ഇതാണോ പുത്തൻ ആക്ടിവ ഇവി? തകർപ്പൻ ലുക്കിൽ ഇലക്ട്രിക് സ്കൂട്ടർ കൺസെപ്റ്റ് ആഗോള തലത്തിൽ വെളിപ്പെടുത്തി ഹോണ്ട

ലോകമെങ്ങും വാഹന വിപണി ഇന്ന് ഇവികൾക്ക് പിന്നാലെയാണ് എന്ന് പറയാം. ടു-വീലർ, ത്രീ & ഫോർ വീലർ സെഗ്മെന്റുകളിൽ ഇത് വളരെ പ്രകടമാണ്. അതിനാൽ തന്നെ പല പ്രമുഖ നിർമ്മാതാക്കളും തങ്ങളുടേതായ ഇവി മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ടൂ-വീലർ ഭീമനായ ഹോണ്ടയും ഇക്കാര്യത്തിൽ പിന്നോട്ടല്ല. ആഗോള വിപണികൾക്കായി ഹോണ്ട ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഒരു പുതിയ നിര തന്നെ നിർമ്മിക്കാൻ ശ്രമിക്കുകയാണ് എന്നത് രഹസ്യമല്ല.

യമഹ, സുസുക്കി തുടങ്ങിയ സഹ ബ്രാൻഡുകൾക്ക് ഒപ്പം ജാപ്പനീസ് ഓട്ടോ മേജർ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ മേഖലയിൽ നിശബ്ദത പാലിച്ചിരിക്കുമ്പോൾ തന്നെ, ഹോണ്ട ഗവേഷണ-വികസന (R&D) ആവശ്യങ്ങൾക്കായി വലിയ തുക നിക്ഷേപിക്കുകയും മറ്റ് ഇവി ബ്രാൻഡുകളുമായി പങ്കാളിത്തം നേടുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

SC e: കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട. ഇതാണോ പുത്തൻ ആക്ടിവ ഇവി?

കുറച്ച് മാസങ്ങൾക്ക് മുമ്പ് EM1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ അരങ്ങേറ്റം മുതൽ ടോക്കിയോയിലെ ഹോം മോട്ടോറിംഗ് ഷോയിൽ SC e: കൺസെപ്റ്റിന്റെ വേൾഡ് പ്രീമിയറിന് ഹോണ്ട ആതിഥേയത്വം വഹിച്ചത് വളരെ കണക്കിടുമ്പോൾ, ഇത് കൂടുതൽ പ്രകടമാണ്. പോക്കറ്റ് കൺസെപ്റ്റ്, MEV-വാൻ കൺസെപ്റ്റ്, സസ്റ്റൈന-C കൺസെപ്റ്റ്, ഹോണ്ട പവർ പോഡ് e: പ്രോട്ടോടൈപ്പ് എന്നിങ്ങനെ വിവിധ സെഗ്‌മെന്റുകളിലേക്ക് ഹോണ്ട കടക്കുന്നതിന് ജപ്പാൻ മൊബിലിറ്റി ഷോ 2023 സാക്ഷ്യം വഹിക്കുന്നു.

SC e: കൺസെപ്റ്റ് ഒരു പ്രോട്ടോടൈപ്പ് മാത്രമാണെന്നും ഇതുവരെ പ്രൊഡക്ഷൻ പ്ലാനുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും ഹോണ്ട സ്ഥിരീകരിച്ചു. എന്നിരുന്നാലും, ആക്ടിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് സ്കൂട്ടറിന്റെ മുൻഗാമിയായി ഇത് പ്രവർത്തിക്കും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, അതോടൊപ്പം ഇവയുടെ പ്ലാറ്റഫോമും പങ്കിടാം. ഹോണ്ട പറയുന്നത് അനുസരിച്ച്, ജപ്പാനിലെ "ക്ലാസ് 2 മോപെഡിന്" തുല്യമായ ഒരു ഇലക്ട്രിക് പേഴ്സണൽ കമ്മ്യൂട്ടർ സ്കൂട്ടറാണ് ഈ കൺസെപ്റ്റ് മോഡൽ.

ചാർജിംഗിന് ഇടയിലുള്ള കാത്തിരിപ്പ് സമയം ഇല്ലാതാക്കാൻ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികൾ ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. ഹോണ്ട SC e: കൺസെപ്റ്റ് ഹോണ്ട മൊബൈൽ പവർ പാക്ക് e: സ്വാപ്പബിൾ ബാറ്ററികളുടെ രണ്ട് യൂണിറ്റുകൾ ഉപയോഗിക്കുന്നു. ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് മാത്രം അദ്വിതീയമായ സ്മൂത്തും പവർഫുള്ളുമായ റൈഡ് ഇത് വാഗ്ദാനം ചെയ്യുമെന് കമ്പനിന് അവകാശപ്പെടുന്നു, കൂടാതെ ആളുകളുടെ ദൈനംദിന യാത്രകൾക്ക് കൂടുതൽ സുഖവും സൗകര്യവും പ്രദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.

കുറഞ്ഞ വൈബ്രേഷനും ശബ്ദവും നൽകുന്നതിന് ഇലക്ട്രിക് മോട്ടോറിന്റെ സവിശേഷതകൾ പ്രയോജനപ്പെടുത്തിയിരിക്കുന്നു. രണ്ട് ഹോണ്ട MPP-കളുടെ ഉപയോഗം, കണക്കുകൾ ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇതിന് മികച്ച ടോപ്പ് സ്പീഡും റേഞ്ചും വാഗ്ദാനം ചെയ്യുന്നു. സ്കൂട്ടറിന്റെ സൈസും പവറും പില്യണുമായുള്ള റൈഡിംഗിന് പര്യാപ്തമാണെന്ന് ഹോണ്ട വെളിപ്പെടുത്തി.

കൺസെപ്റ്റിന് ആകർഷകമായ രൂപഭാവമുണ്ട്, ആക്ടിവ ഇവിയ്ക്ക് പ്രൊഡക്ഷനിൽ ഇതിന്റെ പകുതി ഭംഗി ഉണ്ടെങ്കിൽ, ഹോണ്ടയ്ക്ക് ലുക്സിന്റെ കാര്യത്തിൽ ഒരു ഹെഡ് ടർണർ സ്കൂട്ടർ തന്നെയാവും ഇത്. ഹോണ്ട SC e: കൺസെപ്റ്റിന് ഷാർപ്പ് ലൈറ്റിംഗ് ഘടകങ്ങളും സുഗമമായി ഒഴുകുന്ന ബോഡി പാനലുകളും, അപ്പ് മാർക്കറ്റ് ഫീൽ നൽകുന്ന സിംഗിൾ പീസ് സീറ്റ്, ഒരു ഫ്ലാറ്റ് ഫ്ലോർബോർഡ്, വൃത്തിയായി സംയോജിപ്പിച്ച സൈഡ് സ്റ്റാൻഡ് എന്നിവയടങ്ങുന്ന ഒരു പരമ്പരാഗത രൂപശൈലിയാണ് ലഭിക്കുന്നത്.

ആക്ടിവ ഇവിയായി ഈ മോഡൽ വിപണിയിൽ എത്തിയാൽ ഇന്ത്യയിൽ ബ്രാൻഡിന് വളരെ മികച്ച പ്രതികരമാവും ലഭിക്കുക എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. രാജ്യത്ത് പലയിടത്തും ഗിയർലെസ് സ്കൂട്ടറുകൾ ഏത് തന്നെ ആയാലും കമ്പനിയും മോഡലും ഒന്നും നോക്കാതെ തന്നെ ആക്ടിവ എന്ന് വിശേഷിക്കപ്പെടാറുണ്ട്.

അത്തരത്തിൽ ഒരു ബ്രാൻഡ് ഐഡന്റിറ്റി ഇവി രംഗത്തും ജാപ്പനീസ് ടൂ-വീലർ നിർമ്മാതാക്കൾക്ക് പടുത്ത് ഉയർത്താനാവുമോ എന്ന് നമുക്ക് കണ്ടറിയാം. എന്നിരുന്നാലും നിലവിൽ ഇന്ത്യൻ ഇവി ടൂ-വീലർ വിപണി കൈയ്യടക്കി വെച്ചിരിക്കുന്ന ഏഥർ, ഓല പോലെയുള്ള കമ്പനികൾക്ക് ഹോണ്ടയുടെ ഇവി ഒരു വൻ വെല്ലുവിളിയാവും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല.

More from DriveSpark

Article Published On: Saturday, October 28, 2023, 10:20 [IST]
English summary
Honda unveils sce electric concept might be new activa ev for india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X