330 കി.മീ റേഞ്ചുമായി കബീറ മൊബിലിറ്റിയുടെ പുത്തന്‍ ഇലക്ട്രിക് ബൈക്ക് ഉടന്‍; കരുത്തായി കോടികളുടെ നിക്ഷേപം

ഇന്ത്യയില്‍ ഇലക്ട്രിക് ടുവീലര്‍ രംഗം വളര്‍ച്ചയുടെ പാതയിലാണെന്ന് തെളിയിക്കുന്നതിന് പല തെളിവുകളും നമുക്ക് മുന്നിലുണ്ട്. ഈ രംഗം അടക്കിഭരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ലഭിക്കുന്ന നിക്ഷേപമാണ് അതിലൊന്ന്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി നമുക്ക് ഗോവയിലെ പനാജി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബീറ മൊബിലിറ്റ് ലഭിച്ച വമ്പന്‍ നിക്ഷേപമാണ്.

ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ അബ്ദുല്ല ഗ്രൂപ്പ് അടുത്തിടെ കബീറ മൊബിലിറ്റിയില്‍ 50 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചു. അത് ഏകദേശം 412 കോടി രൂപയോളം വരും. രാജ്യത്തെ കമ്പനിയുടെ വളര്‍ച്ചക്കായി ഈ ഫണ്ട് വിനിയോഗിക്കാനാണ് കബീറ മൊബിലിറ്റി പദ്ധതിയിടുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ പോര്‍ട്ട്ഫോളിയോയില്‍ നിലവില്‍ മൂന്ന് വാഹനങ്ങളുണ്ട്. KM3000, KM4000, ഹെര്‍മസ് 75 എന്നിവയാണവ.

330 കി.മീ റേഞ്ചുമായി കബീറ മൊബിലിറ്റിയുടെ പുത്തന്‍ ഇലക്ട്രിക് ബൈക്ക് ഉടന്‍; കരുത്തായി കോടികളുടെ നിക്ഷേപം

തങ്ങളിപ്പോള്‍ ഒരു പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പണിപ്പുരയിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനിയിപ്പോള്‍. വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്ക് കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് മോഡലായിരിക്കുമെന്നും നിര്‍മാതാവ് വെളിപ്പെടുത്തി. ഇലക്ട്രിക് ക്രൂയിസര്‍ വിഭാഗത്തില്‍ പെടുത്താവുന്ന പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് KM5000 എന്നാണ് പേരിട്ടിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 330 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 8.1 kWh ബാറ്ററി പായ്ക്കാണ് ഈ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളില്‍ സജ്ജീകരിക്കുക.

2 മണിക്കൂറിനുള്ളില്‍ ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. ക്രൂയിസര്‍ മോട്ടോര്‍സൈക്കിളായ KM5000-ന്റെ പിന്‍സീറ്റ് നീക്കം ചെയ്യാന്‍ പറ്റും. അതിനാല്‍ തന്നെ ദീര്‍ഘദൂര യാത്രയുടെ സമയത്തെല്ലാം ലഗേജ് മൗണ്ട് ചെയ്യുന്നത് എളുപ്പമായിരിക്കും. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഒരു ഓണ്‍ബോര്‍ഡ് ചാര്‍ജറുമായാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എത്തുന്നത്.

330 കി.മീ റേഞ്ചുമായി കബീറ മൊബിലിറ്റിയുടെ പുത്തന്‍ ഇലക്ട്രിക് ബൈക്ക് ഉടന്‍; കരുത്തായി കോടികളുടെ നിക്ഷേപം

പുതിയ ബൈക്കിന്റെ ലോഞ്ചിനൊപ്പം മിഡ്-ഡ്രൈവ് പവര്‍ട്രെയിനും അപ്ഡേറ്റഡ് ഫീച്ചറുകളുമായി KM3000, KM4000 എന്നിവയുടെ പ്രോ വേരിയന്റുകളും കമ്പനി വിപണിയില്‍ എത്തിക്കും. പുതിയ നിക്ഷേപം ലഭിച്ചതോടെ കൃത്യമായ പ്ലാനിങ്ങിലാണ് കബീറ മൊബിലിറ്റി നീങ്ങുന്നത്. കര്‍ണാടകയിലെ ധാര്‍വാഡിലെ പ്ലാന്റില്‍ വാഹന നിര്‍മാണം വിപുലീകരിക്കുകയാണ് പ്രാഥമിക ലക്ഷ്യങ്ങളില്‍ ഒന്ന്. ഈ പ്ലാന്റില്‍ നിലവില്‍ പ്രതിമാസം 40,000 യൂണിറ്റിന്റെ നിര്‍മാണ ശേഷിയാണുള്ളത്. ഇത് പ്രതിമാസം 60,000 യൂണിറ്റാക്കി ഉയര്‍ത്താനാണ് പദ്ധതി.

തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഉത്തരേന്ത്യന്‍ വിപണിയിലുള്ള ഡിമാന്‍ഡ് മനസ്സിലാക്കി ഉത്തര്‍പ്രദേശില്‍ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ കബീറ മൊബിലിറ്റി ആഗ്രഹിക്കുന്നു. യുപിയിലെ ജെവാറിലാണ് പുതിയ പ്ലാന്റ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രതിമാസം 1.25 ലക്ഷം യൂണിറ്റ് നിര്‍മാണ് ശേഷിയുള്ള പ്ലാന്റാണ് കമ്പനിയുടെ മനസ്സില്‍. ഈ പ്രൊജക്ടിന് ഏകദേശം 300 കോടി രൂപ ചിലവ് വരും.

അതിനാല്‍ തന്നെ ഈ വര്‍ഷം അവസാനത്തോടെ കമ്പനി വീണ്ടും നിക്ഷേപം ക്ഷണിക്കുമെന്നാണ് കബീറ മൊബിലിറ്റിയുടെ സിഇഒ ജയ്ബിര്‍ സിവാച്ച് വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ കമ്പനി രാജ്യത്തെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി സെയില്‍സ് ശൃംഖല വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ സ്റ്റോറുകളുടെ എണ്ണം 30-ല്‍ നിന്ന് 100 ആക്കി ഉയര്‍ത്തി രാജ്യത്തെ സാന്നിധ്യം വിപുലീകരിക്കാനായി ബ്രാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു.

'ഇലക്ട്രിക് ബൈക്കുകള്‍ വ്യവസായത്തിലെ വളര്‍ച്ചയ്ക്ക് ഉത്തേജകമായി മാറും, ഈ നിക്ഷേപത്തിലൂടെ കബീറ മൊബിലിറ്റി ഇതിന് നേതൃത്വം കൊടുക്കാന്‍ ഒരുങ്ങുകയാണ്. ഗവേഷണത്തിലും വികസനത്തിലും ഒപ്പം പവര്‍ട്രെയിന്‍, ടെക്‌നോളജി വികസനം എന്നിവയുടെ കാര്യത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി ഞങ്ങള്‍ നിരന്തരമായ ശ്രദ്ധ പുലര്‍ത്തിപ്പോരുന്നു. ഇലക്ട്രിക് ബൈക്ക് സെഗ്മെന്റിന്റെ ഏകദേശം 30 ശതമാനം പിടിച്ചെടുക്കാനും അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഒരു വിപണിയിലെ നേതാക്കന്‍മാരായി ഉയര്‍ന്നുവരാനും ഇത് ഞങ്ങളെ പ്രാപ്തരാക്കും' -ജയ്ബിര്‍ സിവാച്ച് പറഞ്ഞു.

330 കി.മീ റേഞ്ചുമായി കബീറ മൊബിലിറ്റിയുടെ പുത്തന്‍ ഇലക്ട്രിക് ബൈക്ക് ഉടന്‍; കരുത്തായി കോടികളുടെ നിക്ഷേപം

ഇക്വിറ്റി വില്‍പ്പനയിലൂടെയാണ് കമ്പനി 50 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപം സമാഹരിച്ചതെന്ന് സിഇഒ വ്യക്തമാക്കി. ഇലക്ട്രിക് ഇരുചക്രവാഹന സെഗ്‌മെന്റിന്റെ ആഗോള നിര്‍മാണ ഹബായി മാറാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് കരുതുന്നതായി അല്‍ അബ്ദുല്ല ഗ്രൂപ്പ് സിഇഒ മനോജ് ജോര്‍ജ് പറഞ്ഞു. കബീറ മൊബിലിറ്റിയിലെ തങ്ങളുടെ നിക്ഷേപം, പുനരുപയോഗ ഊര്‍ജ മേഖലയില്‍ നിക്ഷേപം നടത്താനും ആഗോളതലത്തില്‍ സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളെ പിന്തുണയ്ക്കാനുമുള്ള അല്‍-അബ്ദുള്ള ഗ്രൂപ്പിന്റെ കാഴ്ചപ്പാടുമായി യോജിപ്പിച്ചിരിക്കുന്നതായും മനോജ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Note: Images are representative purpose only

More from DriveSpark

Article Published On: Saturday, March 18, 2023, 11:00 [IST]
English summary
Kabira mobility secured 50 million investment working on electric motorcycle promising 330 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X