റോയൽ എൻഫീൽഡിനോട് മല്ലയുദ്ധത്തിന് കവസാക്കി; സൂപ്പർ മീറ്റിയോറിന് വെല്ലുവിളിയായി എലിമിനേറ്റർ അണിയറയിൽ

കവസാക്കി എലിമിനേറ്റർ 400 എന്ന് കേൾക്കുമ്പോൾ എന്തെങ്കിലും പരിചയം തോന്നുണ്ടോ? ഇല്ലേ? എന്നാൽ ബജാജ് എലിമിനേറ്റർ എന്ന് ആയാലോ? ഇപ്പോൾ ചിലർക്ക് എവിടെയോ ഒരു ബൾബ് കത്തിയിട്ടുണ്ടാവും? കാവസാക്കി-ബജാജ് കൂട്ടുകെട്ട് കുറച്ചുകാലത്തേക്ക് ഇന്ത്യയിൽ എലിമിനേറ്റർ 175 ക്രൂയിസർ ബൈക്കുകൾ വിറ്റഴിച്ചിരുന്നു.

ഇന്ത്യയിൽ നിർമ്മിച്ച് ആഗോള വിപണികളിലേക്ക് പ്രധാനമായി കയറ്റുമതി ചെയ്തിരുന്ന ക്രൂയിസർ മോട്ടോർസൈക്കിളായിരുന്നു ഇത്. അവഞ്ചർ ബ്രാൻഡിന് കീഴിൽ ഇന്ന് വിൽപ്പനയ്ക്ക് എത്തുന്ന മോട്ടോർസൈക്കിൾ സീരീസിന്റെ അടിസ്ഥാനമാണ് ബജാജ് എലിമിനേറ്റർ എന്നതാണ് സത്യം. അടുത്തിടെ പുറത്തു വന്ന കാവസാക്കിയുടെ ടീസറുകൾ പരിശോധിക്കുമ്പോൾ, ജാപ്പനീസ് ബ്രാൻഡ് ഒരു കൂട്ടം പുതിയ പ്രൊഡക്ടുകൾ അനാവരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് എന്നത് വ്യക്തം.

റോയൽ എൻഫീൽഡിനോട് മല്ലയുദ്ധത്തിന് കവസാക്കി; സൂപ്പർ മീറ്റിയോറിന് വെല്ലുവിളിയായി എലിമിനേറ്റർ അണിയറയിൽ

വരാനിരിക്കുന്ന മോഡലുകളിൽ ഒന്ന് ഒരു ലോ-സ്ലംഗ് ക്രൂയിസറാണ്. കവസാക്കി ഇതിനായി എലിമിനേറ്ററിനെ പുനരുജ്ജീവിപ്പിച്ചേക്കാം എന്ന് സൂചിപ്പിക്കുന്ന പല ഊഹാപോഹങ്ങളും ഇപ്പോൾ നിലവിലുണ്ട്. ജപ്പാനിൽ മാർച്ച് 15 -ന് നടക്കുന്ന 2023 ഒസാക്ക മോട്ടോർ ഷോയിൽ ബ്രാൻഡ് പുത്തൻ മോഡൽ അവതരിപ്പിച്ചേക്കാം. ഇത് ശരിക്കും കസ്റ്റമൈസേഷനുകളെ അടിസ്ഥാനമാക്കിയുള്ള ഒരു മോട്ടോർ ഷോയാണ്, എന്നിരുന്നാലും നിർമ്മാതാക്കൾ തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളും പ്രദർശിപ്പിച്ചേക്കാം.

കവസാക്കിയിൽ നിന്നുള്ള ആദ്യ ടീസറിൽ മൂന്ന് മോട്ടോർസൈക്കിളുകളെ കാണിച്ചു, അവയിൽ ZX-4RR, ഒരു ADV, ഒരു ക്രൂയിസർ മോട്ടോർസൈക്കിൾ എന്നിവ വ്യക്തമാക്കിയിരുന്നു. കവസാക്കിയുടെ രണ്ടാം ടീസർ ഒസാക്ക മോട്ടോർ ഷോയിലെ പവലിയനിൽ മൂടി പുതപ്പിച്ചു വെച്ചിരിക്കുന്ന മോട്ടോർസൈക്കിളുകൾ കാണിക്കുന്നു.

റോയൽ എൻഫീൽഡിനോട് മല്ലയുദ്ധത്തിന് കവസാക്കി; സൂപ്പർ മീറ്റിയോറിന് വെല്ലുവിളിയായി എലിമിനേറ്റർ അണിയറയിൽ

റൗണ്ട് ഷേപ്പിലുള്ള ORVM-കൾ, ടെയിൽ ലൈറ്റുകൾ, ഹാൻഡിൽബാറും റിയർ സബ്‌ഫ്രെയിമും തമ്മിലുള്ള ഹൈറ്റ വ്യത്യാസം എന്നിവ കണക്കിലെടുക്കുമ്പോൾ, ഇത് ഒരു ക്രൂയിസർ ബൈക്ക് ആയിരിക്കുമെന്ന സൂചന ലഭിക്കുന്നു. ഇത് ഔട്ട്‌ഗോയിംഗ് വൾക്കൻ S -ന്റെ ഒരു വകഭേദമാകാം. എന്നാൽ മൂടപ്പെട്ടിരിക്കുന്ന ക്രൂയിസറിന് റൗണ്ട് ആകൃതിയിലുള്ള ORVM -കൾ ഉണ്ട്, ഇവ വൾക്കൻ S -ലെ പോലെയല്ല. മിഡിൽ വെയ്റ്റ് ക്രൂയിസർ വിഭാഗത്തിൽ റോയൽ എൻഫീൽഡിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ എലിമിനേറ്റർ സീരീസിന്റെ പുനരുജ്ജീവനമാണിതെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

90 -കളിൽ കാവസാക്കിയുടെ നിരയിലെ ജനപ്രിയ പരമ്പരകളിലൊന്നായിരുന്നു എലിമിനേറ്റർ. 1985 -ൽ ആദ്യമായി വിറ്റുപോയ ഒരു ക്രൂയിസർ-ടൈപ്പ് മോട്ടോർസൈക്കിളായിരുന്നു ഇത്. എലിമിനേറ്റർ 900 ഉപയോഗിച്ചാണ് ഈ മോഡൽ ശ്രേണി അതിന്റെ ലൈഫ്സൈക്കിൾ ആരംഭിച്ചത്, എന്നാൽ താമസിയാതെ 125 സിസി മോഡലുകൾ മുതൽ 1000 സിസി മോഡലുകൾ വരെയുള്ള ഒന്നിലധികം എഞ്ചിനുകൾ കമ്പനി സൃഷ്ടിച്ചു. മോഡൽ ശ്രേണിയിൽ EL125, EL175 (ഇന്ത്യയിലെ ബജാജ് എലിമിനേറ്റർ), EL250, VN250, ZL400, ZL600, ZL750, ZL900, ZL1000 എന്നിവ ഉൾപ്പെട്ടിരുന്നു.

കൂടുതലും, എലിമിനേറ്റർ സീരീസിൽ കവസാക്കി തങ്ങളുടെ നിഞ്ച മോഡലുകളിൽ നിന്നുള്ള എഞ്ചിനുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇന്ന്, കാവസാക്കിക്ക് വൾക്കൻ S -ന്റെ രൂപത്തിൽ ഒരു മിഡിൽ വെയ്റ്റ് ക്രൂയിസർ വിപണിയിലുണ്ട്, 6.4 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. 3.5 ലക്ഷം മുതൽ 3.8 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് സൂപ്പർ മീറ്റിയോർ 650 പുറത്തിറക്കിയതോടെ, റോയൽ എൻഫീൽഡ് വൾക്കൻ S -ന് ഏറെക്കുറെ പൂട്ടി എന്ന് വേണം പറയാൻ.

കവസാക്കി എലിമിനേറ്റർ 400 യാഥാർത്ഥ്യമാകുമെങ്കിൽ, സൂപ്പർ മീറ്റിയോർ 650 -ക്ക് എതിരായ കമ്പനിയുടെ അണിയറയിലെ ഏറ്റവും അനുയോജ്യമായ ഒരു ആയുധമായിരിക്കും. 399 സിസി പാരലൽ-ട്വിൻ മോട്ടോർ 44.7 bhp കരുത്തും 37 Nm torque ഉം പുറപ്പെടുവിക്കാം. നിഞ്ച 400 -ന്റെ അതേ എഞ്ചിൻ തന്നെ കവസാക്കി ഇതിലും ഉപയോഗിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ റോയൽ എൻഫീൽഡിന്റെ 648 സിസി പാരലൽ-ട്വിൻ എഞ്ചിൻ 47 bhp പവറും 52 Nm torque ഉം സൃഷ്ടിക്കുന്നു.

നിഞ്ച 400 -ന്റെ ഭാരം 168 കിലോഗ്രാം മാത്രമാണെന്നത് കണക്കിലെടുക്കുമ്പോൾ, കവസാക്കി എലിമിനേറ്റർ 400 -ന് ഏകദേശം 200 കിലോഗ്രാം ഭാരമുണ്ടാവാൻ സാധ്യതയുണ്ട്. സൂപ്പർ മീറ്റിയോർ 650 -യുടെ 240 കിലോഗ്രാം ഭാരത്തിൽ വളരെ കുറവാണിത് എന്നത് ശ്രദ്ധേയമാണ്. ക്രൂയിസർ ക്യാരക്ടറിന് അനുയോജ്യമായ രീതിയിൽ എഞ്ചിൻ ട്യൂൺ ചെയ്യുന്നതും പരമപ്രധാനമാണ്. ക്രൂയിസർ ക്യാരക്ടറിന് അനുയോജ്യമായ രീതിയിൽ നിഞ്ച 400 -ന്റെ 37 Nm torque റെവ് റേഞ്ചിൽ ആക്‌സസ് ചെയ്യാവുന്നതാണ്. എന്നാൽ ഇത് കവസാക്കി സ്ഥിരീകരിച്ചിട്ടില്ല എന്നതും നിങ്ങൾ ശ്രദ്ധിക്കണം.

More from DriveSpark

Article Published On: Saturday, March 11, 2023, 13:30 [IST]
English summary
Kawasaki planning to launch eliminator 400 to compete against re super meteor 650
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X