താങ്ങാവുന്ന വിലയും 10 വര്‍ഷം വാറണ്ടിയും; പരിഷ്‌കാരിയായി ഷൈനും വിപണിയില്‍
ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ആണ് ഓണ്‍ബോര്‍ഡ് ഡയഗനോസ്റ്റിക്2 (OBD2) നിലവാരം പുലര്‍ത്തുന്ന വാഹനങ്ങള്‍ വിപണിയില്‍ എത്താന്‍ തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ OBD2 കംപ്ലിയന്റ് ആക്കി ടൂവീലറുകള്‍ വിപണിയില്‍ എത്തിക്കുകയാണ് നിര്‍മാതാക്കള്‍. ഇപ്പോള്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ OBD2-കംപ്ലയിന്റ് ഷൈന്‍ 125 വിപണിയിലെത്തിച്ചു.
പ്രീമിയം കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍ രണ്ട് വേരിയന്റുകളിലായാണ് അവതരിപ്പിച്ചത്. ഡ്രം ബ്രേക്കുമായി വരുന്ന ഹോണ്ട ഷൈന്‍ 125 ബേസ് വേരിയന്റിന് 79,800 രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം 83,800 രൂപയാണ് ഡിസ്‌ക് വേരിയന്റിനായി മുടക്കേണ്ടത്. അഞ്ച് നിറങ്ങളിലാണ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ സാധിക്കുക.

ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ, റിബല്‍ റെഡ് മെറ്റാലിക്, ഡീസെന്റ് ബ്ലൂ മെറ്റാലിക് എന്നിവയാണ് 2023 ഹോണ്ട ഷൈന്‍ 125 മോട്ടോര്‍സൈക്കിള്‍ ലഭ്യമായ കളര്‍ ഓപ്ഷനുകള്‍. അടുത്ത ദിവസങ്ങളിലായി ഹോണ്ട് ഡിയോ, യൂനികോണ്‍ എന്നീ മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ വിപണിയില്‍ എത്തിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കമ്മ്യൂട്ടര്‍ മോട്ടോസൈക്കിള്‍ സെഗ്‌മെന്റില്‍ ഹീറോ സ്‌പ്ലെന്‍ഡറിനെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ ഹോണ്ട ഷൈന്‍ 100 ലോഞ്ച് ചെയ്‌യ്തത്.
'125 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിനെ നയിക്കുന്ന ഷൈന്‍ ബ്രാന്‍ഡിന്റെ വിജയം ഞങ്ങളുടെ ഉപഭോക്താക്കളുടെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും സാക്ഷ്യമാണ്. 2023 ഷൈന്‍ 125 സെഗ്മെന്റില്‍ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും ഞങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്' ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുറ്റ്‌സുമു ഒട്ടാനി പറഞ്ഞു.

പുതിയ ഹോണ്ട ഷൈനിന്റെ ഡിസൈനില്‍ മാറ്റങ്ങളൊന്നുമില്ല. മുന്‍ഗാമിയുടെ അതേ ഡിസൈന്‍ തന്നെയാണ് 2023 ഹോണ്ട ഷൈന്‍ പിന്തുടരുന്നത്. ബോഡി കളര്‍ കൗളോട് കൂടിയ സിംഗിള്‍-പോഡ് ഹെഡ്ലൈറ്റ്, ബോഡി കളറിലുള്ള ഫ്രണ്ട് ഫെന്‍ഡര്‍, സിംഗിള്‍-പീസ് സാഡില്‍, സൈഡ്-സ്ലംഗ് എക്സ്ഹോസ്റ്റ്, ട്യൂബ് ലെസ് ടയറുകളില്‍ പൊതിഞ്ഞ 5 സ്പോക്ക് അലോയ് വീലുകള്‍ എന്നിവയാണ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.
ഹെഡ്ലൈറ്റ് കൗള്‍, സൈഡ് പാനലുകള്‍, മഫ്ളര്‍ ഹീറ്റ് കവര്‍ എന്നിവയിലെ ക്രോം ഘടകങ്ങള്‍ മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് കൂടുതല്‍ മെച്ചപ്പെടുത്തുന്നു. OBD2 നിയന്ത്രണങ്ങള്‍ പാലിക്കുന്ന 125 സിസി Fi എഞ്ചിനാണ് 2023 ഹോണ്ട ഷൈന്‍ 125 മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. ഇത് ഹോണ്ടയുടെ എസിജി സ്റ്റാര്‍ട്ടറും ഫ്രിക്ഷന്‍ റിഡക്ഷന്‍ ടെക്‌നിക്കുകളും ഉള്‍ക്കൊള്ളുന്നു. 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

ടൂ-വേ ഫംഗ്ഷനിംഗ് എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്ലാമ്പ് ബീം, പാസിംഗ് സ്വിച്ച്, ഡിസി ഹെഡ്ലാമ്പ്, സീല്‍ ചെയിന്‍ എന്നിവയാണ് പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ചിലത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ 5 സ്‌റ്റെപ്പ് അഡ്ജസ്റ്റബിള്‍ സ്പ്രിംഗുകളുമാണ് സസ്പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്. ഇക്വലൈസര്‍ ഉള്ള കോമ്പി-ബ്രേക്ക് സിസ്റ്റവും (CBS) ഇതിന് ലഭിക്കുന്നു. പുതുക്കിയ ഹോണ്ട ഷൈന്‍ 125 മോട്ടോര്‍സൈക്കിളിന്റെ വലിപ്പം നോക്കിയാല്‍ 162 mm ആണ് അതിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്.
1,285 mm വീല്‍ബേസും 651 mm സീറ്റ് ഹൈറ്റുമുണ്ട്. മെയിന്റനന്‍സ് സമയം കുറയ്ക്കുന്നതിനായി എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ പമ്പ് ഫ്യുവല്‍ ടാങ്കിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നു. ട്യൂബ്ലെസ് ടയറുകളിലാണ് പുതിയ ഷൈന്‍ ഓടുന്നത്. യൂനികോണിനെ പോലെ തന്നെ 10 വര്‍ഷത്തെ വാറണ്ടി പായ്ക്ക് ഹോണ്ട ഷൈന്‍ 125 മോട്ടോര്‍സൈക്കിളിലും ജാപ്പനീസ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ 3 വര്‍ഷം സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും 7 വര്‍ഷത്തേക്ക് വിപുലീകൃത വാറണ്ടിയുമായിരിക്കും കിട്ടുക.


Click it and Unblock the Notifications








