അഡ്വഞ്ചറിന് കൂട്ടായി അയൺ മാനും ക്യാപ്റ്റൻ അമേരിക്കയും; ADV 160 മാർവൽ എഡിഷനുമായി ഹോണ്ട
സൂപ്പർഹീറോ കോമിക് ഇൻഡസ്‌ട്രിയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒന്നാവും DC. സൂപ്പർമാൻ എന്ന ക്യാരക്ടറുമായിട്ടാണ് DC -യുടെ വരവ്. ഇതിന് പിന്നാലെയാണ് മാർവൽ എത്തിയത്, എന്നാൽ ഇപ്പോൾ ഏറ്റവും വിപുലവും ജനപ്രിയവുമായി തുടരുന്നത് മാർവലാണ്.
സിനിമകളിൽ നിന്നും ടിവി സീരീസുകളിൽ നിന്നും നേടിയെടുക്കുന്ന വരുമാനത്തിന്റെ കാര്യത്തിൽ, DC -യെക്കാൾ ബില്യൺ ഡോളറുകളുടെ സമ്പാദ്യവുമായി മാർവൽ തന്നെയാണ് മുന്നിൽ. ഈ വരുമാനം വീണ്ടും വർധിപ്പിക്കുന്ന ഒരു മാർഗമാണ് തങ്ങളുടെ കഥാപാത്രങ്ങൾ/ ക്യാരക്ടറുകൾ ഓട്ടോമോട്ടീവ് കമ്പനികൾക്ക് ലൈസൻസ് ചെയ്യുന്നത്.

ഇത് എങ്ങനെ എന്നല്ലേ? ഇന്ത്യൻ വിപണിയിൽ എൻടോർഖ് 125 -ൽ ടിവിഎസ് അവതരിപ്പിച്ച് സൂപ്പർ സ്ക്വാഡ് എഡിഷനാണ് ഇതിന് പറ്റിയ ഉദാഹരണം. ഇപ്പോൾ നിങ്ങൾക്ക് മനസിലായിട്ടുണ്ടാവുമല്ലോ. ഇതിൽ സ്പൈഡർമാൻ, ഥോർ, അയൺ മാൻ, ക്യാപ്റ്റൻ അമേരിക്ക എഡിഷനുകൾ ഉൾപ്പെടുന്നു. ഇപ്പോൾ, ഹോണ്ട സമാനമായ ഒരു പ്ലാൻ സ്വീകരിച്ചിരിക്കുകയാണ്.
തായ്‌ലൻഡിലെ തങ്ങളുടെ ജനപ്രിയ ADV 160 സ്‌കൂട്ടറിനൊപ്പം അയൺ മാൻ & ക്യാപ്റ്റൻ അമേരിക്ക എഡിഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്. ഈ ലിമിറ്റഡ് എഡിഷൻ മോഡലുകളുടെ വെറും 3,000 യൂണിറ്റുകൾക്ക് മാത്രമായിരിക്കും നിർമ്മാതാക്കൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇവയിൽ എന്തെല്ലാം മാറ്റങ്ങളാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.

ADV സെഗ്മെന്റ് വളർന്നു കൊണ്ടിരിക്കുമ്പോൾ, മോട്ടോർസൈക്കിളുകളോടൊപ്പം സ്‌കൂട്ടറുകൾക്കും സ്വീകാര്യത ഏറി വരുന്നത് ശ്രദ്ധേയമാണ്. വലിയ വീലുകൾ, ബ്ലോക്ക് പാറ്റേൺ ടയറുകൾ, അപ്പ്റൈറ്റ് സീറ്റിംഗ് പൊസിഷൻ എന്നിവയ്ക്കൊപ്പം ഒരു നോർമൽ സ്‌കൂട്ടറിനെ വളരെ അഗ്രസ്സീവായി ഈ സെഗ്മെന്റ് രൂപപ്പെടുത്തുന്നു. എന്നാൽ മാർവൽ ക്യാരക്‌ടർ-ഇൻസ്പയർഡ് ലിവറികളുടെ രൂപത്തിൽ കൂടുതൽ അഗ്രസ്സീവ് ലുക്കിലാണ് ഹോണ്ട ADV 160 മാർവൽ എഡിഷൻ വരുന്നത്.
അയൺ മാൻ എഡിഷന് റെഡ് ബേസ് കോട്ട് ലഭിക്കുന്നു, ചുറ്റും ഗോൾഡ് ആക്സന്റുകളും ഇതിൽ നൽകിയിരിക്കുന്നു. ഫ്രണ്ട് ഫാസിയയിൽ, നമുക്ക് ഇപ്പോൾ അയൺ മാന്റെ ന്യൂക്ലിയർ കോർ ഡിസൈൻ കാണാം, ട്രൈലോജിയുടെ രണ്ടാം ഇൻസ്റ്റോൾമെന്റിലാണ് ഈ ഡിസൈൻ രൂപം കൊള്ളുന്നത്. ഇതിന് ഇൻവേർട്ടഡ് ട്രൈയാംഗുലാർ എലമെന്റുണ്ട്, കൂടാതെ മുൻവശത്ത് ഹോണ്ട ലോഗോ ഇത് മാറ്റിസ്ഥാപിക്കുന്നു. ഇവയ്ക്കൊപ്പം സൈഡിൽ, നമുക്ക് അയൺ മാന്റെ ഫേയ്സും ലഭിക്കും.

ക്യാപ്റ്റൻ അമേരിക്ക എഡിഷൻ ഒരു ബ്ലൂ ബേസ് കോട്ടിൽ ഫിനിഷ് ചെയ്തിരിക്കുന്നു, കൂടാതെ റെഡ് & വൈറ്റ് എലമെന്റുകളും നൽകിയിരിക്കുന്നു, ഇത് ക്യാരക്ടറിന്റെ കോസ്റ്റ്യൂമിനെ അനുകരിക്കുന്നതാണ്. മുൻവശത്തുള്ള ഹോണ്ട ലോഗോയുടെ സ്ഥാനത്ത്, ഇപ്പോൾ ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡിലുള്ള സ്റ്റാറാണ് നൽകിയിരിക്കുന്നത്. ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡ് ലിവറി സൈഡ് പാനലുകളിലും കാണാം.
ഹോണ്ട ADV 160 സിസി സ്‌കൂട്ടറിന് അടുത്തിടെ MY2023 അപ്‌ഡേറ്റ് ലഭിച്ചിരുന്നു, എന്നിരുന്നാലും മെക്കാനിക്കലായി ഇതിന് കാര്യമായ മാറ്റങ്ങൾ ഒന്നു തന്നെയില്ല. 16 bhp മാക്സ് പവറും 14.7 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന അതേ 157 സിസി സിംഗിൾ സിലിണ്ടർ 4V എഞ്ചിൻ തന്നെയാണ് ഇത് ഇപ്പോഴും വാഗ്ദാനം ചെയ്യുന്നത്.
240 mm ഫ്രണ്ട് റോട്ടറിനും 220 mm റിയർ റോട്ടറിനും സിംഗിൾ ഡിസ്ക് സജ്ജീകരണമുണ്ട്. അതോടൊപ്പം അയൺ മാൻ, ക്യാപ്റ്റൻ അമേരിക്ക എഡിഷനുകളിൽ പോലും ട്രാൻസ്പരന്റായ ഒരു വലിയ വിൻഡ്‌ഷീൽഡുമുണ്ട്. ഹോണ്ട ADV 160 -യും അതിന്റെ മാർവൽ എഡിഷനും ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാൻ ഹോണ്ടയ്ക്ക് നിലവിൽ പ്ലാനുകൾ ഒന്നും തന്നെയില്ല.
ഇന്ത്യയിൽ ADV 150 -ക്ക് ഹോണ്ട പേറ്റന്റ് നേടിയിട്ടുണ്ട്, എന്നാൽ ഇത് ഉടൻ ലോഞ്ച് ചെയ്യാൻ സാധ്യതയില്ല. 150 അല്ലെങ്കിൽ 160 മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ, അത് നിലവിൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്ന യമഹ എയറോക്സ് 155 -ന് പ്രധാന എതിരാളിയാകും.


Click it and Unblock the Notifications








