സ്‌പോര്‍ട്‌സ് ബൈക്ക് വേണോ? ഈ കവസാക്കി ബൈക്ക് വമ്പന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം
കവസാക്കിയുടെ ഫുള്‍ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയായ നിഞ്ചക്ക് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. അതില്‍ സൂപ്പര്‍ താരങ്ങള്‍ നിഞ്ച H2R, നിഞ്ച ZX-10R, നിഞ്ച 400 എന്നീ മോഡലുകളാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇവരുടെയെല്ലാം അനിയനായ നിഞ്ച 300ന് ആരാധകര്‍ ഏറെയാണ്. നിഞ്ച സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളാണ് നിഞ്ച 300.
നിങ്ങള്‍ ഒരു നിഞ്ച മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഇപ്പോള്‍ ജാപ്പനീസ് ബ്രാന്‍ഡ് കവസാക്കി നിഞ്ച 300-ന് പരിമിതകാല ഡിസ്‌കൗണ്ട് ഓഫര്‍ വാഗ്ദാനം ചെയ്യുന്നു. 'ഗുഡ് ടൈംസ് വൗച്ചര്‍ ബെനിഫിറ്റ്' എന്ന പേരില്‍ ഫെബ്രുവരി മാസം മുതല്‍ നിഞ്ച 300-ന് കമ്പനി ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഓഫര്‍ 2023 മെയ് 31 വരെ നീട്ടി.

മുമ്പ്, ഈ ഓഫര്‍ Z650-ലും ലഭ്യമായിരുന്നു. എന്നാല്‍ മിഡില്‍വെയ്റ്റ് റോഡ്സ്റ്റര്‍ മോഡലിന് ഡിസ്‌കൗണ്ട് ഓഫര്‍ നീട്ടാന്‍ കമ്പനി തയാറായില്ല. ഓഫറിന്റെ ഭാഗമായി കവാസാക്കി നിഞ്ച 300 ഇപ്പോള്‍ 15,000 രൂപ വിലക്കിഴിവില്‍ വാങ്ങാം. ഈ തുക മോട്ടോര്‍സൈക്കിളിന്റെ എക്സ്‌ഷോറൂം വിലയില്‍ നിന്ന് കുറക്കാം. 3.40 ലക്ഷം രൂപയാണ് നിലവില്‍ കവസാക്കി നിഞ്ച 300 സ്‌പോര്‍ട്‌സ് ബൈക്കിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
ഡിസ്‌കൗണ്ട് കിഴിക്കുന്നതോടെ 3.25 ലക്ഷം രൂപ വിലയില്‍ ബൈക്ക് സ്വന്തമാക്കാം. ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, എബോണി എന്നീ കളര്‍ ഓപ്ഷനുകളിലാണ് നിഞ്ച 300 വാഗ്ദാനം ചെയ്യുന്നത്. അഗ്രസീവ് ഡ്യുവല്‍ ഹെഡ്ലാമ്പുകള്‍, ഫ്ലോട്ടിംഗ്-സ്റ്റൈല്‍ വിന്‍ഡ്‌സ്‌ക്രീന്‍, ഫ്രണ്ട് കൗള്‍ മൗണ്ടഡ് കോംപാക്റ്റ് റിയര്‍ വ്യൂ മിററുകള്‍, സ്‌കല്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, സ്‌പോര്‍ട്ടി ഗ്രാഫിക്‌സ്, സ്റ്റെപ്പ്-അപ്പ് സീറ്റ്, ഷോര്‍ട്ട് ടെയില്‍ സെക്ഷന്‍, അപ്‌സ്വെപ്പ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് മോട്ടോര്‍സൈക്കിളിന്റെ പ്രധാന സവിശേഷതകളില്‍ ചിലത്.

296 സിസി പാരലല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 11000 rpm-ല്‍ പരമാവധി 39 bhp പവറും 10000 rpm-ല്‍ 26.1 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് ഉള്ള 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.
ഈ മോട്ടോര്‍സൈക്കിളിന് ലിറ്ററിന് 25 മുതല്‍ 28 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് പറയുന്നത്. റൈഡിംഗ് രീതിയനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ട്യൂബ് ഡയമണ്ട് ഫ്രെയിമിലാണ് ബൈക്ക് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുന്‍വശത്ത് 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ റിയര്‍-ലിങ്ക്ഡ് മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 290 mm ഡിസ്‌ക് ഫ്രണ്ടിലും 220 mm റിയര്‍ ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും ചേര്‍ന്നാണ് ബ്രേക്കിംഗ് ഡ്യൂട്ടി പങ്കുവെക്കുന്നത്.

പാരലല്‍ ട്വിന്‍ മോട്ടോര്‍ വാഗ്ദാനം ചെയ്യുന്ന ഈ സെഗ്മെന്റിലെ ചുരുക്കം ചില ബൈക്കുകളില്‍ ഒന്നാണ് നിഞ്ച 300. ഈ ബൈക്കിന്റെ ജനപ്രീതിയുടെ പ്രധാന ഘടകങ്ങളിലൊന്നും കൂടിയാണിത്. ബൈക്കിന്റെ ആകര്‍ഷണീയമായ ടോര്‍ക്ക് ഡെലിവറിയും ഉയര്‍ന്ന വേഗതയില്‍ സുഗമമായ പെര്‍ഫോമന്‍സും ബൈക്കിലേക്ക് റൈഡര്‍മാരെ അടുപ്പിക്കുന്നു.
നഗര യാത്രകള്‍ക്കൊപ്പം ഹൈവേകളിലൂടെയുള്ള ദീര്‍ഘദൂര സവാരികള്‍ക്കും ഇത് നല്ലൊരു ഓപ്ഷനാണ്. 100-120 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ഓടിക്കുമ്പോള്‍ പോലും ബൈക്കിന് വൈബ്രേഷന്‍ ഇല്ലെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. കെടിഎം RC 390, ടിവിഎസ് അപ്പാച്ചെ RR 310, ബിഎംഡബ്ല്യു G 310 RR എന്നീ മോഡലുകളാണ് വിപണിയില്‍ കവസാക്കി നിഞ്ച 300 മോട്ടോര്‍സൈക്കിളിന്റെ എതിരാളികള്‍. മോഡലിന്റെ പ്രധാന എതിരാളികളില്‍ മൂവര്‍ക്കും സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ സജ്ജീകരണമാണുള്ളത്.


Click it and Unblock the Notifications








