ഓലയ്ക്കും ഏഥറിനും ഇരുട്ടടി; 300 കിലോമീറ്റർ റേഞ്ചുമായി IME റാപ്പിഡ് ഇവി

വർധിച്ച് വരുന്ന ജനപ്രീതി കാരണം ഇന്ത്യൻ ഇലക്ട്രിക് ടു-വീലർ വിപണിയിൽ ദിനംപ്രതി പുതിയ മോഡലുകൾ അവതരിപ്പിക്കുകയാണ് പല നിർമ്മാതാക്കളും. ഈ ഒരു ട്രെൻഡ് പിന്തുടർന്ന് ബംഗളൂരു ആസ്ഥാനമായുള്ള MY EV സ്റ്റോർ തങ്ങളുടെ മുൻനിര ഇലക്ട്രിക് ടു വീലർ മോഡലായ IME റാപ്പിഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

പുതിയ IME റാപ്പിഡ് ഇലക്ട്രിക് സ്‌കൂട്ടർ സിംഗിൾ ചാർജിൽ 300 കിലോമീറ്റർ റൈഡിംഗ് റേഞ്ചും 80 കിലോമീറ്റർ മാക്സ് സ്പീഡും വാഗ്ദാനം ചെയ്യുമെന് കമ്പനിന് അവകാശപ്പെടുന്നു. വേരിയന്റിനെ ആശ്രയിച്ച് 99,000 രൂപ മുതൽ 1.48 ലക്ഷം രൂപ വരെയാണ് IME റാപ്പിഡിന്റെ എക്സ്-ഷോറൂം വില.

ഓലയ്ക്കും ഏഥറിനും ഇരുട്ടടി; 300 കിലോമീറ്റർ റേഞ്ചുമായി IME റാപ്പിഡ് ഇവി

ബ്രാൻഡിന്റെ സ്മാർട്ട് റേഞ്ച് ടെക്നോളജി (SRT) കാരണം IME റാപ്പിഡിന് ഉയർന്ന റൈഡിംഗ് റേഞ്ച് സാധ്യമാണെന്ന് MY EV സ്റ്റോർ അവകാശപ്പെടുന്നു. കൃത്യമായ റേഞ്ച് വിവരങ്ങൾ നൽകുന്നതിന് ബാറ്ററി സ്റ്റാറ്റസ്, കാലാവസ്ഥ, ട്രാഫിക് ഡെൻസിറ്റി, ഡ്രൈവിംഗ് പാറ്റേണുകൾ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ലൈവ് ഡാറ്റ ഈ സിസ്റ്റം ബുദ്ധിപരമായി വിശകലനം ചെയ്യുന്നു.

IME റാപ്പിഡ് ആദ്യം ബെംഗളൂരുവിൽ അവതരിപ്പിക്കുകയും പിന്നീട് കർണാടകയിലുടനീളം തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനി നിലവിൽ ബെംഗളൂരുവിൽ ഫ്രാഞ്ചൈസി ഉടമസ്ഥതയിലുള്ള കമ്പനി ഓപ്പറേറ്റഡ് (FOCO) മോഡലിലാണ് ലോഞ്ച് ചെയ്യാൻ പദ്ധതിയിടുന്നത്. കർണാടകയിലുടനീളമുള്ള 15 മുതൽ 20 നഗരങ്ങളിൽ സമീപഭാവിയിൽ കമ്പനി തങ്ങളുടെ സാന്നിധ്യം സെയിൽസ് നെറ്റ്‌വർക്കും വിപുലീകരിക്കും.

സിംഗിൾ ചാർജിൽ 100, 200, 300 കിലോമീറ്റർ റേഞ്ചുകൾ വാഗ്ദാനം ചെയ്യുന്ന മൂന്ന് വ്യത്യസ്ത വേരിയന്റുകളിലായാണ് IME റാപ്പിഡ് ആദ്യം പുറത്തിറക്കുന്നത്. 2000 W മോട്ടോർ (2kWh മോട്ടോർ), യഥാക്രമം 60V - 26/52/72 AH ബാറ്ററി കപ്പാസിറ്റിയുമായി പ്രവർത്തിക്കുന്ന ഈ സ്കൂട്ടർ മണിക്കൂറിൽ 80 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കുന്നു.

MY EV സ്റ്റോർ എല്ലാ ഉപഭോക്താക്കൾക്കും വാഹനങ്ങളുടെ തടസ്സരഹിതമായ സർവ്വീസ് സുഗമമാക്കുന്നതിന് ബെംഗളൂരുവിലുടനീളം വാറന്റിയും എളുപ്പത്തിലുള്ള സ്പെയർ പാർട്സുകളുടെ ലഭ്യതയും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ആകർഷകവും തടസ്സരഹിതവും ലളിതവുമായ ഫിനാൻസ് ഓപ്ഷനുകൾ സുഗമമാക്കുന്നതിന് കൊടക് മഹീന്ദ്ര, ശ്രീറാം ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി MY EV സ്റ്റോർ പാർട്ണർഷിപ്പിൽ ഏർപ്പെട്ടിട്ടുണ്ട്.

ഓലയ്ക്കും ഏഥറിനും ഇരുട്ടടി; 300 കിലോമീറ്റർ റേഞ്ചുമായി IME റാപ്പിഡ് ഇവി

വിലയുടെ കാര്യത്തിൽ IME റാപ്പിഡ് അടുത്തിടെ വിപണിയിൽ ലോഞ്ച് ചെയ്ത ബിഗൗസ് C12i EX എന്ന മോഡലിന്റെ പ്രധാന എതിരാളിയാണ്. 99,999 രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ മോഡൽ വിപണിയിൽ എത്തുന്നത്. എന്നിരുന്നാലും റേഞ്ചിന്റെ കാര്യത്തിൽ ഇരു മോഡലുകളിലും മുൻ പന്തിയിൽ നിൽക്കുന്നത് IME റാപ്പിഡ് തന്നെയാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ബിഗൗസ് C12i EX മോഡലിൽ 2.0 kWh ബാറ്ററി പായ്ക്കാണ് വരുന്നത്. ഇത് സിംഗിൾ ചാർജിൽ പരമാവധി 85 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 3.2 kWh ബാറ്ററി പായ്ക്കുമായി വരുന്ന C12i മാക്സ് എന്ന മോഡലും സിംഗിൾ ചാർജിൽ 135 കിലോമീറ്റർ ARAI സർട്ടിഫൈഡ് റേഞ്ചാണ് നൽകുന്നത്. 1.36 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്സ്-ഷോറൂം വില.

ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ IME റാപ്പിഡിന് 300 കിലോമീറ്ററോളം റേഞ്ച് ലഭിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓലയ്ക്കും ഏഥറിനും ഐക്യൂബിനുമൊല്ലാം ഒരു ബജറ്റ് ഫ്രണ്ട്ലി ബദലായേക്കാം എന്ന് കരുതിയ ബിഗൗസ് C12i EX -ന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ് MY EV സ്റ്റോറിന്റെ IME റാപ്പിഡ് ഇവി എന്ന് നിസംശയം പറയാം.

എന്തിരുന്നാലും ഫെയിം II പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇല്ലാതെ തന്നെ ഇലക്ട്രിക് വാഹന രംഗം പതിയെ മുന്നേറ്റത്തിന്റെ പാതയിലാണ്. വരും കാലങ്ങളിൽ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചറും ബാറ്ററി ടെക്നോളജിയും എല്ലാം മെച്ചപ്പെടുന്നതിനൊപ്പം ഇവി സെഗ്മെന്റ് വൻ വളർച്ച തന്നെ കൈവരിക്കും എന്ന് പ്രത്യാശിക്കാം.

More from DriveSpark

Article Published On: Thursday, September 7, 2023, 8:30 [IST]
English summary
Ime rapid electric scooter launched in india with an amazing 300 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X