ലോകകപ്പിനിടെ ടിവിഎസിന്റെ വണ്ടികച്ചവടം; യൂത്തിനെ ആകര്‍ഷിക്കാന്‍ കൊണ്ടുവന്നത് സൂപ്പര്‍ താരത്തെ
ഒരു ബിസിനസിന്റെ വിജയം അതിന്റെ മാര്‍ക്കറ്റിംഗിനെ കൂടി ആശ്രയിച്ചാണ്. ഒരു പുതിയ വാഹനത്തിന്റെ കാര്യം തന്നെ എടുത്താല്‍ മികച്ച ക്യാമ്പയിനുണ്ടെങ്കില്‍ അത് പെട്ടെന്ന് ജനങ്ങളിലേക്കെത്തും. അതുകൊണ്ട് തന്നെ പൊതുജനങ്ങള്‍ക്ക് സുപരിചിതരായ സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമെല്ലാമാണ് പലപ്പോഴും ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളുടെ ക്യാമ്പയിനുകളില്‍ അണിനിരക്കാറുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുത്തന്‍ താരോദയമാണ് ശുഭ്മാന്‍ ഗില്‍ (Shubman Gill). വലംകൈയ്യന്‍ ഓപണിംഗ് ബാറ്ററായ ഗില്‍ ഇപ്പോള്‍ ടീം ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും അവിഭാജ്യ ഘടകമാണ്. ഇപ്പോള്‍ സ്റ്റാര്‍ ബാറ്റര്‍ ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന ബ്രാന്‍ഡായ ടിവിഎസ് മോട്ടോര്‍സുമായി (TVS Motor Company) കൈകോര്‍ത്തിരിക്കുകയാണ്. മികച്ച പരസ്യ ക്യാമ്പയിനുകളിലൂടെ പേരെടുത്ത കമ്പനിയാണ് ടിവിഎസ്.

തിരക്കഥകളില്ലാതെ സ്വന്തം നീക്കങ്ങള്‍ നടത്താന്‍ റൈഡര്‍മാരെ പ്രചോദിക്കുന്നതാണ് പുതിയ ക്യാമ്പയിനിന്റെ സന്ദേശം. ഇന്ത്യയിലെ മുന്‍നിര ടൂവീലര്‍ ബ്രാന്‍ഡുകളിലൊന്നാണ് ടിവിഎസ് മോട്ടോര്‍. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഹൊസൂരിലാണ് ടിവിഎസിന്റെ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ടിവിഎസ് ബ്രാന്‍ഡ് പുറത്തിറക്കിയ ഏറ്റവും പുതിയ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് റോണിന്‍ (TVS Ronin). തനതായ ഒരു ഡിസൈന്‍ ഭാഷയാണ് ടിവിഎസ് റോണിനില്‍ സ്വീകരിച്ചിരിക്കുന്നത്. റെട്രോ-മോഡേണ്‍ ഡിസൈനാണ് ഇത് പിന്തുടരുന്നത്.
T ആകൃതിയിലുള്ള എല്‍ഇഡി പൈലറ്റ് ഹെഡ്ലാമ്പുകള്‍, അസമമായ സ്പീഡോമീറ്റര്‍, എക്സ്ഹോസ്റ്റ്- മഫ്ളര്‍ ഡിസൈന്‍, ചെയിന്‍ കവര്‍, 9 ഇഞ്ച് സ്പോക്ക് അലോയ് വീലുകള്‍, ബ്ലോക്ക് ട്രെഡ് ടയറുകള്‍ എന്നിവ ടിവിഎസ് റോണിന് വേറിട്ട രൂപം നല്‍കുന്നു. പുതിയ 225 സിസി ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ടിവിഎസ് റോണിന് തുടിപ്പേകുന്നത്. ഈ 20.1 bhp പവറും 19.93 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

5 സ്പീഡ് സ്ലിക്ക്-ഷിഫ്റ്റിംഗ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. വളരെ മനോഹരമായ എക്സ്ഹോസ്റ്റ് നോട്ടാണ് റോണിന് ലഭിക്കുന്നത്. ഫീച്ചറുകളുടെ കാര്യമെടുത്താല്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈലന്റ് സ്റ്റാര്‍ട്ടര്‍, ഗ്ലൈഡ് ത്രൂ ടെക്‌നോളജി, റെയിന്‍, അര്‍ബന്‍ എബിഎസ് മോഡുകള്‍, ബ്ലൂടൂത്ത് കണക്റ്റുചെയ്ത SmartXonnect ആപ്ലിക്കേഷനും വോയ്സ് അസിസ്റ്റ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്/റിസീവ് എന്നിവയും റോണിനില്‍ ടിവിഎസ് ഒരുക്കിയിട്ടുണ്ട്.
വിപണിയില്‍ ഇറങ്ങി ചുരുങ്ങിയ നാളുകൊണ്ട് ജനപ്രിയമായി മാറിയ ടിവിഎസ് റോണിന് ഇപ്പോള്‍ ഒരു ലോകകപ്പ് പതിപ്പ് സമ്മാനിക്കുകയാണ് ടിവിഎസ്. ഏവര്‍ക്കും അറിയാവുന്നത് പോലെ ഇന്ത്യയില്‍ ഇപ്പോള്‍ പുരുഷന്‍മാരുടെ ഏകദിന ലോകകപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. രാജ്യം ലോകകപ്പ് ജ്വരത്തില്‍ അമര്‍ന്നിരിക്കുമ്പോള്‍ റോണിന്‍ ബൈക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനാണ് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
എന്നാല്‍ എല്ലാവര്‍ക്കും റോണിന്റെ ലോകകപ്പ് എഡിഷന്‍ സ്വന്തമാക്കാന്‍ കഴിയില്ല. ഒരു റോണിന്‍ ബൈക്ക് ടെസ്റ്റ് റൈഡ് നടത്തുന്ന ഉപഭോക്താക്കളോട് ഡീലര്‍ഷിപ്പില്‍ നിന്ന് ക്രിക്കറ്റുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങള്‍ ചോദിക്കും. കൃത്യമായ ഉത്തരങ്ങള്‍ നല്‍കുക മാത്രമല്ല, ടിവിഎസ് മോട്ടോര്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളെ ടാഗ് ചെയ്ത് അനുഭവം പങ്കുവെക്കുന്ന ഉപഭോക്താക്കള്‍ക്കാണ് പുതിയ റോണിന്‍ ലോകകപ്പ് എഡിഷന്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്.
സിംഗിള്‍ ടോണ്‍ സിംഗിള്‍-ചാനല്‍ എബിഎസ്, ഡ്യുവല്‍ ടോണ്‍ സിംഗിള്‍-ചാനല്‍, ട്രിപ്പിള്‍ ടോണ്‍ ഡ്യുവല്‍-ചാനല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ടിവിഎസ് റോണിന്‍ വാഗ്ദാനം ചെയ്യുന്നത്. യഥാക്രമം 1.49 ലക്ഷം രൂപ, 1.57 ലക്ഷം രൂപ, 1.69 ലക്ഷം രൂപ എന്നിങ്ങനെയാണ് ടിവിഎസ് റോണിന് വില വരുന്നത്. മേല്‍പ്പറഞ്ഞതെല്ലാം എക്‌സ്‌ഷോറൂം വിലകളാണ്.
മോഡേണ്‍-റെട്രോ ശൈലിയിലുള്ള ബൈക്ക് നിരവധി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുവെന്നത് സത്യമാണ്. എന്നിരുന്നാലും വില്‍പ്പനയില്‍ മറ്റ് ബൈക്കുകളെ കവച്ച്‌വെക്കാന്‍ ടിവിഎസ് മോഡലിന് ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് യൂത്തിനെ ആകര്‍ഷിക്കാനായി ടിവിഎസ് പുത്തന്‍ താരോദയമായ ശുഭ്മാന്‍ ഗില്ലിനെ പരസ്യ ക്യാമ്പയനില്‍ അണനിരത്തുന്നത്. ഗില്ലിന്റെ വരവ് ടിവിഎസിന് ഭാഗ്യം കൊണ്ടുവരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








