കുതിരപ്പുറത്തിരുന്ന് കാൽ എത്താത്തതിന് പരിഹാരം; 250 ADV-ക്ക് പുതിയ ലോ-സീറ്റ് 'V' വേരിയന്റ് അവതരിപ്പിച്ച് കെടിഎം

വല്യേട്ടനായ 390 അഡ്വഞ്ചറിന്റെ ചുവടുപിടിച്ച്, കെടിഎം 250 അഡ്വഞ്ചറിന് സീറ്റ് ഹൈറ്റ് കുറഞ്ഞ 'V' വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ്. വലിയ ADV -യെ പോലെ, 250 അഡ്വഞ്ചർ V വേരിയന്റ് സ്റ്റാൻഡേർഡ് മോഡലിന്റെ അതേ 2.47 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്യ്ക്കാണ് വരുന്നത്.

250 അഡ്വഞ്ചർ നിലവിൽ ഓസ്ട്രിയൻ ബ്രാൻഡിന്റെ ഇന്ത്യൻ മോഡൽ നിരയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ (ADV) മോഡൽ ആണ്, എന്നാൽ 855 mm സീറ്റ് ഹൈറ്റ് ഉള്ളതിനാൽ, ഉയരം കുറഞ്ഞ ആളുകൾക്ക് ഇത് ഹാൻഡിൽ ചെയ്യുന്നത് എളുപ്പമല്ല. അതിനാൽ ഈ പുതിയ ലോ-സീറ്റ് 250 ADV 'V' വേരിയൻറ് അല്പം താഴ്ന്ന 834 mm സീറ്റ് ഹൈറ്റിനാൽ കൂടുതൽ മികച്ച ഹാൻഡ്‌ലിംഗ് നൽകുന്നു.

50 ADV-ക്ക് പുതിയ ലോ-സീറ്റ് V വേരിയന്റ് അവതരിപ്പിച്ച് KTM

വലിയ 390 അഡ്വഞ്ചർ പോലെ, മറ്റെല്ലാ ഘടകങ്ങളും ഇരു വേരിയന്റുകളിലും അതേപടി മാറ്റമില്ലാതെ നിലനിൽക്കും. 9,000 rpm -ൽ 30 bhp കരുത്തും 7,500 rpm -ൽ 24 Nm torque ഉം പുറപ്പെടുവിക്കുന്ന അതേ ലിക്വിഡ് കൂൾഡ്, 249 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 250 ADV 'V' -യുടെ ഹൃദയം.

ലാർജ് മോഡൽ 390 അഡ്വഞ്ചറിനെ പോലെ, 250 അഡ്വഞ്ചറിനും ഓഫ്-റോഡിൽ മികച്ച കൺട്രോളിനായി പിന്നിൽ ABS ഡിയാക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. മറ്റ് അനുബന്ധ വാർത്തകളിൽ ഇന്ത്യയിൽ കെടിഎമ്മിന്റെ ലൈനപ്പ് ടെക്നോളജിയുടെ കാര്യത്തിൽ പല അപ്പ്ഡേറ്റുകൾക്കും വിധേയമാവുകയാണ്, 200 ഡ്യൂക്കിന് ഇപ്പോൾ വലിയ 250, 390 ഡ്യൂക്കുകളിൽ മാത്രം ലഭ്യമായിരുന്ന എൽഇഡി ഹെഡ്‌ലൈറ്റ് ലഭിക്കാൻ തയ്യാറായിക്കഴിഞ്ഞു.

എൽഇഡി ഹെഡ്‌ലൈറ്റ് ഫിറ്റ് ചെയ്ത ഈ പുതിയ പതിപ്പിന് 1.97 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 2012 -ൽ കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ കെടിഎമ്മിന്റെ ആദ്യത്തെ മോട്ടോർസൈക്കിളായിരുന്നു 200 ഡ്യൂക്ക്, മോട്ടോർസൈക്കിളിന്റെ ഏറ്റവും വലിയ അപ്‌ഡേറ്റ് 2020 -ൽ അതിന്റെ വലിയ സഹോദരങ്ങളിൽ നിന്നും നിലവിലെ സൂപ്പർ ഡ്യൂക്ക് ഇൻസ്പയർഡ് സ്റ്റൈലിംഗിന്റെ രൂപത്തിൽ ലഭിച്ചു.

എൽഇഡി ഹെഡ്‌ലൈറ്റിന്റെ അഡീഷനൊപ്പം ഇത് വലിയ കപ്പാസിറ്റിയുള്ള ഡ്യൂക്ക് മോഡലുകളോട് സാമ്യമുള്ളതായി മാറിയിരിക്കുകയാണ്. എൽഇഡി യൂണിറ്റ് 250, 390 ഡ്യൂക്കുകളിൽ കാണുന്ന യൂണിറ്റുളെ പോലെയായിരിക്കും, ഇത് നിലവിൽ 200 -ൽ ഉപയോഗിക്കുന്ന ഹാലജെൻ യൂണിറ്റിനെ അപേക്ഷിച്ച് ബ്രൈറ്റ്നെസിലും ലൈറ്റ് സ്പ്രെഡ് ചെയ്യുന്നതിലും മികവുറ്റതാണ്.

50 ADV-ക്ക് പുതിയ ലോ-സീറ്റ് V വേരിയന്റ് അവതരിപ്പിച്ച് KTM

പല യൂറോപ്യൻ വിപണികളിലും, ചെറിയ 125 ഡ്യൂക്കിന് പോലും LED ഹെഡ്‌ലൈറ്റും TFT ഡിസ്‌പ്ലേയും ലഭിക്കുന്നു. എന്നാൽ ഇന്ത്യൻ വിപണി കൂടുതൽ പ്രൈസ് കോൺഷ്യസാണ്. 200 ഡ്യൂക്ക് ഇതിനകം തന്നെ ഒരു 200 സിസി മോട്ടോർസൈക്കിൾ എന്ന നലയിൽ അല്പം ചെലവേറിയതാണ്, ഏകദേശം 2.0 ലക്ഷം രൂപയോളമാണ് ഇതിന്റെ എക്സ്-ഷോറൂം വില.

അതിനാൽ 200 ഡ്യൂക്ക് നിലവിൽ ഉപയോഗിക്കുന്ന എൽസിഡി ഡിസ്പ്ലേയുമായി തന്നെ തുടരും. 250 ഡ്യൂക്കിലും വരുന്നത് ഇതേ സ്പെസിഫിക്കേഷനാണ്, 250 പതിപ്പിന് എൽഇഡി ഹെഡ്‌ലൈറ്റും ലഭിക്കുന്നു, എന്നാൽ എൽസിഡി ഡിസ്‌പ്ലേയാണ് വരുന്നത്. ഇന്ത്യയിൽ TFT സ്ക്രീൻ 390 -ൽ മാത്രമേ ലഭിക്കുന്നുള്ളൂ.

ബ്രൈറ്റ്നെസ് കൂടിയ ഹെഡ്‌ലൈറ്റ് ആവശ്യമില്ലാത്തവർക്ക്, ഈ അപ്പ്ഡേറ്റിനുള്ള വില നൽകേണ്ടി വരില്ല. കെടിഎം നിലവിലെ 200 ഡ്യൂക്കിനെ ഇത്തരം ഉപഭോക്താക്കൾക്കായി ഹാലജൻ ഹെഡ്‌ലൈറ്റിനൊപ്പം വിൽപ്പനയിൽ സൂക്ഷിക്കും. ഹാലർൻ പതിപ്പിന്റെ എക്‌സ്-ഷോറൂം വിലകൾ 1.93 ലക്ഷം രൂപയിൽ മാറ്റമില്ലാതെ തുടരും, ഇത് എൽഇഡി വേരിയന്റിനേക്കാൾ 4,000 രൂപ ചെലവ് കുഞ്ഞതാണ്.

More from DriveSpark

Article Published On: Thursday, June 1, 2023, 8:30 [IST]
English summary
Ktm 250 adventure low seat model v variant revealed price and details
കൂടുതല്‍... #കെടിഎം #ktm #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X