ജാവ യെസ്ഡി ബൈക്കുകള്‍ വാങ്ങിയാല്‍ 4 വര്‍ഷം തിരിഞ്ഞ് നോക്കണ്ട! ഒപ്പം കിടുക്കാച്ചി ഓഫറുകളും

ഐതിഹാസിക ബൈക്ക് ബ്രാന്‍ഡുകളായ ജാവയും യെസ്ഡിയും മഹീന്ദ്രയുടെ പിന്തുണയോടെയാണ് അടുത്തകാലത്ത് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയത്. സ്വന്തമായതി ഫാന്‍ബേസുള്ള ഈ ബ്രാന്‍ഡുകള്‍ പഴമയുടെ പ്രാതപത്തിനൊപ്പം ആന്തരികമായ നവീകരണങ്ങളോട് കൂടിയാണ് വരുന്നത്. റെട്രോ ഡിസൈന്‍ ഘടകങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം ഏറ്റവും നവീനമായ എഞ്ചിനും സവിശേഷതകളുമാണ് ബൈക്കിന് നല്‍കിയത്.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും വില്‍പ്പന കണക്കുകളില്‍ തങ്ങളുടെ മുഖ്യ എതിരാളികളായ റോയല്‍ എന്‍ഫീല്‍ഡിന് ഒപ്പമെത്താന്‍ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന് സാധിച്ചിരുന്നില്ല. എന്നാല്‍ മടിച്ചുനില്‍ക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഷോറൂമില്‍ ആളെക്കൂട്ടാനുമായി ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് (Jawa Yezdi Motorcycles).

jawa 42 bobber

ഇഎംഐ സ്‌കീമുകള്‍ക്കൊപ്പം തിരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകളില്‍ എക്‌സ്‌ചേഞ്ച് ബോണസിന്റെ രൂപത്തില്‍ 10,000 രൂപ വരെ ഡിസ്‌കൗണ്ട്, വിപുലീകൃത വാറണ്ടി, റൈഡിംഗ് ഗിയറുകള്‍ക്കും ആക്സസറികള്‍ക്കും കിഴിവുകള്‍ എന്നിവയാണ് ഓഫറുകളില്‍ ഉള്‍പ്പെടുന്നത്. 2023 ഡിസംബര്‍ 31 വരെ നടത്തുന്ന ഡെലിവറികള്‍ക്കാണ് ഈ ഓഫറുകള്‍ സാധുതയുള്ളത്. ഓഫറുകള്‍ വിശദമായി നോക്കുമ്പോള്‍ ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയുടെ സിംഗിള്‍ ടോണ്‍ മോഡലുകളാണ് എക്സ്ചേഞ്ച് ബോണസിന് അര്‍ഹം.

ജാവയുടെയും യെസ്ഡിയുടെയും മുകളില്‍ പറഞ്ഞ മോഡലുകളില്‍ ഒന്ന് വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഡിസംബര്‍ 31-ന് മുമ്പ് വാങ്ങാന്‍ ശ്രദ്ധിക്കുക. ജാവ 42 മോട്ടോര്‍സൈക്കിളിന് 1.89 ലക്ഷം രൂപയും യെസ്ഡി റോഡ്സ്റ്ററിന് 2.08 രൂപയുമാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില വരുന്നത്. ഒന്നിലധികം ഡ്യുവല്‍-ടോണ്‍, സിംഗിള്‍-ടോണ്‍ ഓപ്ഷനുകളില്‍ ജാവ 42 വാങ്ങാന്‍ സാധിക്കും.

jawa 42 dual tone

കോസ്മിക് കാര്‍ബണ്‍, ഓള്‍-സ്റ്റാര്‍ ബ്ലാക്ക്, സിറിയസ് വൈറ്റ്, ഓറിയോണ്‍ റെഡ് എന്നിവയാണ് സിംഗിള്‍ ടോണ്‍ നിറങ്ങള്‍. ഇന്‍ഫിനിറ്റി ബ്ലാക്ക്, സ്റ്റാര്‍ഷിപ്പ് ബ്ലൂ, സെലസ്റ്റിയല്‍ കോപ്പര്‍, കോസ്മിക് റോക്ക് എന്നിവ ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. യെസ്ഡി റോഡ്സ്റ്ററിലക്ക് വന്നാല്‍ ഷാഡോ ഗ്രേ, ഇന്‍ഫെര്‍ണോ ഗ്രേ, ഗ്ലേഷ്യല്‍ വൈറ്റ്, ഇന്‍ഫെര്‍നോ റെഡ്, സ്മോക്ക് ഗ്രേ, ഹണ്ടര്‍ ഗ്രീന്‍, സ്റ്റീല്‍ ബ്ലൂ എന്നിവ ക്രോം പതിപ്പ് ഉള്‍പ്പെടെയുള്ള സിംഗിള്‍-ടോണ്‍ ഓപ്ഷനുകളില്‍ലഭ്യമാണ്.

റഷ് അവര്‍ റെഡ്, ലൂണാര്‍ വൈറ്റ്, ഫോറസ്റ്റ് ഗ്രീന്‍, ക്രിംസണ്‍ പെയിന്റ് സ്‌കീം എന്നിവയാണ് ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമുകള്‍. 27 bhp പവറും 26 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 294 സിസി എഞ്ചിനാണ് ജാവ 42 മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. 29 bhp പവറും 29.40 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 334 സിസി എഞ്ചിനാണ് യെസ്ഡി റോഡ്‌സ്റ്ററിന്റെ ഹൃദയം.

yezdi roadster

ഇത് മാത്രമല്ല എല്ലാ ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകളും 4 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ എക്‌സ്റ്റന്റഡ് വാറണ്ടിയോടെ ലഭ്യമാകും. 2 വര്‍ഷം അല്ലെങ്കില്‍ 24,000 കിലോമീറ്റര്‍ കവറേജാണ് സ്റ്റാന്‍ഡേര്‍ഡ് ആയി ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ ഈ മാസം ഡെലിവറിയെടുക്കുന്ന ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ക്ക് അധിക ചിലവില്ലാതെ വിപുലീകൃത വാറണ്ടി നേടിയെടുക്കാം.

ഈ മാസം ബ്രാന്‍ഡ് ബൈക്കുകള്‍ക്ക് ആകര്‍ഷകമായ ഇഎംഐ ഓഫറുകളും നല്‍കുന്നുണ്ട്. 1888 രൂപ മുതല്‍ ഐഡിഎഫ്‌സി ഇഎംഐ സ്‌കീമുകള്‍ നല്‍കുന്നുണ്ട്. ഈ ഓഫറും എല്ലാ ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ക്കും ബാധകമാണ്. മാത്രമല്ല തെരഞ്ഞെടുത്ത റൈഡിംഗ് ഗിയറുകള്‍ക്കും ആക്സസറികള്‍ക്കും 50 ശതമാനം വരെ കിഴിവുകളും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. റൈഡിംഗ് ജാക്കറ്റുകള്‍ മുതല്‍ ടൂറിംഗ് ആക്സസറികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

യെസ്ഡി റോസ്റ്റര്‍, യെസ്ഡി സ്‌ക്രാമ്പ്‌ളര്‍, യെസ്ഡി അഡ്വാഞ്ചര്‍ എന്നിവയാണ് ഇന്ത്യയിലെ യെസ്ഡി ലൈനപ്പിലുള്ളത്. ജാവ മോട്ടോര്‍സൈക്കിള്‍ നിരയില്‍ ജാവ, ജാവ 42, ജാവ 42 ബോബര്‍, ജാവ പെരാക് തുടങ്ങിയ മോഡലുകള്‍ ഉള്‍ക്കൊള്ളുന്നു. താല്‍പര്യമുണ്ടായിട്ടും ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ മടിച്ചുനില്‍ക്കുന്ന വ്യക്തിയാണോ നിങ്ങള്‍?. ഒരുപക്ഷേ ആണെങ്കില്‍ വേഗം ഷോറൂമിലേക്ക് വിട്ടോളൂ. കാരണം ഇതുപോലുള്ള ഓഫര്‍ കമ്പനി വളരെ വിരളമായി മാത്രമാണ് പ്രഖ്യാപിക്കാറുള്ളത്.

More from DriveSpark

Article Published On: Tuesday, December 12, 2023, 10:52 [IST]
English summary
Jawa yezdi motorcycles announces year end offers up to rs 10000 discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X