ഓട്ടോമാറ്റിക്കിനായി അധികം മുടക്കേണ്ട; കോമ്പസിന് പുതിയ 4x2 AT പതിപ്പ് അവതരിപ്പിച്ച് ജീപ്പ് -വിലകൾ ഇങ്ങനെ

തിരിച്ചറിവ് മാത്രമല്ല അതിന് അനുസൃതമായി പ്രവർത്തിക്കുന്നതിലൂടെയാണ് ഏതൊരു കാര്യവും നമുക്ക് മെച്ചപ്പെടുത്താൻ കഴിയുന്നത്. നിലവിൽ ഓട്ടോമാറ്റിക് കാറുകൾക്ക് മുൻകാലങ്ങളേക്കാൾ ഡിമാൻഡ് ഏറെയാണ്. ഈ ഡിമാൻഡ് തിരിച്ചറിഞ്ഞ് 4x4 പതിപ്പിൽ മാത്രം ലഭ്യമായിരുന്ന കോമ്പസിന് ഒരു 4x2 ഓട്ടോമാറ്റിക് പതിപ്പ് ജീപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

23.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുള്ള കോമ്പസ് ഡീസലിന്റെ 2WD വേരിയന്റുകൾ ജീപ്പ് അവതരിപ്പിച്ചു. ഈ പുതിയ പവർട്രെയിൻ ഓപ്ഷനോടൊപ്പം, പുതിയ ഗ്രില്ലും അലോയി വീൽ ഡിസൈനുകളും മറ്റും ഉപയോഗിച്ച് കോമ്പസിന് ജീപ്പ് ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്. അമേരിക്കൻ എസ്‌യുവി ബ്രാൻഡ് മുമ്പ് 2021 -ൽ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തിച്ച് ഇന്ത്യയിലെ മോഡൽ ലൈനപ്പ് പുതുക്കിയിരുന്നു.

കോമ്പസിന് പുതിയ 4x2 AT പതിപ്പ് അവതരിപ്പിച്ച് ജീപ്പ്

ജീപ്പ് പരിഷ്കരിച്ച കോമ്പസ് സ്‌പോർട്, ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ്+, ലിമിറ്റഡ്, മോഡൽ S എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ വാഗ്ദാനം ചെയ്യുന്നു. ജീപ്പ് കോമ്പസ് സ്‌പോർട്ട് വേരിയന്റ് എൻട്രി-സ്പെക്ക് മോഡലായി തന്നെ തുടരുന്നു. ഇത് ഡീസൽ മാനുവൽ പവർട്രെയിനിനൊപ്പം മാത്രം ഓഫർ ചെയ്യുന്നു, കൂടാതെ 20.49 ലക്ഷം രൂപ എക്സ്-ഷോറൂമിന് എത്തുന്ന മാനുവൽ വേരിയന്റുകൾക്ക് അല്പം വില കുറയുന്നു.

അടുത്തതായി 2WD മാനുവൽ ഓപ്ഷൻ സഹിതം ഒരു പുതിയ കോമ്പസ് ലോഞ്ചിറ്റ്യൂഡ് ട്രിം ലൈനപ്പിൽ ഇടം പിടിക്കുന്നു, അതോടൊപ്പം ഒരു ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സെറ്റപ്പും നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു. ഇത് കോമ്പസ് ഓട്ടോമാറ്റിക് ശ്രേണിയിലേക്കുള്ള പുതിയ എൻട്രി പോയിന്റായി മാറുന്നു. കോമ്പസ് ലോഞ്ചിറ്റിഡ്യൂഡ് മോഡലുകൾക്ക് 23.99 ലക്ഷം രൂപയാണ് വില, ഓട്ടോമാറ്റിക് ഡീസൽ പവർട്രെയിൻ ലിറ്ററിന് 16.2 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നു.

കോമ്പസിന് പുതിയ 4x2 AT പതിപ്പ് അവതരിപ്പിച്ച് ജീപ്പ്

അപ്‌ഡേറ്റ് ചെയ്‌ത കോമ്പസ് ലോഞ്ചിറ്റ്യൂഡ്+ വേരിയന്റിൽ ലോഞ്ചിറ്റ്യൂഡ് ട്രിമ്മിൽ ലഭ്യമായ എല്ലാ ഫീച്ചറുകൾക്കും പുറമെ പനോരമിക് സൺറൂഫും വയർലെസ് ചാർജറും ജീപ്പ് സജ്ജീകരിച്ചിരിക്കുന്നു. അടുത്തതായി ജീപ്പ് കോമ്പസ് ലിമിറ്റഡ് മോഡലാണ്, പുതിയ ബ്ലാക്ക് ഷാർക്ക് എഡിഷനും, ബ്ലാക്ക് അലോയ് വീലുകളും, എസ്‌യുവിയിലുടനീളം 'ഇഗ്നൈറ്റ് റെഡ്' ഹൈലൈറ്റുകളും ഇതിൽ വരുന്ന അപ്പ്ഡേറ്റാണ്.

കോമ്പസ് ലൈനപ്പ് പൂർത്തിയാക്കുന്നത് മോഡൽ S -ൽ ആണ്, ഇത് എസ്‌യുവിയിലെ ടോപ്പ്-സ്പെക്ക് വേരിയന്റായി തുടരുന്നു, ഇപ്പോൾ നിലവിലുള്ള 4WD ഓട്ടോമാറ്റിക് വേരിയന്റുകളോടൊപ്പം പുതിയ 2WD ഓട്ടോമാറ്റിക് പതിപ്പുകളും ഇതിൽ വരുന്നു. കൂടാതെ, എല്ലാ വേരിയന്റുകളും അലോയി വീലുകൾക്കായി പുതുക്കിയ ഡിസൈൻ അവതരിപ്പിക്കുന്നു, അതേസമയം പുതിയ ക്രോം ഗ്രില്ല് ലിമിറ്റഡ്, മോഡൽ S വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ.

കോമ്പസിന് പുതിയ 4x2 AT പതിപ്പ് അവതരിപ്പിച്ച് ജീപ്പ്

പുതിയ ഗ്രില്ലും അലോയി വീൽ ഡിസൈനും ഇന്റീരിയർ കോപ്പർ ബേസ്ഡ് കളർ തീമും ലഭിക്കുന്ന മെറിഡിയൻ ഓവർലാൻഡ് എഡിഷനും ജീപ്പ് ഇതിനോടൊപ്പം പുറത്തിറക്കി. ഈ ചെറു അപ്പ്ഡേറ്റിനൊപ്പം കോമ്പസിനേക്കാൾ വലിയ ഏഴ് സീറ്റർ മോഡലിന് ഒരു ഫ്രഷ്നെസ്സ് നിലനിർത്താൻ കമ്പനിയ്ക്ക് കഴിഞ്ഞു.

ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനമുള്ള കോമ്പസിനെ മുമ്പ് 4x4 വേരിയന്റുകളിൽ മാത്രമായി ജീപ്പ് പരിമിതപ്പെടുത്തിയിരുന്നു. ഈ ലോഞ്ചിലൂടെ,4x4 ഹാർഡ്‌വെയർ ആവശ്യമില്ലാതെ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സൗകര്യം തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കാൻ ജീപ്പ് ലക്ഷ്യമിടുന്നു. 170 bhp മാക്സ് പവറും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് കോമ്പസിന് കരുത്ത് പകരുന്നത്.

ബിഎസ് VI സ്റ്റേജ് II എമിഷൻ മാനദണ്ഡങ്ങൾ കാരണം അമേരിക്കൻ വാഹന നിർമ്മാതാക്കൾ 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപേക്ഷിച്ചതിനാൽ ജീപ്പ് നിലവിൽ ഇന്ത്യയിൽ ഡീസൽ ഓപ്ഷനിൽ മാത്രമാണ് കോമ്പസ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, റിപ്പോർട്ടുകൾ അനുസരിച്ച്, പെട്രോൾ വകഭേദങ്ങൾ താമസിയാതെ തന്നെ വിപണിയിൽ എത്തും.

കേന്ദ്ര ഗതാഗത മന്ദ്രി നിതിൻ ഗഡ്ഗരിയുടെ ഡീസൽ മോഡലുകൾ നിർത്തലാക്കാനുള്ള നിർദ്ദേശം ഒരു കോളിളക്കം സൃഷ്ടിച്ച് താൽക്കാലികമായി കെട്ടൊടുങ്ങി എങ്കിലും ഭാവിയിലേക്ക് വരുമ്പോൾ ഡീസൽ മോഡലുകൾ മാത്രമായി വിപണിയിൽ പിടിച്ചു നിൽക്കാൻ പ്രയാസമായിരിക്കും എന്നതാണ് വസ്തുത. അതിനാൽ നിലനിൽപ്പിനായി ഒരു പെട്രോൾ പവർ പ്ലാന്റ് അനിവാര്യമാണ്.

More from DriveSpark

Article Published On: Saturday, September 16, 2023, 14:41 [IST]
English summary
Jeep launches compass 4x2 diesel automatic in india at rs 23 99
കൂടുതല്‍... #ജീപ്പ് #jeep #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X