KTM 390 Adventure മുതലാളിയാകാം വില പേടിക്കാതെ; ജനപ്രിയന്റെ വില കുറഞ്ഞ വേരിയന്റ് വിപണിയില്‍

ഓസ്ട്രിയന്‍ ടൂവീലര്‍ നിര്‍മാതാക്കളായ കെടിഎമ്മിന്റെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് കെടിഎം 390 അഡ്വഞ്ചര്‍. കെടിഎം ഫാന്‍സിന് സന്തോഷ വാര്‍ത്തയായി 390 അഡ്വഞ്ചറിന്റെ ഒരു പുതിയ വില കുറഞ്ഞ വേരിയന്റ് വിപണിയില്‍ എത്തി. 2.8 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) ആമുഖ വിലയിലാണ് ഇത് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഈ വില ഭാവിയില്‍ മാറിയേക്കാം. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 3.38 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 58,000 രൂപ കുറവില്‍ ലഭിക്കുന്നതിനാല്‍ ഇത് നിരവധി പേരെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. ഓറഞ്ച്, ഡാര്‍ക്ക് ഗാല്‍വാനോ എന്നീ നിറങ്ങളിലാണ് ഈ ബൈക്ക് സ്വന്തമാക്കാന്‍ സാധിക്കുക. ഇതിന്റെ സ്പോക്ക് വീല്‍ എഡിഷനും ലോ സീറ്റ്-ഹെയ്റ്റ് എഡിഷനുകളും വൈകാതെ തന്നെ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ട്.

ktm 390 adventure x front profile

കെടിഎം 390 അഡ്വഞ്ചര്‍ X എന്ന് വിളിക്കപ്പെടുന്ന ഇത് വിലയുടെ കാര്യത്തിലായാലും ഉപകരണങ്ങളുടെ കാര്യത്തിലായാലും സ്റ്റാന്‍ഡേര്‍ഡ് മോഡലിന് താഴെയാണ്. വില കുറയുമ്പോള്‍ അഡ്വഞ്ചര്‍ ബൈക്കിന് ചില സംഗതികള്‍ നഷ്ടമാകുന്നുമുണ്ട്. ഇവിടെ വിലനിര്‍ണയം തന്നെയാണ് ഏറ്റവും രസകരമായ കാര്യം. കെടിഎം 390 അഡ്വഞ്ചര്‍ X-ന്റെ വില ഇപ്പോള്‍ 2.8 ലക്ഷം (എക്‌സ്‌ഷോറൂം) രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 58,000 കുറയുമ്പോള്‍ കെടിഎം 250 അഡ്വഞ്ചറിനേക്കാള്‍ 36,000 രൂപയാണ് കൂടുതല്‍ മുടക്കേണ്ടത്.

കെടിഎം 250 അഡ്വഞ്ചറിന് നിലവില്‍ 2.44 ലക്ഷം രൂപയാണ് വില. ഇനി ഈ വിലകള്‍ മനസ്സില്‍ വെച്ച് അഡ്വഞ്ചര്‍ ബൈക്ക് പ്രേമിക്ക് തീരുമാനിക്കാം ഞാന്‍ ഏതിനൊപ്പം പോകണമെന്ന്. വില കുറക്കാനായി സുപ്രധാന പാര്‍ട്‌സുകളില്‍ കെടിഎം കൈവെച്ചില്ല എന്നതിനാല്‍ ആശ്വാസമുണ്ട്. 373.27 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് കെടിഎം 390 അഡ്വഞ്ചര്‍ X-നും കരുത്ത് പകരുന്നത്.

ktm 390 adventure x

ഇത് 9000 rpm-ല്‍ 42.9 bhp പവറും 7000 rpm-ല്‍ 37 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. കുറഞ്ഞ വില നല്‍കുന്നതിനായി ഉപകരണപ്പട്ടികയിലാണ് വെട്ടിനിരത്തലുകള്‍ അരങ്ങേറിയത്. കെടിഎം 390 അഡ്വഞ്ചര്‍ X മോട്ടോര്‍സൈക്കിളില്‍ ഒരുപറ്റം ഇലക്ട്രോണിക് എയ്ഡുകള്‍ അപ്രത്യക്ഷമാകും. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, കോര്‍ണറിംഗ് എബിഎസ്, ക്വിക്ക് ഷിഫ്റ്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് (സ്വിച്ചബിള്‍ റിയര്‍) പുതിയ മോഡലിനൊപ്പം നിലനിര്‍ത്തിയത് ആശ്വാസമായി. ഓള്‍ എല്‍ഇഡി ലൈറ്റിംഗ്, യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, റൈഡ്-ബൈ-വയര്‍, സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച്, ട്യൂബ്ലെസ് ടയറുകള്‍, 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയെല്ലാം സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമാണ്. എന്നാല്‍ കെടിഎം 390 അഡ്വഞ്ചറിലെ പോലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള TFT ഡിസ്പ്ലേ കെടിഎം 390 അഡ്വഞ്ചര്‍ X-ന് ലഭിച്ചേക്കില്ല.

ഇതിന് പകരം കെടിഎം 250 അഡ്വഞ്ചറില്‍ നിന്നുള്ള ഡിസ്‌പ്ലേ യൂണിറ്റാണ് സജ്ജീകരിക്കുക. മോഡല്‍ നിര വിപുലീകരിക്കുന്നതോടെ കെടിഎം 390 അഡ്വഞ്ചര്‍ X ബ്രാന്‍ഡിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചേക്കും. കാരണം കെടിഎമ്മിന്റെ 390 ലൈനപ്പില്‍ പൈസ വസൂലാകുന്ന മോഡല്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം.

കുറഞ്ഞ വിലക്കൊപ്പം അത് വാഗ്ദാനം ചെയ്യുന്ന പട്ടിക കൂടി പരിഗണിക്കുമ്പോള്‍ ആണ് ഇത് പൈസക്കൊത്ത മൂല്യം നല്‍കുന്ന അഡ്വഞ്ചര്‍ ബൈക്ക് ആകുന്നത്. നിലവില്‍ 373 സിസി എഞ്ചിനുള്ള ഏറ്റവും വില കുറഞ്ഞ കെടിഎം ഓഫറാണിത്. 3.67 ലക്ഷം രൂപ വിലയില്‍ വരുന്ന സോണ്ടസ് 350T, 3.2 ലക്ഷം രൂപക്ക് സ്വന്തമാക്കാവുന്ന ബിഎംഡബ്ല്യു G 310 GS എന്നിവയാണ് കെടിഎം 390 അഡ്വഞ്ചറിന് വെല്ലുവിളിയാകുക.

ktm 390 adventure x running

ഇവയേക്കാള്‍ കുറഞ്ഞ വിലയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനും യെസ്ഡി അഡ്വഞ്ചറും കിട്ടും. ഈ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും കെടിഎം 390 അഡ്വഞ്ചര്‍ X-നേക്കാള്‍ വില കുറവാണെങ്കിലും പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ പിന്നില്‍ പോകും. അഡ്വഞ്ചര്‍ ബൈക്ക് തേടുന്നവരെ കെടിഎം 390 അഡ്വഞ്ചറിന്റെ പുതിയ ലോവര്‍-സ്‌പെക് വേരിയന്റ് പ്രലോഭിപ്പിച്ചേക്കാം.

More from DriveSpark

Article Published On: Saturday, April 15, 2023, 11:45 [IST]
English summary
Ktm 390 adventure x launched 58000 less than standard model price specs feature details
കൂടുതല്‍... #കെടിഎം #ktm #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X