Vespa GTS മോഡലുകള്‍ തിരികെ എത്തുന്നു; ഇന്ത്യ-സ്‌പെക്ക് മോഡലുകളുടെ പരീക്ഷണയോട്ടം ആരംഭിച്ചു
വെസ്പയുടെ വലിയ ശേഷിയുള്ള GTS 300 ലൈനപ്പ് എന്നെന്നേക്കുമായി ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചെങ്കിലും, പൂര്‍ണമായ ഒരു മടക്കം അല്ല അതെന്ന് വേണം പറയാന്‍. എല്ലാ പ്രതീക്ഷകളും ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സമീപകാല സ്‌പൈ ഇമേജുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ കുറച്ച് സ്‌പൈ ഇമേജുകള്‍ പുറത്തുവന്നതോടെയാണ് GTS സ്‌കൂട്ടര്‍ ശ്രേണി വീണ്ടും വാര്‍ത്തകളില്‍ ഇപ്പോള്‍ ഇടംപിടിക്കുന്നത്.
നേരത്തെ റിപ്പോര്‍ട്ട് ചെയ്തതുപോലെ, പിയാജിയോ ഇന്ത്യ ഒരു പുതിയ വലിയ ശേഷിയുള്ള എഞ്ചിന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം വികസിപ്പിച്ചെടുക്കുന്ന ഒരു വലിയ ഡിസ്പ്ലേസ്മെന്റ് വെസ്പ സ്‌കൂട്ടറിലാണ് പിയാജിയോ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഈ മോഡലിന്റെ ഔദ്യോഗിക വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമല്ലെങ്കിലും, സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ ആരംഭിച്ചിരിക്കുകയാണ്. ഇത് ഈ വരാനിരിക്കുന്ന ഉല്‍പ്പന്നത്തിന്റെ നിരവധി സ്‌റ്റൈലിംഗ് ഘടകങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു.

സ്‌പൈ ചിത്രത്തില്‍ കാണുന്നത് പോലെ, ഈ ഇന്ത്യ-സ്‌പെക്ക് മോഡല്‍ അന്താരാഷ്ട്ര-സ്‌പെക്ക് GTS 300 മാക്‌സി-സ്‌കൂട്ടറില്‍ നിന്ന് ഡിസൈന്‍ സൂചനകള്‍ കടമെടുക്കുന്നു. കൂടാതെ, സ്‌പൈ ഇമേജ് പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കാണിക്കുന്നു. എന്നിരുന്നാലും, ഇത് സംബന്ധിച്ച് മികച്ച വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമല്ല. ഇപ്പോള്‍, ഇത് ഉയര്‍ന്ന ഡിസ്‌പ്ലേസ്‌മെന്റ് സ്‌കൂട്ടറായതിനാല്‍, ഫീച്ചര്‍ ലിസ്റ്റില്‍ എബിഎസ് സാങ്കേതികവിദ്യയും ഉള്‍പ്പെടും. പിന്നില്‍ ഡ്രം ബ്രേക്ക് സജ്ജീകരണം ഉപയോഗിക്കുന്നതിനാല്‍, ഈ സ്‌കൂട്ടറിന് സിംഗിള്‍-ചാനല്‍ എബിഎസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെസ്പ റേസിംഗ് സിക്റ്റീസ് 150 പോലെയുള്ള 150 സിസി മില്ലിനെക്കാള്‍ എഞ്ചിന്റെ വലുപ്പം വളരെ വലുതാണെന്നും വേണം പറയാന്‍. ഇവിടെ കാണപ്പെടുന്ന എഞ്ചിന്‍ എയര്‍-കൂള്‍ഡ് യൂണിറ്റാണ്, ഇത് വിദേശത്ത് വില്‍ക്കുന്ന GTS 300-ല്‍ നിന്ന് വ്യത്യസ്തമാണ്, ഇതിന് ലിക്വിഡ് കൂളിംഗ് ലഭിക്കുന്നു. GTS 300-ല്‍ നിന്നുള്ള എഞ്ചിന്‍ ഉപയോഗിച്ച് പിയാജിയോ ഉല്‍പ്പന്നങ്ങളൊന്നും ഇന്ത്യയില്‍ വില്‍ക്കുന്നില്ലെങ്കിലും, ഇവിടെ വില്‍ക്കുന്ന കീവേ വിയെസ്റ്റ് 300 മാക്സി-സ്‌കൂട്ടറും സിക്റ്റീസ് 300i നിയോ-റെട്രോ സ്‌കൂട്ടറും ഈ എഞ്ചിന്റെ റീട്യൂണ്‍ ചെയ്ത പതിപ്പാണ് ഉപയോഗിക്കുന്നത്.

മറ്റിടങ്ങളില്‍, വെസ്പ സ്‌കൂട്ടര്‍ ഇവിടെ ഒരു ഡിജിറ്റല്‍ ഡാഷ് യൂണിറ്റ് അവതരിപ്പിക്കുന്നു, ഇതിന്റെ ആകൃതി റേഞ്ച്-ടോപ്പിംഗ് വെസ്പ GTS 300 സൂപ്പര്‍ടെക് വേരിയന്റിനോട് വളരെ സാമ്യമുള്ളതാണ്. ആകസ്മികമായി, പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഉപയോഗിക്കുന്ന ആദ്യത്തെ വെസ്പയാണ് ഈ വേരിയന്റ്. GTS 300 സൂപ്പര്‍ടെക് പോലെയുള്ള TFT ഡാഷാണോ അതോ എല്‍സിഡി യൂണിറ്റാണോ വെസ്പ പ്രൊഡക്ഷന്‍-സ്‌പെക്ക് സ്‌കൂട്ടറിന് നല്‍കുന്നത് എന്ന് കണ്ടറിയണം.
അന്താരാഷ്ട്ര വെസ്പ GTS 300 ലൈനപ്പിന്റെ ഒരു വേരിയന്റിലും കാണാത്ത റിയര്‍ ഡ്രം ബ്രേക്കിന്റെ സാന്നിധ്യമാണ് ഇവിടെ മറ്റൊരു ഹൈലൈറ്റായി പറയുന്നത്. മാക്സി-സ്‌കൂട്ടര്‍ പൊസിഷനിംഗ് ഉണ്ടായിരുന്നിട്ടും, ചെലവ് പരമാവധി കുറയ്ക്കാന്‍ വെസ്പ ശ്രമിക്കുന്നു എന്നതിന്റെ സൂചനയായിരിക്കാം ഇത്. ഈ ഇന്ത്യ-സ്പെക്ക് വലിയ ശേഷിയുള്ള വെസ്പ എപ്പോള്‍ പൊതുരംഗത്ത് അരങ്ങേറ്റം കുറിക്കും എന്നത് സംബന്ധിച്ച് നിലവില്‍ ഒരു വിവരവും ലഭ്യമല്ല. എന്നാല്‍ അത് ലോഞ്ച് ചെയ്യുമ്പോള്‍, ഇറ്റാലിയന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ നിലവിലെ മുന്‍നിരയായ 1.5 ലക്ഷം രൂപയുടെ വെസ്പ റേസിംഗ് സിക്റ്റീസ് 150-നേക്കാള്‍ ഗണ്യമായ പ്രീമിയം വില വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇന്ത്യയിലെ ഇവി സ്പേസിലേക്ക് പ്രവേശിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. ഇക്കാര്യം നേരത്തെ തന്നെ നിര്‍മാതാക്കള്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഇലക്ട്രിക് മൊബിലിറ്റിയുടെ ജനപ്രീതിയില്‍ ഗണ്യമായ വര്‍ദ്ധനവ്, പ്രത്യേകിച്ച് ഇരുചക്രവാഹന വിഭാഗത്തില്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിരവധി ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പുകളുടെ വരവിലേക്ക് നയിച്ചു. ഇത് സ്ഥാപിത ഓട്ടോ ബ്രാന്‍ഡുകളെപ്പോലും ഇവി സ്പേസിലേക്ക് കടക്കാനും ഭാവിയിലെ ഇലക്ട്രിക് മൊബിലിറ്റിക്കായി ഒരു പ്രത്യേക തന്ത്രം സൃഷ്ടിക്കാനും നിര്‍ബന്ധിതരാക്കി.
ഇന്ത്യയിലെ ഇവി സ്പേസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അത്തരത്തിലുള്ള ഒരു ബ്രാന്‍ഡാണ് പിയാജിയോ. സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ഇറ്റാലിയന്‍ വാഹന നിര്‍മാതാവ് ഇന്ത്യന്‍ വിപണിയില്‍ പ്രത്യേകമായി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പിയാജിയോ നിലവില്‍ രാജ്യത്ത് ത്രീ-വീലറുകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും അതിന്റെ അനുബന്ധ ബ്രാന്‍ഡുകളായ വെസ്പ, അപ്രീലിയ എന്നിവയിലൂടെ ഇരുചക്രവാഹന ബിസിനസില്‍ സജീവമായി ഇടപെടുന്നു. വെസ്പ, അപ്രീലിയ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ വരാനിരിക്കുന്ന ഇന്ത്യയ്ക്കായി നിര്‍മ്മിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്.
പിയാജിയോയില്‍ നിന്നുള്ള ഇ-സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ള ഹൈ-സ്പീഡ് പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തുല്യമായിരിക്കും, അതിനനുസരിച്ച് വിലയും ലഭിക്കും. ആധുനിക ഇവികളില്‍ കാണുന്ന ഏറ്റവും പുതിയ എല്ലാ കണക്റ്റിവിറ്റി സവിശേഷതകളും ഇതിന്റെ ഹൈലൈറ്റാകും. നിലവില്‍, ഏഥര്‍ 450, ഓല S1 സീരീസ്, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് തുടങ്ങിയ പ്രീമിയം ഓഫറുകളാണ് ഇന്ത്യയിലെ ഇരുചക്ര വാഹന ഇവി സ്പേസ് ആധിപത്യം പുലര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം പിയാജിയോ സ്വന്തം ബ്രാന്‍ഡായ 'വണ്‍' എന്ന പേരില്‍ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. നേരത്തെ, ഓട്ടോ എക്സ്പോ 2020-ല്‍ വെസ്പ ഇന്ത്യയില്‍ ഇലട്രിക്ക ഇലക്ട്രിക് സ്‌കൂട്ടറും പ്രദര്‍ശിപ്പിച്ചിരുന്നു.
Source: Autocar India


Click it and Unblock the Notifications








