സ്പ്ലെൻഡറിന് ചെക്ക് വയ്ക്കാൻ പുത്തൻ 100 സിസി മോഡൽ; ഡിസൈൻ സ്കെച്ച് പങ്കുവെച്ച് ഹോണ്ട
കാലങ്ങൾ ഇത്ര പിന്നിട്ടിട്ടും ഒട്ടനവധി സെഗ്മെന്റുകൾ രംഗത്ത് വന്നിട്ടും ഇന്നും ഇന്ത്യൻ വിപണിയിൽ 100 സിസി ടു-വീലറുകൾക്ക് പ്രസക്തി ഒട്ടു കുറഞ്ഞിട്ടില്ല. പതിറ്റാണ്ടുകളായി ഒരു മങ്ങലുമേൽക്കാതെ താരപ്രബയോടെ നിലകൊള്ളുന്ന പല കൾട്ട് ക്ലാസിക് മോഡലുകൾ ഇന്നും ഈ സേഗ്മെന്റ് അടക്കി വാഴുന്നുമുണ്ട്.
രാജ്യത്തെ ഈ കമ്മ്യൂട്ടർ സെഗ്മെന്റിൽ കൂടുതൽ വിഹിതം കൈയ്യടക്കാനായി ഹോണ്ട വീണ്ടും ഒരുങ്ങുകയാണ്. ഒരു പുത്തൻ 100 സിസി മോട്ടോർസൈക്കിൾ ബ്രാൻഡിന്റെ അണിയറയിൽ സജ്ജമായിരിക്കുകയാണ്. 2023 മാർച്ച് 15 -ന് ഔദ്യോഗികമായി മോട്ടോർസൈക്കിൾ ലോഞ്ച് ചെയ്യാനാണ് നിർമ്മാതാക്കളുടെ പ്ലാൻ.

എന്നാൽ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഹോണ്ട തങ്ങളുടെ പുതിയ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ രണ്ടാമത്തെ ടീസർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ആദ്യ ടീസർ കൂടുതൽ വിശദാംശങ്ങൾ നൽകിയില്ലെങ്കിലും, മോട്ടോർസൈക്കിളിന്റെ സ്റ്റൈലിംഗ് എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ നമുക്ക് രണ്ടാം ടീസറിലൂടെ മനസ്സിലാക്കാം.
'ഗിയർ അപ്പ് ഫോർ എ ഷൈനിംഗ് ഫ്യൂച്ചർ' എന്ന വാചകത്തോടെ ജാപ്പനീസ് നിർമ്മാതാക്കൾ മാധ്യമങ്ങൾക്ക് ഒരു ഇൻവൈറ്റും അയച്ചിരിക്കുകയാണ്. വരാനിരിക്കുന്ന മോട്ടോർസൈക്കിൾ നിലവിലെ ഷൈൻ എന്ന മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന ഊഹാപോഹങ്ങൾക്ക് ഇത് വഴിയൊരുക്കി, രണ്ടാം ടീസർ അത് സ്ഥിരീകരിക്കുന്നു.

സെഗ്മെന്റിലെ കൾട്ട് ക്ലാസിക് മോഡലിൽ ഒന്നായ ഹീറോ സ്‌പ്ലെൻഡറിന്റെ നേരിട്ടുള്ള എതിരാളിയുടെ ഡിസൈൻ സ്‌കെച്ച് ആംഗുലാർ ആകൃതിയിലുള്ള ഫ്ലൈസ്‌ക്രീനും ഒരു സെറ്റ് സ്ലീക്ക് മിററുകളും അതോടൊപ്പം വളരെ ഷാർപ്പായ ഹെഡ്‌ലാമ്പിന്റെ സാന്നിധ്യം വ്യക്തമാക്കുന്നു. സിംഗിൾ പീസ് ഫ്ലാറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ, സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ്, അലോയി വീലുകൾ എന്നിവയും ഈ സ്കെച്ചിൽ കാണാം.
അലോയി വീലുകൾക്ക് 18 ഇഞ്ച് വലിപ്പം വരുമ്പോൾ ഫ്യുവൽ ടാങ്കിന് ഒരു മെലിഞ്ഞ രൂപമാണുള്ളത്. വൈഡ് റിയർ മഡ്ഗാർഡ്, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ട്വിൻ-സൈഡഡ് റിയർ ഷോക്ക് അബ്സോർബറുകൾ, റിയർ ഹാലജൻ ടേൺ ഇൻഡിക്കേറ്ററുകൾ, ഒരു എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് തുടങ്ങിയ സമകാലീന ഘടകങ്ങൾ പുത്തൻ മോട്ടോർസൈക്കിളിൽ ലഭ്യമാക്കിയേക്കാം. അപ്പ്റൈറ്റ് ഹാൻഡിൽബാർ പൊസിഷനിംഗ് യാത്രക്കാരെ ആകർഷിക്കുന്ന കാര്യത്തിൽ കൂടുതൽ ഊന്നിപ്പറയുന്നു.
ഒന്നിലധികം വേരിയന്റുകളിൽ ഹോണ്ട ഈ മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കൂടാതെ 8.0 bhp മാക്സ് പവറും 8.0 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഒരു പുതിയ 100 സിസി എഞ്ചിനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കോമ്പി ബ്രേക്കിംഗ് സിസ്റ്റവും സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും മോട്ടോർസൈക്കിളിന് ലഭിക്കും. പവർട്രെയിനിന് ഹോണ്ട റിഫൈൻമെന്റ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം കൂടുതൽ ഫ്യുവൽ ലാഭിക്കാൻ സഹായിക്കും.
ആക്ടിവ സ്കൂട്ടറിനൊപ്പം ബ്രാൻഡ് ഇതിനകം തന്നെ ഉയർന്ന വിൽപ്പനയും മികച്ച ഒരു വിപണിയിൽ വിഹിതവും നേടിയിട്ടുണ്ട്, വരാനിരിക്കുന്ന 100 സിസി മോട്ടോർസൈക്കിൾ നിർമ്മാതാക്കൾക്കൾ ഈ സംഖ്യകൾ വർധിപ്പിക്കാൻ സഹായിക്കും. ഹോണ്ടയുടെ പുത്തൻ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില ഏകദേശം 74,000 രൂപയായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിലുള്ള ആഭ്യന്തര മോഡൽ നിര പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ഹോണ്ട അറിയപ്പെടുന്നു, അതേസമയം 150 സിസിക്ക് മുകളിലുള്ള മോഡലുകളുടെ വില തീർച്ചയായും സാധാരണക്കാരുടം പുരികം ഒന്നു ചുളിയിച്ചേക്കാം.
ഹൈനെസ് CB350, CB350 RS എന്നിവയ്ക്കുള്ള കസ്റ്റം കിറ്റുകളുടെ വില ഹോണ്ട ഈ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുത്തൻ കസ്റ്റം കിറ്റുകൾ പുതിയ ഉപഭോക്താക്കൾക്ക് മാത്രമല്ല, നിലവിലുള്ള ഉപഭോക്താക്കൾക്കും തങ്ങളുടെ വാഹനങ്ങിൽ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ് എന്നതും ശ്രദ്ധിക്കണം. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ആക്ടിവ 6G -യുടെ എച്ച്-സ്മാർട്ട് വേരിയന്റും വിപണിയിൽ എത്തിയിരുന്നു.


Click it and Unblock the Notifications








