കെടിഎം 390 അഡ്വഞ്ചർ സ്പോക്ക് വീൽ പൊളിയാണ്; കാത്തിരുന്ന കിടിലൻ ഫീച്ചറുമുണ്ട്
കെടിഎം എന്നാൽ ലോകത്ത് തന്നെ ഒരുപാട് ആരാധകരുളള ഒരു മോട്ടോർ സൈക്കിൾ ബ്രാൻഡാണ്. പക്ഷേ കേരളത്തിൽ കെടിഎം എന്നാൽ മാതാപിതാക്കൾക്ക് എപ്പോഴും ഒരു പേടിസ്വപ്നമാണ്. 18 വയസ് കഴിയുന്ന ഏതൊരു ചെറുപ്പക്കാരൻ്റേയും സ്വപ്നവും ആഗ്രഹവുമാണ് ഒരു കെടിഎം ബൈക്ക് സ്വന്തമാക്കുക എന്നത്. പെർഫോമൻസിലും ഹാൻഡിലിങ്ങിലും മികച്ച മോട്ടോർ സൈക്കിൾ തന്നെയാണ് കെടിഎം.
390 അഡ്വഞ്ചർ സ്പോക്ക് വീലിൻ്റേയും അത് പോലെ തന്നെ 390 അഡ്വഞ്ചറിൻ്റെ ബേസ് വേരിയൻ്റായ അഡ്വഞ്ചർ X എന്നീ രണ്ട് മോഡലുകൾ ഓടിച്ചു നോക്കാൻ സാധിച്ചു. ഒരുപാട് സ്റ്റേജുകളിലൂടെയാണ് ബൈക്ക് ഓടിച്ചത്. ജംപിങ്ങ്, വാട്ടർ ക്രോസിങ്ങ്, ട്രെയിലർ, സ്ലൈഡിങ്ങ് അങ്ങനെ വിരവധി സ്റ്റേജുകളിലൂടെ പോയി വാഹനത്തിൻ്റെ ഓഫ്റോഡ് കഴിവ് തെളിയിച്ചു.വളരെ വലിയ ഒരു അനുഭവം തന്നെയായിരുന്നു രണ്ട് ദിവസം കൊണ്ട് നേടിയത്.

ആദ്യം ദിവസം 390 അഡ്വഞ്ചർ സ്പോക്ക് വീൽ എന്ന മോഡലാണ് ലഭിച്ചത്. അതിൻ്റെ കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ട് ഓഫ്റോഡ് വിശേഷങ്ങളിലേക്ക് വരാം. 390 അഡ്വഞ്ചർ സെഗ്മെൻ്റിലെ ടോപ് സ്പെക് മോഡലാണ് 390 അഡ്വഞ്ചർ SW. 3.60 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.എഞ്ചിൻ, ഷാസി,വീൽ സൈസ് എന്നിവ മറ്റ് മോഡലുമായി വ്യത്യാസമൊന്നും വന്നിട്ടില്ല. 44 PS പവറും 37 NM പീക് ടോർക്കുമാണ് എഞ്ചിൻ പുറപ്പെടുവിക്കുന്നത്.മറ്റ് മോഡലുകളുമായി സ്പോക്ക് വീൽ മോഡലിന് കുറച്ച് മാറ്റങ്ങളുണ്ട്.
എടുത്ത് പറയേണ്ട പ്രധാന മാറ്റമാണ് സസ്പെൻഷൻ. അഡ്ജസ്റ്റബിൾ സസ്പെൻഷൻ എന്ന പ്രത്യേകതയാണ് ടോപ് സ്പെക്ക് മോഡലിലുളളത്. കെടിഎമ്മിൻ്റെ എല്ലാ ആരാധകരും ഒരുപാട് നാളായി കാത്തിരുന്ന ഒരു ഫീച്ചറാണ് അഡ്ജസ്റ്റബിൾ സസ്പെൻഷൻ. മറ്റ് മോഡലുകളുമായി നോക്കുകയാണെങ്കിൽ ബേസ് വേരിയൻ്റിൽ മാത്രമാണ് മുന്നിൽ ബിഗ് പിസ്റ്റൺ ഫോർക്ക് വരുന്നത്. ബാക്കി മോഡലിൽ ഓപ്പൺ കാട്രിഡ്ജാണ് വരുന്നത്. പക്ഷേ ടോപ് സ്പെക്ക് മോഡലായ 390 അഡ്വഞ്ചർ സ്പോക്ക് വീലിൽ മാത്രമേ അഡ്ജസ്റ്റബിൾ സസ്പെൻഷൻ വരുന്നുളളു.

മിക്ക ഫീച്ചറുകളും സ്റ്റാൻഡേർഡ് വേരിയന്റിന് സമാനമാണെങ്കിലും, 390 അഡ്വഞ്ചർ SW വേരിയന്റിന് പ്രത്യേക വയർ-സ്പോക്ക് വീലുകളാണ് വരുന്നത്. റെട്രോ & കണ്ടെംപററി സ്റ്റൈലുകളുടെ മിക്ച്ചറും ബൈക്കിന് കൂടുതൽ ഡൈനാമിക്ക് രൂപവും ഭാവവും ആഗ്രഹിക്കുന്ന വ്യക്തികളെ ഇത് ആകർഷിക്കും. WP APEX സസ്‌പെൻഷൻ ഹാർഡ്‌വെയർ കംപ്രഷൻ, റീബൗണ്ട്, പ്രീലോഡ് എന്നിവയ്ക്കായി ഒരു ഫുള്ളി അഡ്ജസ്റ്റബിൾ യൂണിറ്റാണ്. കംപ്രഷനും റീബൗണ്ടിനുമായി ഫ്രണ്ട് USD ഫോർക്കുകളിൽ ഡാംപിംഗ് 30 ക്ലിക്കുകൾ വീതമാണ്.
ഓഫ്-റോഡ് ട്രാക്കുകളിലുടനീളം സ്‌പോക്ക് വീലുകൾക്കാണ് കൂടുതൽ മികവ് പുലർത്താൻ കഴിയുന്നത്. കൂടാതെ അലോയി വീലുകളെ അപേക്ഷിച്ച് സ്‌പോക്ക് വീലുകൾ റിപ്പെയർ ചെയ്യാനും എളുപ്പമാണ്. കെടിഎം 390 അഡ്വഞ്ചർ SW വേരിയന്റിന് ബ്ലാക്ക് അനോഡൈസ്ഡ് അലുമിനിയം റിമ്മുകളാണ് വരുന്നത്, അതോടൊപ്പം കട്ടിയുള്ള വയർ സ്‌പോക്കുകൾ വരുന്നു. മുൻവശത്ത് 19 ഇഞ്ചും പിൻവശത്ത് 17 ഇഞ്ചും റിമ്മുകളാണ് വരുന്നത്.
ആറ് സ്പീഡ് ഗിയർബോക്സും സ്ലീപ്പർ ക്ലച്ചുമാണ് മോഡലിന് വരുന്നത്. ട്രാക്ഷൻ കൺട്രോൾ, റൈഡിംഗ് മോഡുകൾ, റൈഡ്-ബൈ-വയർ ടെക്, ക്വിക്ക്ഷിഫ്റ്റർ+ എന്നിവയാണ് 390 അഡ്വഞ്ചറിന്റെ മറ്റ് പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ. ബൈക്കിന് 5.0 ഇഞ്ച് TFT സ്‌ക്രീനുമുണ്ട്, അത് പല ഇൻഫൊർമേഷനുകളും പ്രദർശിപ്പിക്കുന്നു.ഒരിക്കൾ കൂടെ പറയാനുളളത് ഇലക്ട്രിക് ഫംഗ്ഷനുകൾ എല്ലാം 2022 മോഡലിന് സമാനമാണ്.


Click it and Unblock the Notifications








