ഇവി അങ്കത്തട്ടിലേക്ക് കെടിഎമ്മും; ഇലക്ട്രിക് സ്‌കൂട്ടര്‍ ആദ്യമായി ക്യാമറക്കണ്ണിൽ

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ മത്സരം അനുദിനം കടുത്ത് കൊണ്ടിരിക്കുകയാണ്. പുതിയ പോരാളികള്‍ ഓരോ ദിവസവും കളത്തിലിറങ്ങുന്നു. ഇന്ത്യന്‍ വാഹന ഭീമന്‍മാരായ ബജാജ് ഓട്ടോയുമായി ചേര്‍ന്ന് ഓസ്ട്രിയന്‍ വമ്പന്‍മാരായ കെടിഎം ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ തുടങ്ങിയെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് നാളേറെയായി.

ഇപ്പോള്‍ കെടിഎമ്മിന്റെ ഇലക്ട്രിക് സ്‌കൂട്ടറുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. വര്‍ത്തമാനത്തിനും ഭാവിക്കും ഇണങ്ങുന്ന തരത്തിലുള്ള വാഹനങ്ങള്‍ക്ക് പിന്നിലാണ് കെടിഎം ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. നേരത്തെ പലതവണ ടീം ഒാറഞ്ച് തങ്ങളുടെ ഇവി പദ്ധതികളെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാദ്യമായി കെടിഎം ഇലക്ട്രിക് സ്‌കൂട്ടര്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുകയാണ്.

ktm electric scooter spy pics

ഇമോഷന്‍ കണ്‍സെപ്റ്റിനോട് സാമ്യമുള്ള ഒരു സ്പോര്‍ട്ടി, മസ്‌കുലാര്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് സ്‌പൈ ചിത്രങ്ങളില്‍ ദൃശ്യമാകുന്നത്. യൂറോപ്പില്‍ കണ്ടെത്തിയ സ്‌കൂട്ടറിന് മാക്സി സ്‌കൂട്ടര്‍ ഡിസൈനാണുള്ളത്. സ്പൈ ചിത്രങ്ങളില്‍ നിന്ന് സ്‌കൂട്ടറിന്റെ ബോഡി പാനലുകള്‍ 3D പ്രിന്റഡ് പാര്‍ട്‌സുകളാണെന്ന് തോന്നുന്നത്. എന്നിരുന്നാലും, ഈ സ്‌കൂട്ടര്‍ കെടിഎം ആയി ബ്രാന്‍ഡ് ചെയ്യപ്പെടുമോ അതോ ഓസ്ട്രിയന്‍ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്വീഡിഷ് കമ്പനിയായ ഹസ്‌ക്വര്‍ണയുടെ ബാഡ്ജ് വഹിക്കുമോ എന്ന കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ട്.

2021-ല്‍ ഹസ്‌ക്വര്‍ണ വെക്ടര്‍ എന്ന പേരില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. ഏതായാലും ബജാജിന്റെ പുതിയ അകുര്‍ദി പ്ലാന്റില്‍ ആയിരിക്കും ഇത് നിര്‍മിക്കുക. ഹസ്‌കവര്‍ണ വെക്ടര്‍ കണ്‍സെപ്റ്റില്‍ നിന്നുള്ള സൂചനകള്‍ ഒന്നും കാണാത്തതിനാല്‍ തന്നെ ഇത് സ്വീഡിഷ് കമ്പനിയുടെ ഉല്‍പ്പന്നമല്ലെന്ന് പറയാന്‍ പറ്റും. ഹസ്‌ക്വര്‍ണയ്ക്കായി ബജാജ് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ചെടുക്കുകയാണെങ്കില്‍ വെക്ടറുമായി എന്തെങ്കിലും സാമ്യമുണ്ടാകുമെന്നുറപ്പാണ്.

ktm electric scooter spy pics

എന്നാല്‍ ഇവിടെ ടെസ്റ്റ് എഞ്ചിനീയര്‍ കെടിഎമ്മിന്റെ റൈഡിംഗ് ഗിയറാണ് ധരിച്ചിരിക്കുന്നത്. ഈ ടെസ്റ്റ് മ്യൂളിന് ലംബമായി ക്രമീകരിച്ചിരിക്കുന്ന ഡ്യുവല്‍ പ്രൊജക്ടര്‍ സജ്ജീകരണമുണ്ട്. കെടിഎം അതിന്റെ റാലി മോട്ടോര്‍സൈക്കിളുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഒരു ഡിസൈനാണിത്. വൈഡ് ബോഡി പാനലുകള്‍ ഒഴികെ ഈ ടെസ്റ്റ് മ്യൂള്‍ ഇമോഷന്‍ കണ്‍സെപ്റ്റിനെ അനുസ്മരിപ്പിക്കുന്നതാണ്. വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പായ്ക്ക് ഫേ്‌ലാര്‍ബോര്‍ഡിന് കീഴിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുന്‍വശത്ത് ഒരു വിന്‍ഡ്സ്‌ക്രീന്‍ കാണാം. അതിനു പിന്നില്‍ 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റേഷന്‍ സിസ്റ്റം, മസ്‌കുലാര്‍ ഫ്രണ്ട് ഏപ്രണ്‍, സ്ലീക്ക് സൈഡ് ബോഡി പാനലുകള്‍, 14 ഇഞ്ച് അലോയ് വീലുകള്‍, സിംഗിള്‍ പീസ് സീറ്റ്, അലുമിനിയം സ്വിംഗാര്‍ം, ഗ്രാബ് റെയില്‍, എയര്‍-കൂളിംഗ് ജാക്കറ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇവിയുടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്.

ktm electric scooter spy pics

ഓള്‍ എല്‍ഇഡി ലൈറ്റിംഗ് ആയിരിക്കും ഇവിക്ക് വെളിച്ചം പകരുക. കെടിഎം ഇലക്ട്രിക് സ്‌കൂട്ടറില്‍ മുന്‍വശത്ത് RSU ടെലിസ്‌കോപിക് ഫോര്‍ക്കുകളും സിംഗിള്‍ സൈഡ് റിയര്‍ മോണോ-ഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കും. എബിഎസ് റിംഗുകള്‍ കാണപ്പെടുന്നതിനാല്‍ ഇവിയില്‍ കെടിഎം ഡ്യുവല്‍ ചാനല്‍ എബിഎസ് നല്‍കിയേക്കും.

പവര്‍ട്രെയിന്‍ വശങ്ങളിലേക്ക് നീങ്ങിയാല്‍ ഇതിന് ഒരു മിഡ് മൗണ്ടഡ് മോട്ടോര്‍ ആണ് ലഭിക്കാന്‍ സാധ്യത. ഇമോഷന്‍ പ്ലാറ്റ്‌ഫോം ഡിസൈന്‍ രേഖകള്‍ പ്രകാരം 4kW (5.36 bhp), 8kW (11 bhp) മോട്ടോറുകളാണുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആയിരിക്കും പരമാവധി വേഗത. ഒറ്റ ചാര്‍ജില്‍ ഏകദേശം 100 കിലോമീറ്റര്‍ റേഞ്ച് ലഭിച്ചേക്കാം. പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കെടിഎമ്മിന്റെയോ ഹസ്‌കവര്‍ണയുടെയോ ബാഡ്ജില്‍ വന്നാലും ഇവി ആരാധകര്‍ അതിനായി പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Source: Motorradonline

More from DriveSpark

Article Published On: Tuesday, June 13, 2023, 19:26 [IST]
English summary
Ktm electric scooter spotted testing all details inside
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X