ഓലയെ വെല്ലാൻ ഇനി ആരും കാണില്ല; ഏറ്റവും വലിയ ജിഗാ ഫാക്ടറിയുമായി കമ്പനി
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായി മാറികൊമ്ടിരിക്കുകയാണ് ഓല ഇലക്ട്രിക്. രാജ്യത്തെ ഏറ്റവും വലിയ ജിഗാ ഫാക്ടറിയുടെ നിർമാണം അരംഭിച്ചിരിക്കുകയാണ് കമ്പനി. തമിഴ്നാട്ടിൽ കൃഷ്ണഗിരിയിൽ കമ്പനിയുടെ തറക്കല്ലിടിൽ കർമ്മം പൂർത്തിയായതായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. 115 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് അടുത്ത വർഷം പ്ലാൻ്റ് പ്രവർത്തനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.
രാജ്യത്തെ ഏറ്റവും വലിയ സെൽ ഫാക്ടറിയായി മാറുന്നതിനോടൊപ്പം തന്നെ ലോകത്തിലെ ഏറ്റവും വലിയ സെൽ നിർമ്മാണ കേന്ദ്രമായി മാറാനും കമ്പനിക്ക് ഇതുവഴി സാധിക്കും. ഒരു ഇവിക്ക് വേണ്ട എല്ലാ അവശ്യവസ്തുക്കളും രാജ്യത്ത് തന്നെ നിർമിക്കുവാനും അതിലൂടെ രാജ്യത്തിൻ്റെ നിർമാണ പ്രവർത്തനങ്ങളും, ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ ശക്തമാക്കുകയും ചെയ്യും.

2023 മെയ് മാസത്തില്‍ 35,000-ലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായാണ് ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓലയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഇതോടെ മൊത്തത്തിലുള്ള ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും ഓലക്കായി. സെഗ്‌മെന്റില്‍ 30 ശതമാനത്തിലധികം വിപണി വിഹിതമാണ് ഇപ്പോള്‍ ഓല കൈയ്യടക്കി വെച്ചിരിക്കുന്നത്.
പ്രതിവര്‍ഷ വളര്‍ച്ച 300 ശതമാനത്തിലധികമാണെന്ന കാര്യമാണ് അതിശയകരം. സാമ്പത്തി വര്‍ഷത്തിലെ കഴിഞ്ഞ മൂന്ന് പാദങ്ങളിലും വിപണിയില്‍ മുമ്പന്‍മാര്‍ ഓല തന്നെയായിരുന്നു. ഓരോ മാസം കഴിയും തോറും വില്‍പ്പന ഗണ്യമായി ഉയരുന്നതായും രാജ്യത്തെ ഇവി വിപ്ലവത്തിന് ഓലയാണ് സ്ഥിരമായി നേതൃത്വം നല്‍കുന്നതെന്നുമാണ് കമ്പനി അധികൃതരുടെ വാദം.

രാജ്യത്ത് ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് ഹൈബ്രിഡ് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം) പദ്ധതി പ്രകാരമുള്ള സബ്‌സിഡിയാണ് ഈ മാസം വെട്ടിക്കുറച്ചത്. ഫെയിം II പദ്ധതി പ്രകാരം ഇലക്ട്രിക് ടൂവീലറുകള്‍ക്ക് നല്‍കിവരുന്ന സബ്സിഡി നിലവിലുള്ള kWh-ന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായാണ് കുറച്ചത്.
ഇന്ത്യയിലെ ഏറ്റവും റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടറായ സിമ്പിള്‍ വണ്‍ വിപണിയിലെത്തിയത് ഓലക്ക് മാത്രമല്ല എതിരാളികള്‍ക്ക് മൊത്തത്തില്‍ ഭീഷണിയായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ 2023 ജൂലൈ മാസം പുതിയ ഉല്‍പ്പന്നം ലോഞ്ച് ചെയ്യാന്‍ പോകുന്നതായി ഓല പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പുതിയ രണ്ട് കളര്‍ ഓപ്ഷനുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഓല.
ജൂലൈയില്‍ രണ്ട് പുതിയ കളര്‍ സ്‌കീമുകള്‍ അവതരിപ്പിക്കുമെന്ന് ഓല ഇലക്ട്രിക് പ്രഖ്യാപിച്ചെങ്കിലും ടീസറില്‍ അവയുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും പുതിയ നിയോണ്‍ ഗ്രീനും ബ്ലൂ കളറുമായിരിക്കും ഓലക്ക് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ നടക്കാനിരിക്കുന്ന ഇവന്റില്‍ വെച്ച് ഇവി നിര്‍മ്മാതാവ് പുതിയ നിറങ്ങള്‍ അവതരിപ്പിക്കും. എന്നാല്‍ പരിപാടിയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനൊപ്പം തന്നെ മറ്റൊരു ഇവന്റ് കൂടി ഓല സംഘടിപ്പിക്കുമെന്നാണ് വിവരം.
നിലവില്‍ S1 എയര്‍, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ എന്‍ട്രി ലെവല്‍ വേരിയന്റായ S1 എയറിന്റെ ഡെലിവറി ഇതുവരെ ആരംഭിച്ചിട്ടില്ല. ജൂലൈ മാസം S1 എയറിന്റെ വിതരണം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്. വരാനിരിക്കുന്ന ഓല S1 എയര്‍ നാല് നിറങ്ങളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നു. മിഡ് സ്‌പെക് വേരിയന്റായ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ 11 നിറങ്ങളില്‍ വാങ്ങാം.
അതേസമയം റേഞ്ച് ടോപിംഗ് വേരിയന്റായ S1 പ്രോ 12 കളര്‍ ഓപ്ഷനുകളിലാണ് വില്‍ക്കുന്നത്. വരാനിരിക്കുന്ന പരിപാടിയില്‍ ഓല പുതിയ ഉല്‍പ്പന്നം വിപണിയില്‍ എത്തുക്കുമെങ്കിലും അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ടീസര്‍ ചിത്രത്തില്‍ നിന്ന് ഇത് ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമെന്നാണ് തോന്നുന്നത്. നിലവില്‍ വിപണിയിലുള്ള ഇവികളുടെ ടൂറര്‍ പതിപ്പാകാന്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








