127 കി.മീ റേഞ്ചും കിടു ലുക്കും; ഐതിഹാസിക ബ്രാന്‍ഡിന്റെ ഇലക്ട്രിക് സ്‌കൂട്ടർ കണ്ടാൽ നോക്കിപ്പോകും

വിഖ്യാത ഇറ്റാലിയന്‍ ടൂവീലര്‍ നിര്‍മാതാക്കളായ ലാംബ്രട്ട (Lambretta) ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ കുറച്ച് നാള്‍ മുമ്പ് നാം കേട്ടിരുന്നു. ബേര്‍ഡ് മൊബിലിറ്റിയുമായി (Bird Mobility ) സഹകരിച്ച് ബ്രാന്‍ഡ് ഇന്ത്യയില്‍ റീഎന്‍ട്രി നടത്തുമെന്നാണ് അറിയുന്നത്. കാലഘട്ടത്തിന് അനുസൃതമായി കമ്പനിയും ഇലക്ട്രിക് വാഹനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ഇറ്റലിയിലെ മിലാനില്‍ നടന്ന് കൊണ്ടിരിക്കുന്ന EICMA 2023 ഇവന്റില്‍ വെച്ച് ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ആദ്യത്തെ പ്രൊഡക്ഷന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. എലെട്ര ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് പഴയകാലത്തെ സ്‌കൂട്ടറുകളെ അനുസ്മരിപ്പിക്കുമെങ്കിലും പുതുതലമുറ ഡിസൈനില്‍ നിരവധി ആധുനിക ഘടകങ്ങളുമായിട്ടാണ് വരുന്നത്.

lambretta elettra

ഒരു നിയോ-റെട്രോ ഡിസൈന്‍ ഉണ്ടെങ്കിലും ഇലക്ട്രിക് സ്‌കൂട്ടറിന്റെ പിന്‍ഭാഗത്തെ മെക്കാനിക്കല്‍ ആക്സസ് ചെയ്യാനായി പൂര്‍ണമായും ഉയര്‍ത്താവുന്ന ബോഡി വര്‍ക്ക് ആണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മിച്ച ലാംബ്രട്ട എലെട്ര കണ്‍സെപ്റ്റ് പഴയമയും പുതുമയും ഇഴചേരുന്ന ഡിസൈനിലാണ് വരുന്നത്. ഡിആര്‍എല്ലുകളോട് കൂടിയ ഹെക്‌സഗണല്‍ എല്‍ഇഡി ഹെഡ്ലാമ്പാണ് ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്.

ധാരാളം ലെഗ്റൂം വാഗ്ദാനം ചെയ്യുന്ന ഒരു ഫേ്‌ലാര്‍ബോര്‍ഡാണ് ഇതിന് ലഭിക്കുന്നത്. ഫ്‌ലോട്ടിംഗ് സിംഗിള്‍ സീറ്റും സ്‌കൂട്ടറിന് റെട്രോ ഫീല്‍ നല്‍കുന്നുണ്ട്. സ്‌കൂട്ടറിലെ ചാര്‍ജിംഗ് സോക്കറ്റ് സ്ലൈഡറോട് കൂടിയ പാനലിന്റെ വലതുവശത്താണ് സ്ഥാപിച്ചിരിക്കുന്നത്. രണ്ട് കോണിലും ഇന്‍ഡിക്കേറ്ററുകളുള്ള പോപ്പ് ഔട്ട് ഹാന്‍ഡില്‍ ബാറുകളും ശ്രദ്ധകവരും. കണ്‍സെപ്റ്റ് പതിപ്പിന് 12 ഇഞ്ച് വീലുകളാണ് നല്‍കിയിരിക്കുന്നത്.

lambretta elettra headlamp

മെക്കാനിക്കല്‍ സവിശേഷതകള്‍ പരിശോധിക്കുമ്പോള്‍ ട്രയല്‍ ലിങ്ക് ഫ്രണ്ട് സസ്പെന്‍ഷനും ലിങ്ക്ഡ് മോണോഷോക്കുമാണ എലെട്ര ഇലക്ട്രിക് സകൂട്ടറില്‍ സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 11 kW (14.7 bhp) പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോര്‍ ആണ് ഇവിയുടെ ശക്തി. മണിക്കൂറില്‍ 110 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. 4.6 kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇക്കോ മോഡില്‍ ഒറ്റ ചാര്‍ജില്‍ 127 കിലോമീറ്റര്‍ വരെ ഓടാന്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഇക്കോ, റൈഡ്, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ലാംബ്രട്ട എലെട്ര സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു. എലെട്ര ഇപ്പോള്‍ കണ്‍സെപ്റ്റ് രൂപത്തിലാണുള്ളത്. വാഹനത്തിന്റെ പ്രൊഡക്ഷന്‍ പ്ലാനുകളെ കുറിച്ച് ലാംബ്രട്ട ഒരക്ഷരം മിണ്ടിയിട്ടില്ല.

lambretta elettra side

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വലിയ സാധ്യതകളുള്ള യൂറോപ്പ്യന്‍ വന്‍കരയില്‍ ലാംബ്രട്ട എലെട്രക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. EIMA 2023 ഇവന്റില്‍ നിരവധി നിര്‍മാതാക്കളാണ് തങ്ങളുടെ ഭാവി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. അതില്‍ ഇന്ത്യയുടെ സ്വന്തം ഹീറോ മോട്ടോകോര്‍പ്പുമുണ്ട്. 2024 പകുതിയോടെ ഹീറോ വിഡ V1 വിപണിയില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. േലാഞ്ച് ചെയ്ത് കഴിഞ്ഞാല്‍ ഹീറോ വിഡ V1 ലാംബ്രട്ട എലെട്ര എന്നിവ പരസ്പരം ഏറ്റുമുട്ടും.

ഇന്നും ഇന്ത്യയില്‍ വലിയ ഫാന്‍ബേസുള്ള ഇറ്റാലിയന്‍ ബ്രാന്‍ഡ് എന്നാണ് റീഎന്‍ട്രി നടുത്തുകയെന്നാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 200 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാനാണ് ബ്രാന്‍ഡിന്റെ പദ്ധതി. വിവിധ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനൊപ്പം 2024-ല്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ടുവരാനും ലാംബ്രട്ടയുടെ ഉടമകളായ ഇന്നസെന്റി എസ്എ ലക്ഷ്യമിടുന്നു.

lambretta elettra side design

200 സിസിക്കും 300 സിസിക്കും ഇടയില്‍ ശേഷിയുള്ള സ്‌കൂട്ടറുകളാണ് ലാംബ്രട്ടയുടെ മിക്ക മോഡലുകളും. എന്നിരുന്നാലും ലാംബ്രട്ട പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യത വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 70 ഓളം രാജ്യങ്ങളില്‍ ലാംബ്രട്ടക്ക് സാന്നിധ്യമുണ്ട്. യൂറോപ്പിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമുള്ള നിര്‍മാണ പ്ലാന്റുകള്‍ക്ക് പുറമെ ഇന്ത്യയിലും ഒരു നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ അവര്‍ പദ്ധതിയിടുന്നുണ്ട്.

അങ്ങനെ സംഭവിച്ചാല്‍ കമ്പനിയുടെ ഏറ്റവും വലിയ വാഹന നിര്‍മാണ പ്ലാന്റ് ആയിരിക്കും അത്. അടുത്ത വര്‍ഷത്തോടെ മനേസയില്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാനാണ് ലാംബ്രട്ട പദ്ധതിയിടുന്നത്. ലക്ഷം യൂണിറ്റായിരിക്കും ഇതിന്റെ ശേഷി. ലാംബ്രട്ടയുടെ മടങ്ങിവരവിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അത് കമന്റ് ബോക്‌സില്‍ പങ്കുവെക്കുമല്ലോ.

More from DriveSpark

Article Published On: Thursday, November 9, 2023, 12:32 [IST]
English summary
Lambretta elettra electric scooter concept unveiled at eicma 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X