1 രൂപ പോലും മുടക്കാതെ ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാം; ഒപ്പം 10,000 രൂപ ഡിസ്‌കൗണ്ടും

2022 ജൂണിന് ശേഷം ആദ്യമായി ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പനയില്‍ ഇടിവ് നേരിട്ട മാസമായിരുന്നു 2023 ജൂണ്‍. കേന്ദ്ര സര്‍ക്കാര്‍ ഇവികള്‍ക്ക് നല്‍കിയിരുന്ന ഫെയിം II സബ്‌സിഡി വെട്ടിക്കുറച്ചത് റീട്ടെയില്‍ വില വര്‍ധിക്കാനും അതുവഴി ഡിമാന്‍ഡ് കുറയാനും കാരണമായി. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം 45,734 യൂണിറ്റ് വില്‍പ്പന മാത്രമാണ് നേടാനായത്.

ഫെയിം സബ്‌സിഡി വെട്ടിക്കുറക്കുന്നതിന് മുമ്പ് പരമാവധി ആനുകൂല്യത്തില്‍ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ കസ്റ്റമേഴ്‌സ് കുതിച്ചെത്തിയതോടെ 2023 മെയ് മാസത്തെ വില്‍പ്പന 1.05 ലക്ഷം യൂണിറ്റ് കടന്നിരുന്നു. ഇലക്ട്രിക് ടൂവീലറുകള്‍ക്കുണ്ടായിരുന്ന 40 ശതമാനം സബ്‌സിഡി ജൂണ്‍ 01 മുതല്‍ 15 ശതമാനമാക്കി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വില്‍പ്പന തിരിച്ച് പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍.

hop leo

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്ന ജയ്പൂര്‍ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ഹോപ് ഇലക്ട്രിക് (Hop Electric) തങ്ങളുടെ മോഡല്‍ നിരയില്‍ വില വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ ഇവി പ്രേമികള്‍ക്ക് വീണ്ടും പ്രതീക്ഷകള്‍ നല്‍കി ഹോപ് ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍സൈക്കിളിനും വീണ്ടും വില കുറച്ചു. മണ്‍സൂണ്‍ ഓഫറുകളുടെ (Hop Electric Monsoon Offer) ഭാഗമായിട്ടാണ് പരിമിതകാല ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്.

ലിയോ, ലൈഫ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ച വിലക്കുറവിന് പുറമെ 4,000 രൂപ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വേണ്ടവര്‍ക്ക് ഹോപിന്റെ ഹൈസ്പീഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ OXO 10,000 രൂപ കിഴിവില്‍ ഇപ്പോള്‍ വാങ്ങാം. ഇത് കൂടാതെ ഹൈ സ്പീഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് ഇവി നിര്‍മാതാവ് 100 ശതമാനം വരെ ഫിനാന്‍സിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്.

HOP OXO Electric Motorcycle

ഫെയിം II സബ്സിഡി വെട്ടിക്കുറച്ച സമയത്ത് രാജ്യത്തെ മറ്റ് ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ മോഡലുകള്‍ക്ക് വിലവര്‍ധനവ് പ്രഖ്യാപിച്ച വേളയില്‍ വിലകുറച്ച കമ്പനിയാണ് ഹോപ്. പിന്നാലെ ഇത് രണ്ടാം തവണയാണ് അവര്‍ വിലക്കുറവ് പ്രഖ്യാപിക്കുന്നത്. ഈ പരിമിതകാല ഓഫറിന്റെ ഭാഗമായി OXO ഇലക്ട്രിക് ബെക്ക് 1.38 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ലഭ്യമാകും.

ലിയോ ഇ-സ്‌കൂട്ടറിന്റെ ഹൈ സ്പീഡ്, ലോ സ്പീഡ് വേരിയന്റുകള്‍ക്ക് യഥാക്രമം 93,500 രൂപയും 80,000 രൂപയുമാണ് വില. ലൈഫ് ലോ സ്പീഡ് സ്‌കൂട്ടറിന് 63,500 രൂപ വില വരും. OXO, ലൈഫ്, ലിയോ എന്നീ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നതിനൊപ്പം OXO ഇ-മോട്ടോര്‍സൈക്കിളിന് 100% ഫിനാന്‍സിംഗ് ഓഫര്‍ വാഗ്ദാനം ചെയ്യുന്നത് വഴി സുസ്ഥിര മൊബിലിറ്റിക്കുള്ള സാമ്പത്തിക തടസങ്ങള്‍ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹോപ് ഇലക്ട്രിക് മൊബിലിറ്റിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രജനീഷ് സിംഗ് പറഞ്ഞു.

hop lyf

2022 നവംബറിലാണ് ഹോപ് OXO ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തിയത്. സുസ്ഥിരതയും പെര്‍ഫോമന്‍സും താങ്ങാനാവുന്ന വിലയുമായെത്തുന്ന ഇലക്ട്രിക് ബൈക്ക് സെഗ്‌മെന്റില്‍ മാറ്റത്തിന്റെ വഴിവെട്ടുകയാണ്. ഏറ്റവും പുതിയ FOTA Ver 4.90 അപ്ഡേറ്റിനൊപ്പം ECO മോഡ് ആക്‌സിലറേഷന്‍ വഴി ഇലക്ട്രിക് ബൈക്കിന്റെ പെര്‍ഫോമന്‍സ് മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്.

ഒപ്പം റിയല്‍ ടൈം ബാറ്ററി ഹെല്‍ത്തും ഉപയോഗവും അടിസ്ഥാനമാക്കി മെച്ചപ്പെട്ട റേഞ്ചും നല്‍കുന്നുവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഹോപ് ഇലക്ട്രിക്കിന്റെ മുന്‍നിര ഉല്‍പ്പന്നമായ OXO-ക്ക് 3.75 kWh ബാറ്ററി പായ്ക്കും 200 Nm പീക്ക് ടോര്‍ക്ക് സൃഷ്ടിക്കുന്ന 5.2 kW ഇലക്ട്രിക് മോട്ടോറുമാണ് കരുത്ത് പകരുന്നത്.

ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വെറും 4 സെക്കന്‍ഡിനള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. അതേസമയം ഉയര്‍ന്ന വേഗത മണിക്കൂറില്‍ 95 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്‍ഇഡി ലൈറ്റിംഗ്, എല്‍സിഡി ഡിജിറ്റല്‍ ഡിസ്പ്ലേ, നാല് റൈഡിംഗ് മോഡുകള്‍, 12 ഡിഗ്രി ക്ലൈംബിംഗ് എബിലിറ്റി തുടങ്ങിയ സവിശേഷതകളുമായി ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈസ്പീഡ് പതിപ്പ് ഹോപ് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അവതരിപ്പിച്ചത്.

More from DriveSpark

Article Published On: Friday, July 14, 2023, 13:16 [IST]
English summary
Hop electric monsoon offer up to rs 10000 discount on electric two wheelers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X