ഓട്ടോമാറ്റിക്കായി ഗിയര്‍ മാറുമെന്നോ? ന്യൂജെന്‍ ടെക്‌നോളജിയുമായി സൈക്കിള്‍ വിപണിയില്‍

പെട്രോള്‍, ഡീസല്‍ വില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ കീശ കീറാതിരിക്കാനും ജിമ്മില്‍ കൊടുക്കുന്ന കാശു ലാഭിച്ച് ആരോഗ്യം സംരക്ഷിക്കാനും നമ്മളെ സഹായിക്കുന്ന ഒരു ശീലമാണ് സൈക്ലിങ്. ദിവസേന സൈക്കിള്‍ ചവിട്ടുന്നത് ശരീരത്തിന് മൊത്തത്തില്‍ പ്രയോജനകരമാണ്. അമിതവണ്ണം കുറക്കുന്നതിനൊപ്പം ഹൃദയം, കാലിന്റെ മസിലുകള്‍, വയര്‍, അരക്കെട്ട് എന്നിവയുടെ ആരോഗ്യവും സൈക്ലിങ് വഴി ഉറപ്പാക്കാം.

നിങ്ങള്‍ സൈക്ലിങ് ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് വിവിധ തരത്തിലുള്ള സൈക്കിളുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇന്ത്യയിലെ പ്രമുഖ പ്രീമിയം സൈക്കിള്‍ ബ്രാന്‍ഡാണ് ഫയര്‍ഫോക്‌സ് ബൈക്ക്‌സ്. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക് ക്രൂയിസര്‍ ബൈക്കായ 'ഇന്‍ഫിനിറ്റി 700 C' പുറത്തിറക്കിയിരിക്കുകയാണ് ഫയര്‍ഫോക്‌സ് ബൈക്ക്‌സ്.

firefox infinity 700c

25,599 രൂപ വിലയിലാണ് സൈക്കിള്‍ വിപണിയില്‍ എത്തുന്നത്. നഗരജീവിതത്തിന് അനുയോജ്യമായ രീതിയില്‍ ടെക്കികളായ യുവജനതയെ ആണ് പ്രധാനമായും ഈ മോഡല്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്‍ഫിനിറ്റി 700C സൈക്ലിംഗില്‍ ഒരു പുതിയ യുഗം അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. എന്‍വിയോലോ രൂപകല്‍പ്പന ചെയ്ത കണ്ടിന്യുവസ് വേരിയബിള്‍ പ്ലാനറ്ററി (CVP) സംവിധാനം ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

CVP സാങ്കേതികവിദ്യ ആദ്യമായി അവതാറില്‍ പരീക്ഷിച്ചു. ഒരു കാറിലെ സാങ്കേതികവിദ്യ പോലെ കൃത്യമായി പ്രവര്‍ത്തിക്കുകയും ഭൂപ്രദേശത്തിന്റെ ആങ്കിളും സൈക്കിളിന്റെ വേഗതയും അനുസരിച്ച് ഗിയറുകള്‍ ഓട്ടോമാറ്റിക്കായി മാറ്റുകയും ചെയ്യുന്നു. റൈഡര്‍മാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ കൃത്യതയോടെ നിറവേറ്റുന്ന ഒരു പേറ്റന്റഡ് സ്മാര്‍ട്ട് ടെക്‌നോളജിയാണ് CVP ഹബ്. നഗര സവാരികള്‍ക്കൊപ്പം വാരാന്ത്യത്തില്‍ സാഹസിക യാത്ര പോവാന്‍ പറ്റുന്ന രീതിയില്‍ കൂടിയാണ് ഈ ഫയര്‍ഫോക്‌സ് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

firefox infinity 700c

മികച്ച ഡിസൈനും നൂതന സാങ്കേതികവിദ്യയും സമന്വയിപ്പിച്ചിരിക്കുകയാണ് ഇതില്‍. വിവിധ ഭൂപ്രദേശങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ സ്റ്റബിലിറ്റിയും ഗ്രിപ്പും ലഭിക്കുന്നതിനായി വീലുകള്‍ അലോയ് ഡബിള്‍-വാള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജാക്ക് 7 ബ്രേക്ക് സെറ്റ് റൈഡര്‍മാര്‍ക്ക് ബൈക്കില്‍ പൂര്‍ണ നിയന്ത്രണം നല്‍കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

ഫയര്‍ഫോക്‌സ് ഇന്‍ഫിനിറ്റിക്ക് മെയിന്റനന്‍സ് കോസ്റ്റും വളരെ കുറച്ച് മതിയെന്നാണ് കമ്പനി പറയുന്നത്. കാരണം എന്‍വിയോളോ ഹബ് രണ്ട് വര്‍ഷത്തെ വാറണ്ടിയോടെയാണ് വരുന്നത്. അതിനാല്‍ തന്നെ ആ ഭാഗം ചിന്തിക്കേണ്ട കാര്യമില്ല. യുവാക്കള്‍ക്ക് പ്രത്യേകിച്ച് ഫയര്‍ഫോക്‌സ് ഇന്‍ഫിനിറ്റി 700C തികച്ചും ആകര്‍ഷകമായ ഓപ്ഷനാണ്.

firefox infinity 700c

നൂതനമായ എന്‍വിയോളോ CVP ഹബ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ക്രൂയിസര്‍ ബൈക്ക് ആയ ഇത് വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്‍ഫിനിറ്റി 700C അര്‍ബന്‍ ബൈക്കിംഗില്‍ വിപ്ലവം സൃഷ്ടിക്കാന്‍ തന്നെയാണ് ലക്ഷ്യമിടുന്നത്. ഇത് റൈഡര്‍മാര്‍ക്ക് സമാനതകളില്ലാത്തതും ആവേശകരവുമായ റൈഡിംഗ് അനുഭവം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഫയര്‍ഫോക്സ് കഴിഞ്ഞ മാസം പുതുതായി രണ്ട് മോഡലുകള്‍ വിപണിയില്‍ എത്തിച്ചിരുന്നു. താങ്ങാനാവുന്ന വിലയില്‍ അവതരിപ്പിച്ച പുതിയ സൈക്കിളുകള്‍ക്കൊപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി കമ്പനി സ്മാര്‍ട്ട് വാച്ച് സൗജന്യമായി നല്‍കുകയും ചെയ്തിരുന്നു. അഡ്വഞ്ചര്‍ പ്രേമികളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ട്രെമര്‍ X സൈക്കിള്‍ സീരീസ് ആയിരുന്നു ആദ്യത്തെ ലോഞ്ച്. സ്ത്രീകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത അവലോണ്‍ ആണ് രണ്ടാമത്തെ മോഡല്‍.

അവലോണിനൊപ്പമായിരുന്നു സ്മാര്‍ട്ട് വാച്ച് സൗജന്യമായി നല്‍കിയത്. 10,000 രൂപ മുതല്‍ 15000 രൂപ വരെയാണ് ട്രെമര്‍ X സൈക്കിളിന്റെ വില പോകുന്നത്. 14,000 രൂപ മുതലാണ് അവലോണിന്റെ പ്രാരംഭ വില. ഈ സൈക്കിള്‍ വാങ്ങുമ്പോള്‍ 4,999 രൂപ വില വരുന്ന നോയിസ് ബ്രാന്‍ഡിന്റെ 'ബീറ്റ്' സ്മാര്‍ട്ട് വാച്ച് ആണ് സൗജന്യമായി നല്‍കിയത്. ട്രെമര്‍ X, അവലോണ്‍ എന്നീ രണ്ട് സൈക്കിളുകളും ഓണ്‍ലൈനായും ഫയര്‍ഫോക്സിന്റെ ഔദ്യോഗിക സ്റ്റോര്‍ വഴിയും വില്‍ക്കപ്പെടുന്നു.

More from DriveSpark

Article Published On: Wednesday, July 19, 2023, 13:31 [IST]
English summary
Indias first automatic cruiser cycle firefox infinity 700c launched at rs 25599
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X