ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്ന പുതിയ സ്‌മാർട്ട് കീ സംവിധാനമാണിത്. സ്‌മാർട്ട് കീയിലെ ആൻസർ ബാക്ക് സിസ്റ്റം സ്‌കൂട്ടർ തിരക്കുള്ള പാർക്കിംഗ് സ്ഥലങ്ങളിലെല്ലാം എളുപ്പത്തിൽ കണ്ടെത്തുന്നതിന് സഹായകരമാവുന്ന ഫീച്ചറാണ്. ആൻസർ ബാക്ക് ബട്ടൺ അമർത്തുമ്പോൾ നാല് ടേൺ സിഗ്നലുകളും മിന്നിമറയുന്ന രീതിയാണിത്.

ആരൊക്കെ വന്നാലും ആക്ടിവയുടെ തട്ട് താണ് തന്നെയിരിക്കും; റെക്കോർഡ് വിൽപ്പനയുമായി ഹോണ്ട

ഫിസിക്കൽ കീ ഉപയോഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്മാർട്ട് കീ ആക്‌ടിവ 125 മോഡലിനെ സഹായിക്കും. ആക്ടിവേഷൻ കഴിഞ്ഞ് 20 സെക്കൻഡിനുള്ളിൽ പ്രവർത്തനം ഒന്നും കണ്ടെത്തിയില്ലെങ്കിൽ സ്കൂട്ടർ സ്വയമേവ ഓഫാവുകയും ചെയ്യും. ലോക്ക് മോഡിലെ നോബ് ഇഗ്‌നിഷൻ പൊസിഷനിലേക്ക് തിരിക്കുകയും കീ പുറത്തെടുക്കാതെ സ്റ്റാർട്ട് ബട്ടൺ അമർത്തുകയും ചെയ്‌ത് റൈഡർക്ക് സുഗമമായി വാഹനം ഓടിച്ചുകൊണ്ട് പോവാം. എന്നാൽ ഇതിനായി സ്മാർട്ട് കീ വാഹനത്തിന്റെ 2 മീറ്റർ പരിധിക്കുള്ളിലായിരിക്കണം.

8.18 bhp കരുത്തിൽ 10.3 Nm torque നിർമിക്കുന്ന രീതിയിലാണ് എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, ഒരു സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് സ്വിച്ച്, ഒരു എക്സ്റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, ഓപ്പൺ ഗ്ലോവ്ബോക്സ്, എൽഇഡി പൊസിഷൻ ലാമ്പോടുകൂടിയ എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയെല്ലാമാണ് ആക്‌ടിവ 125 മോഡലിന്റെ പ്രത്യേകതകൾ. ചെറിയ ഡിജിറ്റൽ സ്ക്രീൻ ഒരുക്കിയിട്ടുള്ളതിനാൽ ലൈവ് മൈലേജ്, ഡിസ്റ്റൻസ് ടു എംടി, ശരാശരി മൈലേജ്, സമയം തുടങ്ങിയ കാര്യങ്ങളും അറിയാനാവും.

More from DriveSpark

Article Published On: Friday, April 7, 2023, 8:30 [IST]
English summary
Honda sales increased by 14 percentage more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X