കാറിന്റെ വിലയില്‍ ഒരു ബൈക്ക്! പുത്തന്‍ ഹൈ-പെര്‍ഫോമന്‍സ് ബൈക്ക് പുറത്തിറക്കി ജാപ്പനീസ് ബ്രാന്‍ഡ്
ജാപ്പനീസ് സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ കവസാക്കി നിഞ്ച ZX-4R മോട്ടോര്‍സൈക്കിളിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. കമ്പനിയുടെ ഇന്ത്യയിലെ മോഡല്‍ ലൈനപ്പില്‍ നിഞ്ച 650-ക്കും നിഞ്ച 400-നും ഇടയിലാണ് പുത്തന്‍ ബൈക്ക് സ്ഥാനം പിടിക്കുന്നത്. കവസാക്കിയുടെ പുതിയ 400 സിസി ബൈക്കായ നിഞ്ച ZX-4R-ല്‍ കമ്പനി കൊണ്ടുവന്ന പ്രധാന മാറ്റങ്ങളും ഹൈലൈറ്റുകളും നമുക്ക് നോക്കാം.
ലോകത്ത് ഏറ്റവും പ്രമുഖ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളാണ് കവസാക്കി. കമ്പനിയുടെ നിഞ്ച ബൈക്കുകള്‍ക്ക് പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. കവസാക്കിയുടെ സൂപ്പര്‍ബൈക്കുകളില്‍ ഒന്ന് സ്വന്തമാക്കാന്‍ ക്യാഷ് അത്യാവശ്യം പൊടിക്കണമെന്ന് എല്ലാവര്‍ക്കുമറിയാം. പുതുതായി ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഹൈ പെര്‍ഫോമന്‍സ് ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളായ കവസാക്കി നിഞ്ച ZX-4R-ന് 8.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയിട്ടിരിക്കുന്നത്.

കവസാക്കിയുടെ 650 സിസി അഡ്വഞ്ചര്‍ ബൈക്കായ വെര്‍സസ് 650-നേക്കാള്‍ 75,000 രൂപ കൂടുതലാണിതിന്. അതേസമയം, കവസാക്കിയുടെ വലിപ്പം കൂടിയ നോക്ഡ് ബൈക്കായ Z900-നേക്കാള്‍ 70,000 രൂപ കുറവുമാണ്. പുതിയ ZX-4R ബൈക്ക് ഇന്ത്യയില്‍ ഒരു വേരിയന്റില്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, ചില വിദേശ വിപണികളില്‍ ഹൈ-എന്‍ഡ് SE വേരിയന്റിലും കവസാക്കി ബൈക്ക് വില്‍ക്കുന്നു.
മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് എന്ന ഒറ്റ കളര്‍ ഓപ്ഷനില്‍ മാത്രമാണ് ഇത് വാങ്ങാന്‍ സാധിക്കുക. ഇന്ത്യയിലെ കവസാക്കിയുടെ പോര്‍ട്‌ഫോളിയോയിലെ മറ്റ് ബൈക്കുകളെ പോലെ റേസിംഗ് ഡിഎന്‍എ വഹിച്ച് കൊണ്ടാണ് കവസാക്കി ZX-4R മോട്ടോര്‍സൈക്കിളും വരുന്നത്. മൂത്ത സഹോദരന്‍മാരായ നിഞ്ച ZX-10R, നിഞ്ച ZX-6R എന്നിവക്ക് സമാനമായ ഹാന്‍ഡ്‌ലിംഗാണ് ബൈക്കിനുമെന്നാണ് കവസാക്കി അവകാശപ്പെടുന്നത്.

അഗ്രസീവ് ലുക്കിലുള്ള സ്‌പോര്‍ട്‌സ് ബൈക്കിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ 399 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍-4 സിലിണ്ടര്‍ എഞ്ചിനാണ് പുതിയ മോഡലിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 14,500 rpm-ല്‍ 76 bhp പവറും 13000 rpm-ല്‍ 39 Nm ടോര്‍ക്കും വികസിപ്പിക്കും. 400 സിസി സെഗ്‌മെന്റിലെ ഏറ്റവും പവര്‍ഫുള്‍ ബൈക്കായി ഇത് മാറുന്നു.
സസ്പെന്‍ഷന്‍ നോക്കിയാല്‍ പുതിയ കവസാക്കി ബൈക്കിന്റെ മുന്‍വശത്ത് ഫുള്ളി അഡ്ജസ്റ്റബിള്‍ ഫോര്‍ക്കും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റ്മെന്റോടുകൂടിയ മോണോഷോക്കും ലഭിക്കുന്നു. മുന്‍വശത്ത് നിസില്‍ നിന്നുള്ള 4-പിസ്റ്റണ്‍ റേഡിയല്‍ കാലിപ്പറുകളും പിന്നില്‍ 220 mm സിംഗിള്‍ ഡിസ്‌കും ഉള്ള 290 mm ഇരട്ട ഡിസ്‌കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. ഇവയ്ക്കൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസും ഉണ്ട്.
17 ഇഞ്ച് അലോയി വീലുകളാണ് ഇതിന് ലഭിക്കുന്നത്. ബൈക്കിന്റെ ടയര്‍ വലുപ്പങ്ങള്‍ 120/70-Z.R17, 160/60-Z.R17 എന്നിവയാണ്. ആധുനിക കവസാക്കി ബൈക്കുകള്‍ക്ക് മാത്രമുള്ള 4.3 ഇഞ്ച് കളര്‍ TFT സ്‌ക്രീനാണ് കവസാക്കി നിഞ്ച ZX-4R-ന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. ബ്ലൂടൂത്ത് സജ്ജമാക്കിയ ഈ സ്‌ക്രീനിലൂടെ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും അലേര്‍ട്ടുകളും ലഭിക്കും. ഈ കാവസാക്കി ബൈക്കിന് സ്പോര്‍ട്ട്, റോഡ്, റെയിന്‍, കസ്റ്റം എന്നിങ്ങനെ 4 വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ ഉണ്ട്.
റൈഡിംഗ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമുള്ള ട്രാക്ഷന്‍ കണ്‍ട്രോളും പവര്‍ മോഡുകളും സജ്ജീകരിക്കാന്‍ റൈഡര്‍ക്ക് സാധിക്കും. പുതിയ കവസാക്കി നിഞ്ച ZX-4R മോട്ടോർസൈക്കിളിന് വിപണിയില്‍ നേരിട്ടുള്ള എതിരാളിയില്ല. അടുത്തകാലത്തായി പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയ ശേഷം കവസാക്കി ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകള്‍ പരിഷ്‌കരിച്ച് അവതരിപ്പിക്കുന്നുണ്ട്.
ഉത്സവ സീസണില്‍ പരമാവധി വില്‍പ്പന നേടിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നിഞ്ച ZX-4R ബൈക്ക് പരിഷ്‌കാരങ്ങളോടെ പുറത്തിറക്കിയിരിക്കുന്നത്. ഉത്സവ സീസണില്‍ ജാപ്പനീസ് ബ്രാന്‍ഡിന് നിര്‍ണായക സംഭാവന നല്‍കാന്‍ മോഡലിനാകുമെന്നാണ് പ്രതീക്ഷ. ഫുള്‍-ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ കംപ്ലീറ്റ്‌ലി ബില്‍ഡ് യൂണിറ്റായിട്ടാണ് (CBU) ഇന്ത്യയിലേക്ക് എത്തുക. ഉത്സവ സീസണിന് മുന്നോടിയായി ഒക്ടോബര്‍ ആദ്യവാരം മുതല്‍ ബൈക്കിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് കവസാക്കി വ്യക്തമാക്കി.


Click it and Unblock the Notifications








