മോപ്പഡ് എന്നാൽ ലൂണ തന്നെ! വിപണിയിൽ വീണ്ടും ആധിപത്യം സ്ഥാപിക്കാൻ കൈനെറ്റിക്; ഇ-ലൂണ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഏറെക്കാലം ഇന്ത്യൻ മോപ്പഡ് വിപണി ചെങ്കോലും കിരീടവുമായി അടക്കി വാണിരുന്നത് ലൂണയായിരുന്നു. ഇപ്പോഴും എല്ലാ മോപെഡുകളെയും നാം ലൂണ എന്ന് വിളിക്കുന്ന തരത്തിൽ ഈ മോഡൽ സ്വാധീനം ചെലുത്തുന്നു എന്ന് നിസംശയം പറയാം. എല്ലാ കോപ്പി മെഷീനും സെറോക്‌സ് എന്നു പറയുന്നതു പോലെയും എല്ലാ ലാഡർ ഫ്രെയിം വാഹനങ്ങളെ ജീപ്പ് എന്ന് വിളിക്കുന്നതിനും സമാനമാണിത്.

ഇപ്പോൾ, കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസ് ഒരു പുതിയ ഇലക്ട്രിക് വാഹനം വിപണിയിൽ എത്തിച്ച് തങ്ങളുടെ ഐക്കണിക്ക് ലൂണ എന്ന നെയിപ്ലേറ്റ് തിരികെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ, സിഇഒ സുലജ്ജ ഫിറോദിയ മോട്വാനി മോഡലിന്റെ പേര് "ഇ-ലൂണ" എന്നാവും എന്ന് വെളിപ്പെടുത്തി.

കൈനെറ്റിക് ഇ-ലൂണ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഇപ്പോഴിതാ ഇ-ലൂണയുടെ പേറ്റന്റ് ചിത്രം ഓൺലൈനിൽ വൈറലായിരിക്കുകയാണ്. പിൽക്കാലത്തെ ശൈലിയുമായി സാമ്യം സ്ഥാപിക്കാൻ ലൂണയുടെ ഐക്കണിക് ഡിസൈനിൽ കൈനറ്റിക് കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെ നിലകൊള്ളുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം ചില പുതിയ ഫീച്ചറുകളും ഉണ്ടായിരിക്കും. മുൻതലമുറ ഐതിഹാസിക മോഡൽ തന്നെയാണ് ഈ പുതിയ കൈനറ്റിക് ഇ-ലൂണയുടെ പ്രചോദനത്തിന്റെ പ്രാഥമിക ഉറവിടം എന്ന് കമ്പനി CEO തന്റെ ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.

ഇ-ലൂണ സമാനമായ രൂപഘടന എങ്ങനെ പരിപാലിക്കുന്നുവെന്ന് പേറ്റന്റ് ചിത്രങ്ങളും നമുക്ക് കാണിച്ച് തരുന്നു. പുതിയ ഇ-ലൂണ ഇപ്പോഴും കറതീർന്ന ഒരു ലൂണയാണ്. ബ്ലാക്ക് ബേസ് കളറിനൊപ്പം റെഡ് കോൺട്രാസ്റ്റ് നൽകി കൈനറ്റിക് ഒരു സ്പ്ലാഷി ഷെയ്ഡ് നൽകുന്നു. ഈ മോപ്പഡിന് അല്പം ക്യാരക്ടർ ഈ പെയിന്റിംഗ് സ്കീം നൽകുന്നു.

മുന്നിലും പിന്നിലും ക്രോം വയർ സ്‌പോക്ക് റിമ്മുകളാണ് ഇ-ലൂണയിൽ വരുന്നത്. ടിവിഎസ് XL100 -ന് സമാനമായി ഇവയ്ക്ക് 16 ഇഞ്ച് വലിപ്പമുണ്ടായിരിക്കും. ഒരു വൃത്താകൃതിയിലുള്ള റിഫ്ലക്ടർ യൂണിറ്റാണ് ഹെഡ്‌ലൈറ്റ്, ചതുരാകൃതിയിലുള്ള ഹൗസിംഗിനുള്ളിൽ ഇത് സ്ഥാപിച്ചിരിക്കുന്നു. പേറ്റന്റ് ഇമേജ് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളുടെ സാനിധ്യം സൂചിപ്പിക്കുന്നു.

എന്നാൽ ഇവ നോർമൽ ഷോക്ക് അബ്‌സോർബറുകളാകാനുള്ള സാധ്യതയുമുണ്ട്. ഭാരം വഹിക്കാനുള്ള ശേഷിക്ക് പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകൾ ലഭിക്കുന്നു. ഇ-ലൂണയിൽ സ്പ്ലിറ്റ് സീറ്റുകൾ കൈനെറ്റിക് ഓഫർ ചെയ്യുന്നു. ലഗേജുകൾ ഉൾക്കൊള്ളാൻ റിയർ സീറ്റ് നീക്കം ചെയ്യാവുന്ന ഫംഗ്‌ഷനും മോപ്പഡിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചേക്കാം.

കൈനെറ്റിക് ഇ-ലൂണ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

കൈനറ്റിക് ഇ-ലൂണ പ്രാഥമികമായി ലാസ്റ്റ് മൈൽ ഡെലിവറി സെക്ടറിൽ (B2B, B2C മോഡലുകൾ) ഒരു കൊമേർഷ്യൽ വാഹനമായിരിക്കാനാണ് സാധ്യത. മിക്ക ലാസ്റ്റ് മൈൽ ഡെലിവറി ആപ്ലിക്കേഷനുകൾക്കും ഫ്രണ്ട് സ്റ്റെപ്പ് ത്രൂ പാസേജും റിയർ നീക്കം ചെയ്യാവുന്ന സീറ്റുകളും മതിയായ ഫീച്ചറുകളാണ്. പേറ്റന്റ് ചിത്രം പെഡലുകളുടെ സാന്നിധ്യവും സൂചിപ്പിക്കുന്നു, ബാറ്ററി ചാർജ് തീരുമ്പോൾ ഇവ ഉപയോഗപ്രദമാകും.

പുതിയ ഇ-ലൂണയിൽ ഒരു ഇലക്ട്രിക് പവർട്രെയിൻ നിർമ്മാതാക്കൾ അവതരിപ്പിക്കും. കൈനറ്റിക്, വാഹനത്തിന്റെ ബാറ്ററി, മോട്ടോർ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സിംഗിൾ ചാർജിൽ നിന്ന് 50 മുതൽ 100 കിലോമീറ്റർ വരെ റേഞ്ചുള്ള ഒരു ചെറിയ ബാറ്ററി പായ്ക്കാവും ഇതിൽ വരാൻ സാധ്യതയുള്ളൂ എന്നാണ് ഞങ്ങളും കരുതുന്നത്.

നീക്കം ചെയ്യാവുന്ന ബാറ്ററി ഫീച്ചർ ചെയ്യുന്ന ഹോണ്ട ബെൻലി e -ൽ നിന്ന് വ്യത്യസ്തമായി ഇത് ഒരു ഫിക്സഡ് ബാറ്ററിയായിരിക്കാം പീച്ചർ ചെയ്യുന്നത്. ഹോണ്ട മോഡലും രാജ്യത്തെ സമാനമായ വിപണിയെ ലക്ഷ്യമിടുന്ന ഒരു മോഡലാണ്. ഫീച്ചറുകളുടെ കാര്യത്തിൽ, വളരെ മിനിമലിസ്റ്റിക് സമീപനമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

ഉദാഹരണത്തിന്, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ (LCD), ഹാലജൻ ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളും, ഫ്രണ്ട് ക്രാഷ് ഗാർഡ്, പിന്നിൽ ഒരു ഗ്രാബ് റെയിൽ, ഇരു വശത്തും ഡ്രം ബ്രേക്കുകൾ തുടങ്ങിയവ. ഏകദേശം 50,000 രൂപയോളമായിരിക്കാം ഇലക്ട്രിക് മോപ്പഡിന്റെ എക്സ്-ഷോറൂം വില.

More from DriveSpark

Article Published On: Saturday, June 3, 2023, 8:30 [IST]
English summary
Kinetic e luna patent images reveals design and features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X