മിന്നല്‍ വേഗതയുമായി നമോ ഭാരതും ഓടിത്തുടങ്ങി; ടിക്കറ്റ് നിരക്ക് ഇത്രയും കുറവായിരുന്നോ!

ഇന്ത്യയിലെ ആദ്യത്തെ സെമിഹൈ സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ 'നമോ ഭാരത്' പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്തു. റാപ്പിഡ് എക്‌സ് ട്രെയിന്‍ സര്‍വീസ് സാഹിബാബാദ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ വന്ദേ ഭാരതാണ്. ഇതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ ട്രെയിന്‍ സര്‍വീസുകളില്‍ ഒന്നാണിത്. സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയായ റീജ്യണ്‍ല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ (RRTS) ഭാഗമാണിത്. റെയില്‍ സര്‍വീസിന്റെ പേര് റാപ്പിഡ് എക്‌സില്‍ നിന്ന് ഉദ്ഘാടനത്തിന് മുമ്പാണ് 'നമോ ഭാരത്' എന്നാക്കി മാറ്റിയത്. രാജ്യത്തെ ഗതാഗത സംവിധാനത്തെ മാറ്റിമറിച്ചേക്കാവുന്ന പുത്തന്‍ ട്രെയിന്‍ സര്‍വീസിനെ കുറിച്ച് വിശദമായി നോക്കാം.

delhi merut rrts flagged off by pm modi

ഒരു നഗരത്തില്‍ നിന്നും അടുത്ത നഗരത്തിലേക്ക് എത്താന്‍ നമോ ഭാരത് ട്രെയിനുകള്‍ക്ക് വെറും 15 മിനിറ്റാണ് വേണ്ടി വരുന്നത്. എല്ലാ അഞ്ച് മിനിറ്റിലും ഇത്തരം ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഇതിന്റെ വേഗത. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇത്രയും വേഗതയില്‍ ട്രെയിന്‍ സര്‍വീസ് നടത്തില്ല. ഉത്തര്‍ പ്രദേശിലെ സാഹിബാബാദിനെയും ദുഹായ് ഡിപ്പോയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍.

ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജ്യണല്‍ ട്രെയിന്‍ സര്‍വീസ് ഇടനാഴിയുള്ളത്. ഈ അതിവേഗ റെയില്‍പ്പാതയുടെ ആദ്യഘട്ട ഇടനാഴിയാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചത്. നിര്‍മാണം പൂര്‍ത്തിയായ ആദ്യ ഘട്ടത്തില്‍ സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ദര്‍, ദുഹായ്, ദുഹായ് ഡിപ്പോ എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണുള്ളത്.ആകെ 82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി മീററ്റ് പാതയില്‍ നിര്‍മാണം പൂര്‍ത്തിയായ സാഹിബാബാദ്-ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ്.

delhi merut rrts

ഈ പാതയില്‍ 21 മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി ഡല്‍ഹി മീററ്റ് പാതയിലെ ബാക്കിയുള്ള സ്ഥലങ്ങളില്‍ റെയില്‍ പാതയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികളുടെ പണിയാണ് പുരോഗമിക്കുന്നത്. 2025 ജൂണില്‍ ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് പാത പൂര്‍ത്തീകരിക്കുമെന്നാണ് പറയപ്പെടുന്നത്.

ആധുനികമായ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചാണ് നമോ ഭാരത് ട്രെയിനുകള്‍ എത്തുന്നത്. സിസിടിവി ക്യാമറകള്‍, എമര്‍ജന്‍സി ഡോര്‍ സിസ്റ്റം, സ്വിച്ച് അമര്‍ത്തിയാല്‍ ട്രെയിന്‍ ഓപ്പറേറ്ററുമായി സംസാരിക്കുന്ന സംവിധാനം എന്ന് തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്. ഈ ട്രെയിനിലെ ടിക്കറ്റ് നിരക്കുകള്‍ നോക്കിയാല്‍ സാഹിബാബാദില്‍ നിന്നും ദുഹായ് ഡിപ്പോയിലേക്കുള്ള യാത്രയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ 20 മുതല്‍ 50 രൂപ വരെയാണ് നിരക്ക്.

delhi merut rrts

സാഹിബാബാദില്‍ നിന്നും ദുഹായ് ഡിപ്പോയിലേക്കുള്ള പ്രീമിയം ക്ലാസ് യാത്രയ്ക്ക് ദൂരത്തിന്റെ അടിസ്ഥാനത്തില്‍ 40 മുതല്‍ 100 രൂപ വരെയാണ് നിരക്ക്. 90 സെന്റി മീറ്ററില്‍ താഴെ വരെ ഉയരമുള്ള കുട്ടികള്‍ക്ക് ട്രെയിനില്‍ സൗജന്യ യാത്രയാണെന്നത് ആകര്‍ഷകമാണ്. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയില്‍ 30,000 കോടി രൂപ ചെലവഴിച്ചാണ് നമോ ഭാരത് ട്രെയിന്‍ സര്‍വീസ് പദ്ധതി ഒരുക്കുന്നത്.

പദ്ധതി മുഴുവനായി പൂര്‍ത്തിയായാല്‍ മീററ്റില്‍ നിന്ന് ഒരുമണിക്കൂറിനകത്ത് ഡല്‍ഹിയിലെത്താന്‍ സാധിക്കും. 2019 മാര്‍ച്ച് എട്ടിനായിരുന്നു നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിട്ടത്. ആകെ എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികളാണ് ഡല്‍ഹി രാജ്യതലസ്ഥാന മേഖലയെ (NCR) ബന്ധിപ്പിച്ച് സജ്ജമാകുന്നത്. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റൂട്ടിന് പുറമേ ആദ്യഘട്ടത്തില്‍ ഡല്‍ഹി-ആള്‍വാര്‍, ഡല്‍ഹി-പാനിപത്ത് ഇടനാഴികളുമുണ്ട്.

delhi merut rrts

നമ്മുടെ രാജ്യം മനുഷ്യ വിഭവങ്ങളുടെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളെ കവച്ച്‌വെക്കുന്നുണ്ട്. ജനസംഖ്യാ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭാവിയില്‍ കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍ ആവശ്യമായി വരും. റാപ്പിഡ് എക്‌സ് പോലുള്ള ട്രെയിന്‍ സര്‍വീസുകള്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആണിക്കല്ലാകും. ഇത്തരത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഇനിയും രാജ്യത്ത് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വന്ദേ ഭാരത് എക്‌സ്പ്രസ് വന്ന പോലെ നമോ ഭാരതും നമ്മുടെ കേരളത്തില്‍ എത്തുമോ എന്ന് കാത്തിരുന്ന് കാണാം.

More from DriveSpark

Article Published On: Friday, October 20, 2023, 16:00 [IST]
English summary
Indias first rrts namo bharat train flagged off by pm modi check out all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X