ആര്‍സിബിക്ക് ക്രിക്കറ്റില്‍ മാത്രമല്ല പിടി... ആര്‍സിബി എഡിഷനുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കൾ

ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും വലിയ ഫാന്‍ബേസുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായ വിരാട് കോഹ്‌ലിയുടെ സാന്നിധ്യമടക്കം ഈ ടീമിനെ ആരാധകര്‍ക്കിടയില്‍ പ്രിയപ്പെട്ടവരാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതുവരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കപ്പടിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ആരാധകര്‍ക്ക് ടീമിനോടുള്ള ഇഷ്ടത്തിന് ഒരു തരി പോലും കുറവ് വന്നിട്ടില്ല.

ബ്രാന്‍ഡ് വാല്യുവിന്റെ കാര്യത്തില്‍ മറ്റ് ഐപിഎല്‍ ടീമുകളെ പിന്നിലാക്കുന്ന ആര്‍സിബിയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഖത്തര്‍ എയര്‍വേഴ്‌സ് എത്തിയത് സമീപകാലത്തെ ഉദാഹരണമാണ്. ഇപ്പോള്‍ ആര്‍സിബിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. ഗ്രീവ്‌സിന്റെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ആമ്പിയര്‍ ഐപിഎല്‍ 2023 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള സഹകരണത്തിന്റെ ഭാഗമായി പുതിയ പ്രൈമസ് ആര്‍സിബി എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.

ampere primusrcb limited edition

ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പാര്‍ന്ന ട്വന്റി20 ടൂര്‍ണമെന്റ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നിങ്ങള്‍ ഒരു കട്ട ആര്‍സിബി ആരാധകന്‍ ആണെങ്കില്‍ ആമ്പിയര്‍ പ്രൈമസ് ആര്‍സിബി എഡിഷന്‍ 499 രൂപ നല്‍കി പ്രീ-ബുക്കിംഗ് ചെയ്യാം. ആമ്പിയര്‍ പ്രൈമസ് ആര്‍സിബി എഡിഷന്‍ വളരെ പരിമിതമായ എണ്ണം മാത്രമേ പുറത്തിറക്കുകയുള്ളൂവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഹോം മത്സരത്തില്‍ തിളങ്ങുന്ന ആര്‍സിബിയുടെ കളിക്കാരന് ലിമിറ്റഡ് എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. പുതിയ പ്രൈമസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആര്‍സിബി തീമിലുള്ള പതിപ്പിന്റെ വിലകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍ ആദ്യവാരം മുതല്‍ തന്നെ ബുക്ക് ചെയ്യാം. ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വൈകാതെ തന്നെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പങ്കുവെക്കും.

'ഏതൊരു ഇന്ത്യന്‍ കുടുംബത്തിന്റെയും ഒന്നിലധികം ആവശ്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമാണ് ആമ്പിയറിന്റെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറായ ആമ്പിയര്‍ പ്രൈമസ്. പുതുതലമുറയിലെ ഉപഭോക്താക്കളുടെ അഭിരുചിക്കും അനുയോജ്യമാണ് ഇത്. ആര്‍സിബി-തീം ലിമിറ്റഡ് എഡിഷന്‍ ആമ്പിയര്‍ പ്രൈമസ്, ടീമിന്റെ സ്പിരിറ്റിനെയും കായിക വിനോദത്തെയും ഞങ്ങളുടെ ലക്ഷ്യങ്ങളെയും ജീവസുറ്റതാക്കുന്നു' ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സഞ്ജയ് ബെല്‍ പറഞ്ഞു.

ആമ്പിയര്‍ പ്രൈമസ് ആര്‍സിബി എഡിഷന്റെ സ്‌പെസിഫിക്കേഷന്‍സിലേക്ക് നമുക്ക് കടക്കാം. ഈ ഇവിക്ക് 3.4 kW PMS ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. ഒരു ലക്ഷം കിലോമീറ്റര്‍ ആയുസ്് വാഗ്ദാനം ചെയ്യുന്ന LFP ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ചാര്‍ജില്‍ ആമ്പിയര്‍ പ്രൈമസ് ആര്‍സിബി എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 107 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന. ബാറ്ററി അഞ്ച് മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

പെര്‍ഫോമന്‍സിന്റെ കാര്യം നോക്കിയാല്‍ 4.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ ഈ ഇവിക്ക് സാധിക്കും. മണിക്കൂറില്‍ 77 കിലോമീറ്ററാണ് പരമാവധി വേഗത. മൂന്ന് റൈഡിംഗ് മോഡുകള്‍, കോമ്പി ബ്രേക്കിംഗ്, 22 ലിറ്റര്‍ സംഭരണ ശേഷി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം വളരുകയാണെന്ന് നമുക്ക് ഏവര്‍ക്കും അറിയാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ പ്രതിവര്‍ഷം 2.5 ലക്ഷം യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഓല ഇലക്ട്രിക് മാത്രം 2 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായാണ് അവര്‍ അവകാശപ്പെടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം സെഗ്‌മെന്റിലെ വിറ്റുവരവ് 13 ലക്ഷമാകുമെന്നാണ് പ്രതീക്ഷ.

വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനായി തങ്ങളുടെ ഇലക്ട്രിക് വാഹന വിപണിയുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്നതിനായി ആമ്പിയറിന് നേരത്തെ തന്നെ പ്ലാനുണ്ട്. ഇതിന്റെ ഭാഗമായി 2023 ഓട്ടോ എക്സ്പോ ആമ്പിയര്‍ പ്രൈമസിനൊപ്പം മറ്റ് രണ്ട് കണ്‍സെപ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളായ NXG, NXU എന്നിവ പ്രദര്‍ശിപ്പിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമാണ്.

വിപണിയുടെ 14 ശതമാനത്തോളം ആമ്പിയറിന് സ്വന്തമായിരിക്കെ പുതിയ മോഡലുകള്‍ക്കൊപ്പം വളര്‍ച്ച കൈവരിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയരുന്നു.വിപണി വലുതാകുന്നതിനൊപ്പം വിപണി വിഹിതം എങ്ങനെ നിലനിര്‍ത്താം എന്നതില്‍ ഊന്നിയായിരിക്കും ഭാവി പദ്ധതികള്‍. വളര്‍ച്ചാ തന്ത്രത്തിന്റെ ഭാഗമായി, ആമ്പിയര്‍ ഉല്‍പ്പാദന അളവ് ഗണ്യമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

ഒരു ഷിഫ്റ്റില്‍ കാല്‍ ദശലക്ഷം യൂണിറ്റുകളും രണ്ട് ഷിഫ്റ്റുകളിലായി അര ദശലക്ഷം യൂണിറ്റുകളും നിര്‍മ്മിക്കാന്‍ തയാറാണെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡുള്ളതിനാല്‍ 80,000 രൂപമുതല്‍ 1 ലക്ഷം രൂപ വരെ പ്രൈസ് റേഞ്ചിലുള്ള കൂടുതല്‍ ഇവികള്‍ അവര്‍ വിപണിയില്‍ എത്തിക്കും. നിലവില്‍ പ്രൈമസ്, മാഗ്‌നസ് EX, റിയോ പ്ലസ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ആമ്പിയറിന്റെ പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്.

More from DriveSpark

Article Published On: Saturday, April 1, 2023, 16:30 [IST]
English summary
Ampere primus rcb edition launched announced partnership with royal challengers bangalore ipl 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X