കൈനറ്റിക് സുലുവിന് മുന്നില്‍ സുല്ലിടുമോ ഓലയും ഏഥറും? മാറ്റുരച്ച് നോക്കാം...

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് വൈദ്യുത വാഹനങ്ങളാണ്. പല ഐതിഹാസിക ബ്രാന്‍ഡുകളും പുതുജീവന്‍ നേടുമ്പോള്‍ ഇലക്ട്രിക് കുപ്പായമണിയുന്നത് പതിവാണ്. അക്കൂട്ടത്തിലെ എറ്റവും പുതിയ എന്‍ട്രിയാണ് കൈനറ്റിക്. കൈനറ്റിക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത പരന്നത് മുതല്‍ ഇലക്ട്രിക് ലൂണക്കായി കാത്തിരിപ്പായിരുന്നു വാഹനപ്രേമികള്‍.

എന്നാല്‍ സര്‍പ്രൈസായിക്കൊണ്ട് ഏഥര്‍ 450S, ഓല S1 X എന്നിവയടക്കമുള്ള എന്‍ട്രി ലെവല്‍ ഇ-സ്‌കൂട്ടറുകളെ നേരിടുന്നതിനായ പുത്തന്‍ പോരാളിയെയാണ് കൈനറ്റിക് കൊണ്ടുവന്നിരിക്കുന്നത്. 'സുലു' എന്നാണ് ഇ-സ്‌കൂട്ടറിന് കൈനറ്റിക് ഗ്രീന്‍ പേര് നല്‍കിയിരിക്കുന്നത്. കൈനറ്റിക് സുലുവിന്റെ വരവവോടടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അങ്കംവെട്ടാന്‍ ഒരു മോഡല്‍ കൂടി ആയി. അതിനാല്‍ കൈനറ്റിക് സുലു, ഏഥര്‍ 450S, ഓല S1X എന്നീ മോഡലുകളെ തമ്മില്‍ താരതമ്യം ചെയ്ത് നോക്കിയാലോ?.

kinetic green zulu vs ola s1 x vs ather 450s

ഇലക്ട്രിക് പവര്‍ട്രെയിന്‍: 2.1 കിലോവാട്ട് പവര്‍ ഔട്ട്പുട്ട് നല്‍കുന്ന ഇലക്ട്രിക് പവര്‍ട്രെയിനാണ് കൈനറ്റിക് സുലുവില്‍ സജ്ജീകരിച്ചിരിക്കുന്നത്. 5.4 kW പവറും 22 Nm ടോര്‍ക്കും പുറത്തെടുക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഏഥര്‍ 350S-ന്റെ ശക്തി. അതേസമയം 4.5 kW പവറുള്ള മോട്ടേറാണ് ഓല S1 X-ല്‍ വരുന്നത്.

ഏഥര്‍, ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ പായാം. അതേസമയം കൈനറ്റിക് സുലുവിന്റെ ടോപ് സ്പീഡ് 60 kmph ആണ്. ഏഥറിന് 3.9 സെക്കന്‍ഡും ഓലക്ക് 3.3 സെക്കന്‍ഡും മതി പൂജ്യത്തില്‍ നിന്ന് 40 kmph വേഗത കൈവരിക്കാന്‍. കൈനറ്റിക് സുലുവിന്റെ ആക്‌സിലറേഷനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

kinetic green zulu ev

ബാറ്ററിയും റേഞ്ചും: 2.27 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് കൈനറ്റിക് സുലു പവറെടുക്കുന്നത്. ഒറ്റ ചാര്‍ജില്‍ 104 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാളപ്പെടുന്നു. 115 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 2.9 kWh ബാറ്ററിയാണ് ഏഥര്‍ 450s ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. 2 kWh, 3 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളിലാണ് ഓല S1 X വാഗ്ദാനം ചെയ്യുന്നത്.

ചെറിയ ബാറ്ററി 91 കിലോമീറ്ററും വലിയ ബാറ്ററി 151 കിലോമീറ്ററും റേഞ്ച് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. 15-amp സോക്കറ്റില്‍ പ്ലഗ് ചെയ്യാനാവുന്ന സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് കൈനറ്റിക് സുലു വെറും അരമണിക്കൂറിനുള്ളില്‍ ബാറ്ററിക്ക് 80 ശതമാനം വരെ റീചാര്‍ജ് ചെയ്യാന്‍ കഴിയും.

ather 450s

ഏഥര്‍ 450S ഫുള്‍ചാര്‍ജ് ചെയ്യാന്‍ 8 മണിക്കൂര്‍ 36 മിനിറ്റ് വേണം. അതേസമയം 7.5 മണിക്കൂര്‍ കൊണ്ട് ഓല സ്‌കൂട്ടര്‍ 0-100 ശതമാനം ചാര്‍ജ് ചെയ്യാം. ഏഥര്‍ 450S ഇ-സ്‌കൂട്ടറില്‍ സ്മാര്‍ട്ഇക്കോ, ഇക്കോ, റൈഡ്, സ്‌പോര്‍ട് എന്നിങ്ങനെ നാല് മോഡുകള്‍ വരുന്നുണ്ട്. അതേസമയം ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് എന്നീ മോഡുകളാണ് ഓല ഇവിക്ക് ലഭിക്കുന്നത്.

വില: പലരും ഒരു വണ്ടി വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന സംഗതി വിലയായിരിക്കും. പുതിയ കൈനറ്റിക് ഗ്രീന്‍ സുലുവിന് 94,990 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. 89,999 രൂപ മുതലാണ് നിലവില്‍ ഓല S1 X ശ്രേണി ആരംഭിക്കുന്നത്. സബ്സിഡികള്‍ക്ക് ശേഷം 1.3 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഏഥര്‍ 450S ആണ് നമ്മള്‍ താരതമ്യം ചെയ്ത ഉല്‍പ്പന്നങ്ങളിലെ ഏറ്റവും വില കൂടിയ മോഡല്‍.

ola s1 x

ഫ്‌ലാഷ് ഡിസ്‌കൗണ്ടിന്റെ ഭാഗമായി ഓല S1 X പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 20,000 വെട്ടിക്കുറച്ചത്. ഈ ഓഫര്‍ പക്ഷേ ഡിസംബര്‍ 31 വരെ മാത്രമാണ് സാധുതയുള്ളത്. അത് കഴിഞ്ഞാല്‍ ഓല എന്‍ട്രി ലെവല്‍ സ്‌കൂട്ടറിന്റെ വില കൂടും. അതേസമയം S1 X ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടേയുള്ളൂ. അവയുടെ വിതരണം കമ്പനി ഇനിയും ആരംഭിച്ചിട്ടില്ല.

അതേസമയം S1X ശ്രേണിയിലെ മുന്‍നര മോഡലായ S1 X പ്ലസിന്റെ ഡെലിവറി കഴിഞ്ഞ ദിവസം രാജ്യത്തൊട്ടാകെ ആരംഭിച്ചിരുന്നു. നിങ്ങള്‍ ഒരു എന്‍ട്രി ലെവല്‍ ഇവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ മുകളില്‍ പറഞ്ഞ മൂന്നെണ്ണത്തില്‍ ഏത് തെരഞ്ഞെടുക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Monday, December 11, 2023, 17:31 [IST]
English summary
Kinetic green zulu vs ather 450s vs ola s1 x powertrain range price comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X